മഞ്ഞിന്റെ കുളിര് കോരുന്ന ഈ കാലാവസ്ഥയിൽ നിങ്ങൾക്ക് കണ്ടിരിക്കാൻ പറ്റിയ നല്ലൊരു ഡാർക്ക്‌ മൂഡിലുള്ള ഒരു ജർമൻ “ക്രൈം മിസ്റ്ററി ത്രില്ലർ ചിത്രം… Snowy ആയിട്ടുള്ള ചിത്രത്തിന്റെ അറ്റ് മോസ്ഫിയർ നല്ലൊരു ഫീൽ ആണ് സമ്മാനിക്കുന്നത്..

🎬 Cut Off (2018)🎬
Country :Germany 🇩🇪

ഫെഡറൽ ക്രിമിനൽ പോലീസിൽ ഫോറൻസിക് മെഡിക്കൽ എക്സാമിനർ ആയ പ്രൊഫ. ഡോ. പോൾ ഹെർസ്‌ഫെൽഡ്,താടിയെല്ല് നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ശവശരീരത്തിൽ പോസ്റ്റ്മോർട്ടം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് അവരുടെ തലയിൽ നിന്നും ഒരു കാപ്‌സ്യൂൾ കണ്ടെത്തുന്നത്… അത് തുറന്നു വായിച്ച അയാൾ അക്ഷരാർത്ഥത്തിൽ ഞെട്ടുകയാണ്.എന്തുകൊണ്ടാണ് അയാൾ ഞെട്ടിയത്!! എന്താണ് അതിൽ എഴുതിയിരിക്കുന്നത്?? അതെല്ലാം ബാക്കി നിങ്ങൾ കണ്ടറിയണ്ട സംഗതികളാണ്.അതിനാൽ കൂടുതൽ പറഞ്ഞ് സ്പോയിലർ ആക്കുന്നില്ല… ഹൊററും സസ്പെൻസും നിറച്ച ഒരു ഇൻവെസ്റ്റിഗഷൻ ത്രില്ലർ മൂഡിൽ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥാഗതിയിൽ

അപ്രതീക്ഷിതമായിട്ടുള്ള നിരവധി Twist and Turns നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്….എന്നാൽ അതിനേക്കാളും ഉപരി ഈ സിനിമയെ സ്പെഷ്യൽ ആക്കുന്ന പ്രധാന സംഗതിയെന്നത് ഇതിലെ ഡിറ്റേൽസ് ആയിട്ടുള്ള പോസ്റ്റ്മോർട്ടം രംഗങ്ങളാണ്…so, ഇതൊക്കെ കണ്ടിരിക്കാൻ പ്രയാസമുള്ള ഒരാൾക്ക് ഒരു പ്രത്യേക മുന്നറിയിപ്പ് നൽകുകയാണ്…ചിത്രം കൂടുതൽ പേരും കണ്ടു കാണുമെന്ന് വിചാരിക്കുന്നു… കാണാത്തവർ ഉണ്ടെങ്കിൽ കാണുക.. നല്ലൊരു Pace -ൽ രണ്ട് മണിക്കൂർ ഒട്ടും ബോറടിക്കാതെ നിങ്ങൾക്ക് ഈ ചിത്രം കണ്ടു തീർക്കാവുന്നതാണ്.

You May Also Like

വളരെ പരിചിതമായ പശ്ചാത്തലത്തിൽ സെന്ന ഹെഗ്‌ഡെ പൊതു സമൂഹത്തിന് സമ്മാനിച്ച പുത്തൻ വീക്ഷണം

ദേശീയ ചലച്ചിത്ര അവാർഡ് – മികച്ച മലയാള ചലച്ചിത്രം – തിങ്കളാഴ്ച നിശ്ചയം രാഗേഷ് അഥീന…

ചലച്ചിത്രമേഖലയ്ക്കു മറക്കാനാകാത്ത ബോബൻ കുഞ്ചാക്കോ നമുക്കൊപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മകൻ കുഞ്ചാക്കോ ബോബൻ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് തന്റെ പ്രയാണം തുടരുന്നു

Roy VT  ബോബൻ കുഞ്ചാക്കോ (1949 – 2004)  മലയാള ചലച്ചിത്രമേഖലയെ ഒരു വൻ വ്യവസായ…

കാണുന്നത്ര എളുപ്പമല്ല ബെല്ലി ഡാൻസ്

അറിവ് തേടുന്ന പാവം പ്രവാസി അറബ് മണലാരണ്യങ്ങളിലെ റാഖ്സ് ഷർക്കി നൃത്തത്തിന് പാശ്ചാത്യർ നൽകിയ പേരാണ്…

“പൊളിറ്റിക്കലി ശരിയല്ലാതെ ജീവിച്ചാൽ നിങ്ങളതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരും”

വിനായകൻ ഉയർത്തിവിട്ട വിവാദം ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. സ്ത്രീകളോട് സെക്സ് ചോദിക്കുന്നതിൽ തെറ്റില്ല എന്നും അതാണ്…