നാഗചൈതന്യയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രം ‘കസ്റ്റഡി’; മെയ് 12ന് തീയേറ്ററുകളിലേക്ക്

നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസ സിൽവർ സ്ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് “കസ്റ്റഡി”. തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രീകരിച്ച ചിത്രം മലയാളത്തിൽ എത്തിക്കുന്നത് ഫോർച്യൂൺ സിനിമാസ് ആണ്. പോലീസ് കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം മെയ്‌ 12നു തീയറ്ററുകളിൽ എത്തുന്നു.

നാഗചൈതന്യ, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കൂടാതെ പ്രിയാമണി, ശരത്കുമാർ, ആർ സമ്പത്ത് രാജ്, പ്രേംജി അമ്രാൻ, വെണ്ണേല കിഷോർ, പ്രേമി വിശ്വനാഥ്‌ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് വെങ്കട്ട് പ്രഭു ആണ്. ചിത്രത്തിന് ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്ന് സംഗീതം നൽകുന്നു എന്നത് കൂടുതൽ ആകർഷകമാക്കുന്നു.

ഡി.ഒ.പി: എസ് ആർ കതിർ, എഡിറ്റർ: വെങ്കട്ട് രാജൻ, പശ്ചാത്തല സംഗീതം: യുവൻ ശങ്കർ രാജ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ആർട്ട്‌ ഡയറക്ടർ: ഡി.വൈ സത്യനാരായണ, ഓഡിയോ: ജഗ്ളീ മ്യൂസിക്, ആക്ഷൻ: സ്റ്റൺ ശിവ, മഹേഷ്‌ മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Leave a Reply
You May Also Like

ഇമ്മാതിരി ഒരു ഐറ്റം ജീവിതത്തിൽ വല്ലപ്പോഴും ഒക്കെയെ കിട്ടുള്ളൂ !

സിനിമാപരിചയം Enemy of the State(1998) Akshay Js വെടിക്കെട്ട് ത്രില്ലർ എന്ന് കേട്ടിട്ടുണ്ടോ?? എന്നാൽ…

വളരെ ലളിതമായി ബാലചന്ദ്രമേനോൻ ഒരുക്കിയ ‘നയം വ്യക്തമാക്കുന്നു’

നയം വ്യക്തമാക്കുന്നു Sanjeev S Menon പി.എസ് എന്ന രാഷ്ട്രീയക്കാരൻ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുമ്പോൾ അലക്കിത്തേച്ചുവെച്ച ഷർട്ടിൻ്റെ…

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Body Heat(1981)???????? Unni Krishnan TR ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ സിനിമ പരിചയപ്പെടാം. ഫ്ലോറിഡയിലെ…

വീട്ടുവാടക കൊടുക്കാൻ ഗതിയില്ലാതെ മൂന്നാഴ്ചക്കാലം ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങേണ്ടി വന്ന സില്‍വസ്റ്റര്‍ സ്റ്റാലൺ ഏറ്റവും പ്രശസ്തനായ താരമായ കഥ

77-ാം വയസിലും ആക്ഷനില്‍ തിളങ്ങി റാംബോ സില്‍വസ്റ്റര്‍ സ്റ്റാലൺ Saji Abhiramam റാംബോ ചലച്ചിത്ര പരമ്പരയിലൂടെ…