Rakesh Manoharan Ramaswamy ·

Curry & Cyanide: The Jolly Joseph Case
(English/Malayalam, 2023)
Streaming on Netflix.
⭐⭐⭐⭐/5

കേരളത്തെ പിടിച്ചു കുലുക്കിയ ഒരു വെൽ പ്ലാൻഡ് കൊലപാതക പരമ്പര ആണെന്ന് പറയാം കൂടത്തായി കേസ്. ഈ കൊലപാതക പരമ്പരയെ കുറിച്ച് വാർത്തകളിൽ വന്ന പല കാര്യങ്ങളും ഊഹാപോഹങ്ങൾ ആയിരുന്നു. കുറെ കൂട്ടിയും കുറച്ചൊക്കെ എഴുതി ഒരു അടുക്കും ചിട്ടയും ഇല്ലാത്തതു പോലെ ആണ് തോന്നിയത്. എന്നാൽ ഇതിന്റെ മൊത്തത്തിൽ ഉള്ള നാൾ വഴികൾ ഭംഗിയായി എടുത്തു വച്ച് അവതരിപ്പിച്ചിട്ടുണ്ട് കറി & സയനൈഡ് : ദി ജോളി ജോസഫ് കേസ് ൽ.

കൂടത്തായി കൊലപാതക കേസ്,  കറി & സയനൈഡ് : ദി ജോളി ജോസഫ് കേസ്എന്ന പേരിൽ നെറ്റ്‌ഫ്ലിക്സ് ഡോക്യുമെന്ററി ആയി വരുന്നു എന്ന് അറിഞ്ഞത് മുതൽ തന്നെ കാത്തിരുന്നതാണ് കാണാൻ. ഒരു മിസ്റ്ററി /ക്രൈം ചിത്രം കാണുന്നത് പോലെ കേസിന്റെ ഒരു ടൈം ലൈനിൽ പല സംഭവങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് ഇത്തരം ഒരു കേസിനെ പ്രേക്ഷകന്റെ മുന്നിൽ ചടുലതയോടെ അവതരിപ്പിച്ചതായി തോന്നി. ഒരു ഡോക്യുമെന്ററി കാണുന്ന ഫീൽ അല്ല കറി & സയനൈഡ് : ദി ജോളി ജോസഫ് കേസ് തന്നത്

എന്നാൽ ഇത് നടന്ന ഒരു സംഭവം ആണെന്നും അതിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കവും അതിന്റെ പിന്നിലെ ക്രൂരതയും ഒരു സ്ത്രീയുടെ മനസ്സിലെ ചിന്തകളും ആയിരുന്നു എന്ന് പതിയെ പ്രേക്ഷകന്റെ മുന്നിൽ വരുമ്പോൾ വായിച്ചറിഞ്ഞ കേസ് ആണെങ്കിലും അതിൽ ഒരു ക്രൈം ത്രില്ലർ സിനിമയുടെ പ്ലോട്ട് പോലെ ഉണ്ടായിരുന്നു.

 

പ്രത്യേകിച്ചും ‘അങ്ങനെ ഒക്കെ പറ്റി പോയി ‘ എന്ന ലാഘവത്തോടെ ഇത്തരം ഒരു സംഭവത്തെ കാണുന്ന സ്ത്രീയെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ കാണപ്പെടേണ്ട ഒരു ആമ്പിയൻസ് ഉണ്ട്. അത് ഇതിലെ ഒന്നര മണിക്കൂർ മുഴുവനും ഉണ്ടായിരുന്നു. കേസിന്റെ നാൾവഴികളും ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കുമ്പോഴും ആളൂർ വക്കീലും ഒക്കെ ഉള്ളത് കൊണ്ട് ആ സ്ത്രീക്ക് അനുകൂലമായ വിധി ആകാനേ സാധ്യത ഉള്ളൂ എന്ന് തോന്നുന്നു.എന്തായാലും കണ്ടു നോക്കൂ. മിസ് ആക്കരുത്. നല്ല ഒരു ക്രൈം / മിസ്റ്ററി ഡോക്യുമെന്ററി ആണ്
കറി & സയനൈഡ് : ദി ജോളി ജോസഫ് കേസ്.

You May Also Like

‘അയ്യോ, എന്നെ കാണാൻ ഇവിടെ ആര് വരാൻ’, ഗാന്ധിഭവനിൽ ഓർമ നശിച്ചുകൊണ്ടിരിക്കുന്ന ഒരു നടനുണ്ട്

അമ്മ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയും 600-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മുതിർന്ന നടനുമാണ് ടി പി…

വളരെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുമായി മംമ്ത മോഹൻദാസ്

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം…

മയക്ക് മരുന്ന് എന്നാണ് നമ്മുടെ നാട്ടിൽ ഒരു സ്റ്റൈലിഷ് അക്സസറി ആയി മാറിയത് ?

ഷൈൻ ടോമിന്റെ അഭിനയ ശേഷിയോട് എതിർ അഭിപ്രായമൊന്നും ഇല്ല. എന്നാൽ ഇദ്ദേഹം വ്യക്തമായും മയക്ക് മരുന്ന്…

രണ്ടു ദിവസം കൊണ്ട് ചിത്രം 69 കോടി, ഗോഡ്ഫാദർ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞു ചിരഞ്ജീവി

പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി അഭിനയിച്ച ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ‘ഗോഡ്ഫാദർ’ .…