ജനപ്രിയ നായകൻ ദിലീപ്, രതീഷ് രഘുനന്ദൻ ചിത്രം ‘D148’ പൂർത്തിയായി

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രത്തിന്റെ ചിത്രീകരണം കട്ടപ്പനയിൽ പൂർത്തിയായി.

ജനപ്രിയ നായകൻ ദിലീപിന്റെ നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര ചിത്രത്തിലുണ്ട്. അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്,തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ,സ്മിനു,എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു. അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റ്സുകളുമായി കോട്ടയം സി.എം.എസ് കോളേജിൽ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ ചിത്രം, ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ( രാജശേഖരൻ,സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി) സംഘട്ടന രംഗങ്ങളുണ്ട് എന്ന പ്രത്യേകത കൂടിയുണ്ട്.രണ്ടാം ഷെഡ്യൂളിൽ ചില സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത് വൻ സെറ്റാണ് ഒരുക്കിയത്. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ചില രംഗങ്ങൾ പതിനഞ്ച് ദിവസം ഈ സെറ്റിൽ ചിത്രീകരിച്ചു.

ഛായാഗ്രഹണം- മനോജ് പിള്ള,എഡിറ്റർ-ശ്യാം ശശിധരൻ,ഗാനരചന-ബി ടി അനിൽ കുമാർ, സംഗീതം-വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ നായർ,പ്രൊജക്ട് ഡിസൈനർ- സജിത് കൃഷ്ണ,
പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ ‘അമൃത’,സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ,മിക്സിംഗ് -ശ്രീജേഷ് നായർ,കലാസംവിധാനം-മനു ജഗത്, മേക്കപ്പ്-റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ,
സ്റ്റണ്ട്-രാജശേഖർ,സ്റ്റൺ ശിവ,സുപ്രീം സുന്ദർ,മാഫിയ ശശി,പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ,വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്,സ്റ്റിൽസ്- ശാലു പേയാട്
ഡിസൈൻ-അഡ്സോഫ്ആഡ്സ്,വിതരണം-ഡ്രീം ബിഗ് ഫിലിംസ്. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും.പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

ബുദ്ധിജീവിക്കാർ കെ. എസ് ഗോപാലകൃഷ്ണന്റെ സിനിമകളെ പുച്ഛിക്കും, എന്നാൽ ബുദ്ധിജീവിക്കാർക്ക് അവാർഡ് കിട്ടാൻ കെ. എസ് ഗോപാലകൃഷ്ണന്റെ സിനിമ വേണം

Roy VT ’80കളുടെ രണ്ടാംപകുതിയിലും ’90കളുടെ ആദ്യപകുതിയിലും മലയാളത്തിൽ നിലനിന്ന സെക്സ് തരംഗത്തിന് അനുസൃതമായി നിർമ്മാതാക്കൾക്കും,…

തെലുങ്കിൽ അദ്ദേഹത്തിന്റെ നായികയാകുക എന്നത് ഭാഗ്യമെന്നു ഹണിറോസ്

ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായ ഹണിറോസ് മലയാള സിനിമയിൽ ചെറുതല്ലാത്ത…

ആറുനേരം ചൂട് വാർത്ത ഭക്ഷിക്കുന്ന മലയാളിയുടെ മുന്നിൽ ഇത്തരമൊരു സിനിമ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും മറന്നുപോയി

ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നാരദൻ. വർത്തമാനകാല മാധ്യമപ്രവർത്തനത്തിലെ ജീർണതകൾ ആണ് വിഷയം. തെറ്റായതോ…

സമ്മിശ്രാഭിപ്രായങ്ങളിലും നെഗറ്റിവ് റിവ്യൂകളിലും തളരാതെ സിബിഐ 5 മികച്ച കളക്ഷനിലേക്ക്

അനവധി നെഗറ്റിവ് റിവ്യൂകൾക്കിടയിലും സിബിഐ 5 ദ് ബ്രെയിന്‍ (CBI 5) വളരെ നല്ല വിജയമാണ്…