പ്രണയിനിക്കൊരു ഓണ്‍ലൈന്‍ ആലിംഗനം
കിലോ മീറ്ററുകള്‍ക്ക് അപ്പുറം ഇപ്പുറവും ഇരുന്നുകൊണ്ടു സല്ലപിക്കുന്ന യുവ മിഥുനങ്ങളേ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത
120 total views

കിലോ മീറ്ററുകള്‍ക്ക് അപ്പുറം ഇപ്പുറവും ഇരുന്നുകൊണ്ടു സല്ലപിക്കുന്ന യുവ മിഥുനങ്ങളേ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത-ചാറ്റ്കള്ക്കൊടുവില് ‘ ഉമ്മ ,ഉമ്മ’ എന്നയക്കുന്ന പ്രണയിനികള്‍ക്കും ‘പ്രണയന്മാര്‍ക്കും’ ഡെഡിക്കേറ്റ് ചെയ്തു കൊണ്ടു പുതിയ സംവിധാനം നിലവില്‍ വരുന്നു-‘സൈബര്ഹഗ് ‘(cyberhug).വര്‍ഷങ്ങളായി സെന്‍സറി ആലിംഗനങ്ങള്‍ക്കായി പരിശ്രമങ്ങള്‍ ലോകത്തിന്റെ പലയിടങ്ങളിലായി നടന്നു വരികയായിരുന്നു.അതിനു പരിസമാപ്തി കുറിച്ച് കൊണ്ടു സിംഗപ്പൂര്‍ നാന്യാന്ഗ് ടെക്നോളജിക്കല്‍ സര്‍വകലാശാലയിലെ അഡ്രിയാന്‍ ചെക്ക് എന്ന പ്രൊഫസര്‍ ഒരു ചരിത്രത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്.വിദേശത്തുള്ള മാതാപിതാകള്‍ക്കും പ്രണയിനികള്‍ക്കും ആലിംഗനം ചെയ്യാനുള്ള ഒരു ‘വിശാലമായ’ (?) പദ്ധതിയാണിത്.
ആലിംഗനം ചെയ്യേണ്ട ആള് സെന്‍സറുകള്‍ പിടിപ്പിച്ച Teddy bear നേ ആലിംഗനം ചെയ്യുക.അതിന്റെ സെന്സേഷന് ആലിംഗനം ലഭിക്കേണ്ട ആളുടെ പ്രത്യേക ജാക്കറ്റില്‍ എത്തുന്നു.ഈ ജാക്കറ്റില്‍ ചൂടായ കോപ്പര്‍ വയറുകളാണ് ഘടിപ്പിച്ചിരിക്കുന്നത് .നേരത്തെ അവാര്‍ഡ് ലഭിച്ച ഹഗ് ഷര്‍ട്ട് എന്ന പദ്ധതിയെ ആധാരമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ഇതോടെ മുറികളില്‍ ഒതുങ്ങി കൂടിയിരിക്കുന്ന കമ്പ്യൂട്ടര്‍ ജീവികള്‍ക്ക് ബന്ധങ്ങളുടെ ഊഷ്മളത അനുഭവിക്കാന്‍ കഴിയുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശ വാദം.
ഈ കണ്ടുപിടുത്തത്തോടെ ലോകം മുഴുവന്‍ സമ്മിശ്രമായ അഭിപ്രായങ്ങളാണ് ഉയരുന്നത്.മനുഷ്യ ബന്ധങ്ങളെ അവഹേളിക്കുന്ന രീതിയാണ് ഇതെന്ന് ചിലര്‍ വാദിക്കുമ്പോള്‍ ചിലര്‍ക്ക് ഇത് ചരിത്രപരമായ ഒരു അത്ഭുതമാണ്.പലയിടത്തും ഇതോടെ ലൈംഗീകതയുടെ ‘റിയാല്‍’ സുഖം ലഭിക്കുമെന്ന് കരുതി അനേകം പേര് ഇതിനെ സ്വാഗതം ചെയ്യുന്നു.പക്ഷെ നിര്‍മ്മാതാക്കളുടെ മറുപടി എല്ലാവരുടെയും പ്രതീക്ഷയെ തകര്‍ത്തു കളഞ്ഞിരിക്കുകയാണ്.”ഒരിക്കലും ഈ ഉപകരണം ലൈംഗീക സുഖം നല്‍കാനുള്ള ഉപാധിയല്ല ,അത്തരം രീതികള്‍ ഇതില്‍ അവലംബിക്കുകയില്ല”-നിര്‍മ്മാതക്കാള്‍ പറയുന്നു.സന്തോഷം,ഭയം,ദുഖം,സങ്കടം തുടങ്ങി ഏകദേശം തൊണ്ണൂറു ശതമാനം വികാരങ്ങളും ഈ ഉപകരണത്തിന് സെന്‍സ് ചെയ്യാന്‍ കഴിയും ,ഇതില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഏതാനം ചില വികാരങ്ങള്‍ മാത്രമാണ് ഈ ഉപകരണത്തിന് സെന്‍സ് ചെയ്യാന്‍ കഴിയാതെ പോകുന്നത്,എങ്കിലും വരും നാളുകളില്‍ അവയും പരിഹരിക്കപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ഒടുവില്‍ ഇതിന്റെ സൃഷ്ട്ടാവിനു പറയാനുള്ളത് കേള്‍ക്കുക”ഇത് ഒരു വികാരാനുഭാവമാണ് ,അല്ലാതെ എസ് എം എസ് വരുമ്പോളുള്ള മൊബൈല്‍ വൈബ്രെഷനല്ല,ഇതൊരു കലയാണ്”
എന്തായാലും വരും ദിനങ്ങളില്‍ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കഴിയും,ഈ പുതിയ സംവിധാനം ലോകത്തിനു ഗുണം ചെയ്യുമോ അതോ ദോഷമായി ഭവിക്കുമോ എന്ന് കണ്ടറിയാം.സൃഷ്ട്ടാവിന്റെ വചനങ്ങള്‍ പോലെ ഇതൊരു ‘കലയാകുമോ’ അതോ ‘കൊലയാകുമോ’ എന്ന് നോക്കി കാണാം .
അപ്പോള്‍ സൈബര്‍ ഹഗ്ഗിനായി റെഡിയാകൂ…
121 total views, 1 views today
