പെണ്മക്കള്ക്ക് ഒരു സ്നേഹചുംബനം വരെ നല്കാന് കഴിയാതെ പോകുന്ന അച്ചന്മാര്ക്കു വേണ്ടി
‘എന്തിനു ഗോപി ഈ കടും കൈ ചെയ്തു…?’
അതായിരുന്നു എല്ലാവര്ക്കും അറിയേണ്ടിയിരുന്നത്….
122 total views

‘എന്തിനു ഗോപി ഈ കടും കൈ ചെയ്തു…?’
അതായിരുന്നു എല്ലാവര്ക്കും അറിയേണ്ടിയിരുന്നത്….
ഒരു മുഴം കയറില്‍ ജീവനവസാനിപ്പിക്കാന് മാത്രം എന്ത് പ്രശ്നമായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട ഗോപിയേട്ടന്? സ്വന്തം ഭാര്യ വരെ അറിയാത്ത സ്വകാര്യ ദുഃഖം എന്തായിരുന്നു അദ്ദേഹത്തിന്? ചോദ്യങ്ങള്‍ ചോദ്യങ്ങളായി തന്നെ അവശേഷിച്ചു….
നാട്ടുകാര്‍ക്കും,ബന്ധുക്കള്‍ക്കും അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു ക്യാപ്റ്റന്‍ ഗോപീ കൃഷ്ണന് എന്ന ഗോപി…നാട്ടുകാര്‍ക്ക് അയാള്‍ ഗോപിയേട്ടനായിരുന്നു….45 വയസ്സുള്ള അയാളെ വൃദ്ധര്‍ വരെ അഭിസംബോധന ചെയ്തിരുന്നത് ഗോപിയേട്ടന് എന്നായിരുന്നു….ആ ഗോപികൃഷ്ണനാണ് ഒരു മുഴം കയറില്‍ ജീവനുപേക്ഷിച്ചത്……എല്ലാവര്ക്കും അറിയേണ്ടത് അത് മാത്രമായിരുന്നു…
അച്ഛന്റെ കുഴിമാടത്തിനരികെ അനഘ നിന്നു…..അവള്‍ക്കറിയാം എന്തിനായിരുന്നു അച്ഛന് ഈ കടും കൈ ചെയ്തതെന്ന് …. അച്ഛന്റെ മരണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞാണ് തന്റെ നോട്ബുക്കില് നിന്നും തന്റെ ചോറൂണിന്റെ പഴയ ഫോട്ടോയും ,അച്ഛന്റെ കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പും അനഘയ്ക്കു ലഭിക്കുന്നത്…
കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയായിരുന്നു ‘ അച്ഛന്റെ സ്വന്തം അനുക്കുട്ടന്’……
ധീരതയും,അലിവും,സ്നേഹവും,ത്യാഗ സന്നദ്ധതയും ഒത്തുചേര്ന്നാലത്തായിരുന്നു തന്റെ അച്ഛന്…അനഘ ഓര്‍ക്കുകയായിരുന്നു അമ്മയില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍…ബിരുദപഠനത്തിനു ശേഷം മൂന്നു സഹോദരിമാരും ,അമ്മയുമടങ്ങുന്ന കുടുംബ ഭാരം ഏറ്റെടുത്തു സൈനിക സേവനം ഏറ്റെടുത്ത അച്ഛന്….നാല് അനിയത്തിമാരുടെയും വിവാഹം കഴിഞ്ഞ ശേഷം സ്വന്തം ജീവിതം നോക്കിയ അച്ഛന്…വിവാഹം കഴിഞ്ഞു 5 വര്‍ഷത്തോളം കഴിഞ്ഞാണ് തന്റെ ജനനം എന്ന് ‘അമ്മ പറഞ്ഞറിഞ്ഞിട്ടുണ്ട്….ലീവില്‍ വരുന്ന സമയത്തു കൂടുതലും അച്ഛന് ചെലവഴിച്ചിരുന്നത് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു…ഒരു കുഞ്ഞിക്കാല് കാണാന്‍…..തന്നെ പ്രസവിച്ചപ്പോള്‍ അച്ഛന് കാശ്മീരിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്…സ്വന്തം കുടുംബത്തെപ്പോലെ തന്നെ പെറ്റനാടിനെ സ്നേഹിച്ച ധീര ജവാനായിരുന്നു തന്റെ അച്ഛന്.
തനിക്കു അഞ്ചു വയസ്സ് കഴിഞ്ഞപ്പോഴാണ് തനിക്കു ലഭിച്ചേക്കാവുന്ന ഉയര്‍ന്ന പദവികള്‍ വേണ്ടെന്നു വെച്ച് അച്ഛന് സൈന്യത്തില്‍ നിന്നും സ്വയം വിരമിക്കുന്നത്…നാട്ടില്‍ സെറ്റിലായിട്ടും ഒരുപാട് നല്ല ജോലികള്‍ അച്ഛന്റെ തേടിയെത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്…പക്ഷെ അതൊക്കെ സ്നേഹപൂര്‍വ്വം നിരസിച്ചു സ്വന്തം വയലിലും,പറമ്പിലും കൃഷിയും,15 ഓളം പശുക്കളെയും വാങ്ങി സ്വന്തമായി ഫാമും ആരംഭിച്ചു …. അച്ഛന്റെ മനസ്സ് പോലെ തന്നെയായിരുന്നു കൃഷിയും,ഫാമുമെല്ലാം …അത്ര മേല്‍ സുതാര്യമായ നടത്തിപ്പ്….ജൈവ വളം മാത്രമുപയോഗിച്ചുള്ള കൃഷി രീതികള്‍….പശുക്കളോടുള്ള അച്ഛന്റെ സ്നേഹം കാണുമ്പോള്‍ കുട്ടിക്കാലത്തു തനിക്കു കുശുമ്പ് തോന്നിയിരുന്നു….അപ്പോഴൊക്കെ തന്നെ വാരിയെടുത്ത് അച്ഛന് പറയും ‘അച്ഛന്റെ ജീവന് മോളെല്ലടാ’ ആ സ്നേഹത്തില്‍ തീരുമായിരുന്നു എല്ലാ പരിഭവവും.
8 ക്ലാസ്സു വരെ എന്നും തന്നെ സ്കൂളില്‍ കൊണ്ടാക്കുന്നതു അച്ഛനായിരുന്നു….സ്കൂള്‍ വിട്ടു ഗെയ്റ്റിലെത്തിയാല് തന്നെ കാണാം തന്നെ പ്രതീക്ഷിച്ചു അക്ഷമയോടെ പഴയ യമഹ ബൈക്കില്‍ ചാരി നില്ക്കുന്ന അച്ഛനെ…തന്നെ കാണുമ്പോള്‍ സുന്ദരനായിരുന്നു അച്ഛന്റെ മുഖം പൂ പോലെ വിടരുമായിരുന്നു.
പക്ഷെ ആ സന്തോഷമെല്ലാം താന്‍ വലിയകുട്ടിയാവുന്ന വരെ മാത്രമായിരുന്നു അച്ഛന്….അന്ന് മുതല്‍ താന്‍ അച്ഛനില്‍ നിന്നും ഒരദൃശ്യ മതില് കെട്ടിയിരുന്നു.
‘പ്രായപൂര്‍ത്തിയായാല്‍ നിങ്ങള്‍ സൂക്ഷിക്കണം….ലൈംഗിക ചൂഷണം എവിടെ നിന്നും ഉണ്ടാവാം….ഒരു പുരുഷനെയും ഈ കാലത്തു വിശ്വസിക്കാന്‍ കഴിയില്ല…സ്വന്തം അച്ഛനെ വരെ…., നിങ്ങളുടെ ശരീരത്തില്‍ സ്പര്ശിക്കുന്നവരോട് പാടില്ല എന്ന് മുഖത്ത് നോക്കി പറയാനുള്ള തന്റേടം നിങ്ങള്‍ കാണിക്കണം’
തന്റെ സ്കൂളിലെ രാധ ടീച്ചറുടെ ഈ വാക്കുകളായിരുന്നു തന്നെ അച്ഛനില്‍ നിന്നും അകറ്റിയത്…. രാധ ടീച്ചര്‍ക്ക് ആണുങ്ങളോട് എന്നും പകയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്…ക്ലാസ്സിലെ ആണ്‍കുട്ടികളോടും,മറ്റു മാഷുമാരോടുമുള്ള പെരുമാറ്റത്തില്‍ അത് പ്രകടമായിരുന്നു….പക്ഷെ എന്തിനു ആ വാക്കുകള്‍ താന്‍ മനസ്സിലേറ്റി…അന്ന് സ്കൂള്‍ വിറ്റു തന്നെ കാത്തു നിന്ന അച്ഛന്റെ കൂടെ ബൈക്കില്‍ പോകുമ്പോള്‍ തന്നെ താന്‍ ടീച്ചറുടെ വാക്കുകള്‍ അനുസരിച്ചു തുടങ്ങിയിരുന്നു ….എന്നുമുള്ള പോലെ അച്ഛനെ കെട്ടിപ്പിടിക്കുന്നു തന്റെ കൈകള്‍ അന്ന് സുരക്ഷിതത്വം കണ്ടെത്തിയത് ബൈക്കില്‍ പ്രത്യേകം ഘടിപ്പിച്ച ഉപകരണത്തിലായിരുന്നു….അന്ന് തന്റെ കയ്യെടുത്ത് തന്നെ ചേര്‍ത്തു പിടിപ്പിച്ച അച്ഛനോട് യാതൊരു ദയയുമില്ലാതെ താന്‍ പറഞ്ഞത് ഇന്നും ഓര്‍മ്മയുണ്ട്….ഇനി ഞാന്‍ ഇതില്‍ പിടിച്ചോളാം അച്ഛാ,ഞാനിപ്പോള്‍ വലുതായില്ലേ…..അന്ന് വീട്ടിലെത്തുന്ന വരെ അച്ചോനോന്നും മിണ്ടിയില്ല.
അന്ന് മുതല്‍ അച്ഛനില്‍ നിന്നും താന്‍ മനപൂര്‍വ്വം അകലുകയായിരുന്നു….പിന്നീട് കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോവാന്‍ തുടങ്ങി….അപ്പ്പോഴും താന്‍ അറിയാതെ മറ്റു ആവശ്യങ്ങള്‍ക്കെന്ന പോലെ അച്ഛന് തന്നെ പിന്തുടര്ന്നിരുന്നു ,കുറെ കാലം….. അതിനും താന്‍ അച്ഛനോട് കയര്‍ത്തു….വേറെ കുട്ടികള്കൂടെ അച്ചന്മാര് ഇങ്ങനെ പിറകില്‍ നടക്കുന്നില്ലല്ലോ എന്ന് കുറ്റപ്പെടുത്തി…അച്ഛന് എന്തെങ്കിലും മാനസിക അസുഖങ്ങളുണ്ടോ എന്ന് വരെ ചൊദിച്ചു,ഇന്ന് മനസ്സിലാവുന്നു അച്ഛന്റെ കരുതലായിരുന്നു അത്….അന്നും അച്ഛനൊന്നും മിണ്ടിയില്ല…ആ മുഖത്ത് അസഹ്യമായ വിഷമം കണ്ടിട്ടും തന്റെ മനസ്സലിഞ്ഞില്ല, കോപം അടങ്ങിയില്ല.
ഇതിനിടയില്‍ കാലം കടന്നു പോയിരുന്നു…തന്റെ പതിഞ്ചാം ജന്മദിനത്തില് താനറിയാതെ സ്നേഹത്തോടെ ഓര്‍മ്മ തരാന്‍ വന്നതായിരുന്നു തന്റെ അച്ഛന്…ഉറങ്ങുമ്പോള്‍ താനറിയാതെയെങ്കിലും നെഞ്ചിനുലിരുന്നു വിങ്ങുന്ന സ്നേഹം പ്രകടിപ്പിക്കാനായി ആ മനസ്സ് ഒത്തിരി കൊതിച്ചിട്ടുണ്ടാകും….അതിനായിരുന്നു തന്റെ പ്രിയപ്പെട്ട അച്ഛന് താന്‍ ഉറങ്ങുമ്പോള്‍ തന്റെ മുറിയില്‍ വന്നത്….പ്രിയപ്പെട്ട മകളുടെ ജന്മദിനത്തില് സ്നേഹം ചുംബനം തരാന്‍ വന്ന അച്ഛനോട് പക്ഷെ താന്‍ പ്രതികരിച്ചത് ‘എന്റെ ശരീരത്തില്‍ അച്ചന് ഇനി സ്പര്‍ശിക്കരുത് എന്ന് പറഞ്ഞായിരുന്നു’……ധൈര്യത്തിന്റെയും, മനഃശക്തിയുടെയും പ്രതീകമായി നാട്ടുകാരും,ബന്ധുക്കളും വാഴ്ത്തിയിരുന്ന അച്ഛന്റെ കണ്ണില്‍ നിന്നും കണ്ണ് നീര് തുള്ളികളായി അടര്‍ന്നു വീഴുന്നത് അന്നാദ്യമായി താന്‍ കണ്ടു …….തന്റെ ദുശിച്ച മനസ്സ് പക്ഷെ അതിനെ കണ്ടത് ചെയ്തു പോയ തെറ്റിനുള്ള അച്ഛന്റെ പശ്ചാത്താപമായിട്ടായിരുന്നു.
അടുത്ത ദിവസം സ്കൂളില്‍ പോകുമ്പോള്‍ കണ്ടത് ജീപ്പ് തുടച്ചു വൃത്തിയാക്കുന്ന അച്ഛനെയായിരുന്നു….ദൂരയാത്രകളില്‍ ജീപ്പ് കഴുകി വൃത്തിയാക്കിയേ അച്ഛന് അതുപയോഗിക്കുമായിരുന്നുള്ളൂ….അന്ന് പോയ അച്ഛന് ഒരാഴ്ച കഴിഞ്ഞാണ് തിരിച്ചു വന്നത്….ബാങ്കില്‍ ബാക്കിയുണ്ടായിരുന്ന പണം പിന്‍വലിച്ചു കാര്‍ഷിക ലോണിനായി ഈട് വെച്ച അമ്മയുടെ ആഭരണങ്ങള്‍ എടുത്തു കൊടുത്തിരുന്നു…കിട്ടാനല്ല കാശിനെകുറിച്ച് അമ്മയോട് വ്യക്തമായി പറഞ്ഞേല്‍പ്പിച്ചിരുന്നു….കൂടെ ജോലി ചെയ്തിരുന്ന ചിലരെ കാണാനുണ്ട് എന്ന് പറഞ്ഞായിരുന്നു യാത്ര …പക്ഷെ തിരിച്ചു വന്നപ്പോള്‍ അമ്മയോട് പറയുന്നത് കേട്ടു ,ഒരു ചെറിയ തീര്‍ഥാടനത്തിലായിരുന്നു അച്ഛന്….മനസ്സിനാകെ ഒരു വല്ലായ്മ, അതോണ്ടാ നിന്നോട് പറയാഞ്ഞേ…..ഞാനറിയാതെ എന്ത് വിഷമാ ഏട്ടന് എന്ന് ചോദിച്ച അമ്മയോട് അതിനെ നിസ്സാര ല്‍ക്കരിച്ചു,വിഷയം മാറ്റി അച്ഛന്…
പക്ഷെ അച്ഛന്റെ വിഷമം താനായിരുന്നു….മകളോടുള്ള സ്നേഹത്തെ തെറ്റിദ്ധരിച്ച മകളായ താന്‍…അതച്ചന്റെ മനസ്സിനെ വലിച്ചു ചീന്തിയിരുന്നു….ആ വിഷമം ആരോടും പറയാതെ ഉള്ളുരുകി ജീവിക്കുകയായിരുന്നു തന്റെ അച്ഛന്…തന്റെ തെറ്റിദ്ധാരണ അച്ഛന് മാറ്റിയെടുത്തത് സ്വന്തം ജീവന് കൊണ്ടായിരുന്നു…അച്ഛന് ഇടയ്ക്കിടെ പറയാറുള്ളത് നടപ്പിലാക്കുകയായിരുന്നു ….തന്റെ ജീവന് ഇല്ലാതായാലും തന്റെ പൊന്നു മകളുടെ സ്നേഹം താന്‍ അനുഭവിക്കും…
അതെ..അച്ഛനായിരുന്നു എന്നും ശരി….ജീവന് തുല്യം സ്നേഹിച്ച അച്ഛന്റെ സ്നേഹം തിരിച്ചറിയാന്‍ കഴിയാത്ത താന്‍….തനിക്കു ദൈവം തന്ന പുണ്യമായിരുന്ന അച്ഛന്റെ സ്നേഹത്തെ തെറ്റിദ്ധരിച്ച തനിക്കു ജീവിക്കാന്‍ അര്‍ഹതയില്ല…പക്ഷെ തന്റെ മേല്‍ ഒരു കൊത്തു കടിക്കുന്നത് പോലും തന്റെ അച്ഛന് സഹിക്കില്ല….അച്ഛന്റെ മരണക്കുറിപ്പിലെ അവസാന വാക്കുകള്‍ അവള് ഒരാവര്‍ത്തി കൂടി വായിച്ചു.
‘അച്ഛന്റെ പൊന്നു മോള് വിഷമിക്കരുത്…അച്ഛനിപ്പോള്‍ സന്തോഷായി…ന്റെ അനു നന്നായി പഠിക്കണം….ഒരുപാടുയരത്തില്‍ എത്തണം…അച്ഛന്റെ മോളാണെന്നു എല്ലാവരെക്കൊണ്ടും പറയിപ്പിക്കണം….അമ്മയെ നോക്കണം….അച്ഛന് ന്റെ മോളെ വിട്ടു എവിടെയും പോവില്ല….എന്നും മോളുടെ കൂടെ അച്ഛനുണ്ട്…..
ദുഃഖം ആര്‍ത്തിരമ്പി ഉരുള്പ്പൊട്ടിയൊഴുക്കുന്നു…..എത്ര നേരം കരഞ്ഞു എന്നറിയില്ല…രാത്രി അച്ഛന്റെ ഗന്ധം മാറാത്ത ടര്‍ക്കി പുതച്ചു കട്ടിലില്‍ അമ്മയെ കെട്ടിപ്പിടിച്ചുകിടക്കുമ്പോള്‍ അനു അച്ഛന്റെ സാന്നിധ്യമറിയുന്നുണ്ടായിരുന്നു……അതെ അച്ഛനുണ്ട് എന്നും തന്റെ കൂടെ……
(പെണ്മക്കള്ക്ക് ഒരു സ്നേഹചുംബനം വരെ നല്കാന് കഴിയാതെ പോകുന്ന അച്ചന്മാര്ക്കു വേണ്ടി ……)
123 total views, 1 views today
