എട്ടുവയസുകാരനെ വിഴുങ്ങിയ കൂറ്റൻ മുതലയുടെ വയറുപിളർന്നു കുട്ടിയെ പുറത്തെടുക്കുന്നു, വീഡിയോ

91

ഇന്തോനീഷ്യയിലെ കിഴക്കൻ കാലിമന്റാനിനിൽ പിതാവിനൊപ്പം മത്സ്യബന്ധനത്തിനെത്തിയ എട്ടുവയസ്സുകാരനെ മുതല വിഴുങ്ങി. അച്ഛനൊപ്പം നദിക്കരയിലെത്തിയ ദിമസ് മുൾക്കൻ സപുത്ര എന്ന എട്ടുവയസ്സുകാരനാണ് മുതലയുടെ ആക്രമണത്തിനിരയായത് . മത്സ്യബന്ധന തൊഴിലായയായ സുബ്യിയൻസ്യാഹിനൊപ്പം നിന്നിരുന്ന കുട്ടിയ 26 അടി നീളമുള്ള മുതല കടിച്ചുകൊണ്ട് വെള്ളത്തിനടിയിലേക്കു പോകുകയായിരുന്നു. തൽക്ഷണം രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു

സാധാരണഗതിയിൽ ഇരയെ പല്ലുകൊണ്ടു കഷണങ്ങളാക്കി വിഴുങ്ങുന്ന മുതല കുട്ടിയെ കിട്ടിയ ഉടൻ മുതല ഒറ്റയടിക്കു വിഴുങ്ങുകയായിരുന്നു. അങ്ങനെ ചെയ്തതിനാൽ മുതലയുടെ വയറുകീറി കുട്ടിയെ ജീവനോടെ പുറത്തെടുക്കാമെന്നായിരുന്നു നാട്ടുകാരുടെ അഭിപ്രായം. എല്ലാവരും ചേർന്ന് മുതലയ്ക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും പിറ്റേന്നാണ് മുതലയെ കണ്ടെത്താനായത്. മുതലയുടെ വയർ പിളർന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവനറ്റിരുന്നു. പുറത്തെടുത്ത കുട്ടിയുടെ മൃതശരീരം സംസ്ക്കരിക്കാനായി വിട്ടുകൊടുത്തു.

VIDEO