0 M
Readers Last 30 Days

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
83 SHARES
992 VIEWS

RENJU CHANDRAN & PAULSON P MATHEW ടീം സംവിധാനവും നിർമ്മാണവും എഡിറ്റിങ്ങും നിർവഹിച്ച മൂന്നു ഷോർട്ട് മൂവീസിനെ പരിചയപ്പെടാം

1. ദൈവമേ തേങ്ങ

RENJU CHANDRAN & PAULSON P MATHEW എന്നിവർ സംവിധാനം ചെയ്ത ‘ദൈവമേ തേങ്ങ’ എന്ന ഷോർട് മൂവി കണ്ടുകഴിയുമ്പോൾ നമുക്കെന്താണ് മനസ്സിൽ വരുന്നത് ? നിശ്ചയമായും നമ്മൾ ചിലപ്പോഴൊക്കെ പറയുന്ന ചില വാചകങ്ങൾ തന്നെയാണ്. ‘നല്ലവരെ ദൈവം വേഗം വിളിക്കും ദുഷ്ടനെ പന പോലെ വളർത്തും’ , ‘മാങ്ങയുള്ള മാവിനേ കല്ലേറ് കിട്ടൂ’, ‘വളവില്ലാതെ വളരുന്ന മരത്തിനെ ആണ് ആദ്യം മുറിക്കുന്നത്’ …ഇങ്ങനെ പല വിധ വാചകങ്ങൾ. നമ്മുടെ ചില സാമൂഹികസാഹചര്യങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ ആകാം അങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്. ഒന്നോർത്താൽ ഇതിൽ ദൈവത്തിനും വിശ്വാസത്തിനും പങ്കൊന്നും ഇല്ല. എന്നാൽ നല്ല മനുഷ്യർ പലപ്പോഴും ദുരന്തങ്ങളിലും ദുരനുഭവങ്ങളും പെട്ടുപോകുന്നത് യാദൃശ്ചികതയെങ്കിലും അത് സങ്കടകരമായ യാഥാർഥ്യവുമാണ്.

നന്മചെയ്യുന്നവരുടെ ദുരനുഭവങ്ങൾ നമ്മൾ ജീവിതത്തിൽ അനവധി കണ്ടിട്ടുണ്ട്. എപ്പോഴും ദൈവവിശ്വാസവും അപരന്റെ നന്മമാത്രം ആഗ്രഹിക്കുന്നതുമായ ഒരു വ്യക്തിയുടെ അനുഭവം എന്റെ കണ്മുന്നിലുണ്ട്. അദ്ദേഹം വർഷങ്ങളോളം കിടക്കയിൽ നരകിച്ചാണ് മരിച്ചത്. എന്നാലോ കള്ളനോട്ട് പരിപാടിയിലൂടെയും മയക്കുമരുന്ന് കച്ചവടത്തിലൂടെയും മണിമാളികകൾ കെട്ടിപ്പൊക്കിയ ഒരുവൻ എഴുപത്തിയഞ്ചാം വയസിൽ ഹാർട്ട് അറ്റാക്ക് വന്നു പെട്ടന്നൊരു ദിവസം ദിവംഗതനായത്രേ. ഇങ്ങനെയുള്ള അനുഭവങ്ങൾ നിങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്.

vote for daivame thenga

ggggt444 1

ദൈവമേ തേങ്ങ എന്ന ഷോർട്ട് മൂവി തന്നെ നോക്കൂ… നാല് സുഹൃത്തുക്കൾ രാവിലെ നടക്കാനിറങ്ങുന്നു. അതിലൊരുവൻ ശരിക്കുമുള്ള ഒരു നന്മമരം ആണ്. അതായതു ആളുകളിൽ നിന്നും പൈസ പിരിച്ചു കമ്മീഷൻ ബേസിൽ ചാരിറ്റി നടത്തി ജീവിക്കുന്ന നന്മമരങ്ങളിൽ പെടാത്ത, തികച്ചും ഉദ്ദേശശുദ്ധിയുള്ള ഒരു നന്മമരം. യാതൊരു സാമൂഹിക പ്രതിബദ്ധതയും പരിസരശുചിത്വവും ഇല്ലാത്തൊരു സമൂഹത്തിൽ ഇത്തരം നന്മമരങ്ങൾ സിംഹവാലൻകുരങ്ങന്മാരെ പോലെ വംശനാശം വന്നിട്ടുണ്ട്.

എങ്കിലും അപൂർവ്വമായി ഉള്ള ചിലർ അവരുടെ നന്മ എല്ലാത്തിലും പ്രവർത്തികമാക്കും. അതായതു പ്രബുദ്ധമലയാളി പോളിത്തീൻ കവറിൽ പൊതിഞ്ഞു റോഡിൽ കൊണ്ടിരുന്ന മാലിന്യങ്ങൾ എടുത്തു അവർ വേസ്റ്റ് ബക്കറ്റിൽ കൊണ്ടിടും. വഴിയരികിലെ ടാപ്പിൽ നിന്നും വെള്ളം പാഴാകുന്നതുകണ്ടാൽ അവർ ടാപ്പ് അടച്ചിട്ടേ വീട്ടിൽ പോകൂ. വഴിയിൽ വല്ല ഓലയോ മറ്റോ വീണുകിടന്നാൽ ആ തെങ്ങു നിൽക്കുന്ന പുരയിടത്തിലേക്കു തന്നെ എടുത്തിടും…. നമ്മുടെ നന്മമരവും ഈ കർമ്മങ്ങൾ യഥാവിധി ചെയുന്ന ഒരാളാണ്. ഒരുപക്ഷെ ഇങ്ങനെയുള്ള ചിലരിലൂടെയാണ് ഈ ലോകം മുന്നോട്ടുപോകുന്നതുതന്നെ.

എന്നാൽ ക്രിസ്തുവിനും സോക്രട്ടീസിനും …അങ്ങനെ ഈ ലോകത്തെ ലക്ഷോപക്ഷം നന്മമരങ്ങൾക്ക് കിട്ടിയതെന്താണ് ? ദുർവിധിയുടെ കുരിശുകളോ ചാട്ടയടികളോ ഒക്കെ തന്നെ. നന്മമനസുകൾ നേർവഴി നടക്കുന്നതുകൊണ്ടുതന്നെ നേർരേഖയിൽ മാത്രം സഞ്ചരിക്കുന്ന അസ്ത്രങ്ങളും വെടിയുണ്ടകളും അവരിൽ തന്നെ തറയ്ക്കും. ആയുധങ്ങൾക്കൊരു നേരുള്ള ശാസ്ത്രസത്യം ഉണ്ടെങ്കിലും അതുപയോഗിക്കുന്നവർ അല്ലെ വക്രബുദ്ധികൾ. അപ്പോൾ വക്രബുദ്ധികളുടെ ആയുധങ്ങൾ നേർരേഖയിൽ തന്നെ സഞ്ചരിക്കുമ്പോൾ നന്മമരങ്ങൾ രക്തംചീന്തി മരിക്കും. വ്യാജ നന്മമരങ്ങളോ അവർ വളഞ്ഞുപുളഞ്ഞു സഞ്ചരിക്കുന്നതിനാൽ അവരെ ആരും കല്ലെറിയുകയുമില്ല.

നമ്മുടെ കഥയിലെ നന്മമരത്തിനു കിട്ടിയത് കുരിശൊ വെടിയുണ്ടയോ അസ്ത്രങ്ങളോ ഒന്നുമല്ല… പിന്നെന്താണ്…? ഹെന്റെ ദൈവമേ …ഒരു തേങ്ങ. ഒരർത്ഥത്തിൽ ആ ഒരു തേങ്ങാ തന്നെയാണ് കുരിശും വെടിയുണ്ടകളും വസ്ത്രങ്ങളും… സത്യത്തിനെന്നും ശരശയ്യ മാത്രം സംഭവമാമി യുഗേ യുഗേ….

***

2.പഴയവീട്

RENJU CHANDRAN സംവിധാനം ചെയ്ത ക്രൈം മിസ്റ്ററി ത്രില്ലർ ആണ് ‘പഴയവീട്’. അമ്പത് മിനിറ്റിലേറെ ദൈർഘ്യമുള്ള ഒരു മിനി മൂവിയാണിത്. ഇതിൽ ക്രൈമും ദുരൂഹതയും അന്വേഷണവും പ്രതികാരവും ഹൊററും എല്ലാം സമ്മേളിക്കുന്നുണ്ട്. പേരുപോലെ തന്നെ, ഭാർഗവീനിലയം പോലൊരു പഴയവീടിനെ ചുറ്റിപ്പറ്റിയാണ് കഥ.

പെരുമാൾപുരം എന്ന സ്ഥലത്തെ ഒരു കഥയാണിത്. മുപ്പത്തിയഞ്ചു കൊല്ലം മുൻപ് സുരേന്ദ്രൻ എന്നയാളും കുഞ്ഞുമരക്കാർ എന്നയാളും അവിടെ കൃഷി തുടങ്ങി. എന്നാൽ പണം വന്നുചേർന്നതോടെ സുരേന്ദ്രൻ മരയ്ക്കാറെ ഒഴിവാക്കാൻ ശ്രമിച്ചു. അതിന്റെ ഫലമായി മരയ്ക്കാർ കൊല്ലപ്പെടുന്നു. അതോടെ അയാളുടെ lkiyhtt 3കുടുംബം അനാഥമാകുന്നു. തെളിവുകൾ ഇല്ലാത്തതുകൊണ്ടുതന്നെ കേസ് ഫയൽ ക്ളോസ് ചെയ്യുന്നു. മരയ്ക്കാർ മുതലാളിയുടെ വീടും സ്ഥലവും സർക്കാർ റിസീവർ ആണ് നോക്കുന്നത്. മരയ്ക്കാർ മുതലാളിയുടെ സമ്പാദ്യം നിധിയായി അവിടെ കുഴിച്ചിട്ടിട്ടുണ്ട് എന്നാണു നാട്ടുകാർ വിശ്വസിക്കുന്നത്. ആരും അത് കണ്ടെടുത്തിട്ടില്ല. സുരേന്ദ്രൻ മുതലാളി ഉൾപ്പെടെ പലരും അതിനായി ശ്രമിക്കുന്നുണ്ട്. എന്നാലവരുടെ ശ്രമങ്ങൾ എല്ലാം വിഫലമായി പോകുന്നു. നിധിക്ക് മരയ്ക്കാർ മുതലാളിയുടെ ആത്മാവ് കാവലുണ്ട് എന്നാണു നാട്ടുകാർ വിശ്വസിക്കുന്നത്.

എന്നാൽ കഥകൾ നാട്ടുകാർ വിശ്വസിച്ചാൽ മാത്രം കേസ് തെളിയില്ലല്ലോ.. അവിടെയാണ് DYSP KM ഷറഫുദ്ധീൻറെ വരവ്. ഒരുവർഷം മുൻപ് ഈ കേസിൽ നിർണ്ണായകമായ തെളിവുകൾ കണ്ടെത്തിയ അദ്ദേഹത്തെ ആരോ ഇടപെട്ടു സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം വീണ്ടുമൊരു അങ്കത്തിനു അവിടെ എത്തുകയാണ്.

ഷറഫുദ്ദീൻ കേസ് തെളിയിക്കുമോ ? അമ്പാട്ടി എന്ന വക്രബുദ്ധിക്കാരന് ഇതിലുള്ള പങ്ക് എന്താണ് ? സുരേന്ദ്രൻ മുതലാളിക്ക് എന്താണ് സംഭവിക്കുന്നത് ? ഇതിനിടയിൽ വരുന്ന ആൽബി ശരിക്കും ആരാണ് ? അതൊക്കെ പോട്ടെ.. പോലീസ്ഓഫീസർ ഷെറഫുദ്ദിൻ സത്യത്തിൽ ആരാണ് ? ഈവിധ സംശയങ്ങൾ ദൂരീകരിക്കാൻ പഴയവീട് കാണുക…

*****

3.വീട് ഒരു കൂട്

PAULSON P MATHEW സംവിധാനം ചെയ്തു RENJU CHANDRAN എഡിറ്റിങ് നിർവഹിച്ച ഷോർട്ട് മൂവിയാണ് ‘വീട് ഒരു കൂട് ‘. സമൂഹത്തിൽ വീടില്ലാത്തവരുടെ എണ്ണം കൂടുതലാണ്. എന്നാൽ വീടില്ലായ്മയ്ക്ക് പുറമെ അനാഥൻ കൂടി ആണെങ്കിലോ അവരുടെ ദുരിതജീവിതം നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല. ഈ ഷോർട്ട് മൂവിയിൽ വീട് എന്നത് കുറച്ചു ചുവരുകളിൽ ഉയർന്നു നിൽക്കുന്ന ഒരു പ്രതീകം മാത്രമല്ല… അഭയം എന്നത് കൂടിയാണ്. വീടില്ലായ്മ എന്ന സാങ്കേതികമായ അർത്ഥത്തെക്കാൾ തുണയില്ലായ്മയാണ് ഒരാളെ ഏറ്റവും വലിയ അരക്ഷിതനാക്കുന്നത്. . ഒരുപക്ഷെ വീടിനേക്കാൾ വലിയ സുരക്ഷിതത്വം നമുക്ക് നൽകുന്നത് നമ്മുടെ വേണ്ടപ്പെട്ടവർ തന്നെയാണ്. അതുകൊണ്ടുതന്നെ നമുക്ക് ഇവിടെ വീട് എന്നതിനെ ഈ രണ്ടു അർത്ഥത്തിൽ ഉദ്ദേശിച്ചുകൊണ്ട് ഈ മൂവി കാണേണ്ടിയിരിക്കുന്നു.

വീട് നമുക്ക് നൽകുന്നത് എന്താണ് ? സുരക്ഷിതത്വം, സ്വകാര്യത . ഒരുവന്റെ വീട് അവന്റെ പരമാധികാരസ്ഥാപനം കൂടിയാണ്. ചോർന്നൊലിക്കുന്ന hjhjhy 5കൂരയാണെങ്കിൽ പോലും സ്വന്തമായി വീടുണ്ടെങ്കിൽ അവിടെ നമുക്ക് സുരക്ഷിതമായി അന്തിയുറങ്ങാം . എന്നാൽ അതിന്റെ അഭാവത്തിൽ തെരുവിൽ ഉറങ്ങേണ്ടിവന്നാലോ പലവിധത്തിൽ ആണ് വേട്ടക്കാരുടെ വരവ്. അത് ഭരണകൂടമായും സാമൂഹ്യവിരുദ്ധരായും ഒക്കെ അവർക്ക് ചുറ്റും ഉരുണ്ടുകൂടും. വീടുള്ളവന് വീടില്ലാത്തവനോട് പുച്ഛമാണ് പലപ്പോഴും. എന്നാൽ നിങ്ങള്ക്ക് വീടുണ്ടായി പോയതും മറ്റുചിലർക്ക് വീടില്ലതായി പോയതും അവരുടെ കുഴപ്പമല്ല. കാലത്തിന്റെ ഏതോ ദശാസന്ധിയിൽ അടിപതറിപ്പോയ സ്വന്തം കുടുംബത്തിന്റെ കഥ പറയാനുണ്ടാകും അവർക്ക്.

ഈ ഷോർട്ട് മൂവിയിൽ ചെല്ലക്കണ്ണൻ എന്ന ആരോരുമില്ലാത്ത ഭവനരഹിതന്റെ ഒരു ദിവസത്തെ ജീവിത കഥയാണ് പറയുന്നത്. തെരുവിൽ അലഞ്ഞുനടന്നു പ്ലാസ്റ്റിക് ബോട്ടിലുകളും ആക്രിസാധനങ്ങളും പെറുക്കി വിറ്റു അന്നന്നത്തെ അഷ്ടിക്കുള്ള വകതേടുന്ന ചെല്ലക്കണ്ണൻ ഏവരാലും അവഗണിക്കപ്പെടുകയും ഹീനമായ അവഹേളനങ്ങൾക്കു പാത്രമാകുകയും ചെയുന്ന ആളാണ്. ആക്രി സാധനങ്ങൾ കൊടുക്കുന്ന കടയിൽ നിന്ന് തുച്ഛമായ പൈസ മാത്രമേ അയാൾക്ക് കിട്ടുന്നുള്ളൂ. കൈയിൽ ഭക്ഷണാവശ്യത്തിലുള്ള പണം ഉണ്ടെങ്കിലും ചെല്ലക്കണ്ണന്റെ മുഷിഞ്ഞ രൂപഭാവങ്ങൾ കാരണം ഹോട്ടലുടമയും അവിടിരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കാതെ പാർസൽ പൊതിഞ്ഞുകൊടുത്തു പണംവാങ്ങി വിടുന്നു. അല്ലേലും പളപളപ്പുള്ള വസ്ത്രം അണിയുന്നവരെ മാത്രമല്ലെ പലയിടത്തും കയറ്റാറുള്ളൂ.

ഇങ്ങനെ ആലംബഹീനനായി ചെല്ലക്കണ്ണൻ ജീവിക്കുകയാണ്. അയാൾക്ക് സ്വയം മരിക്കാൻ ആകില്ലല്ലോ. ‘അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും നരി തിന്നാല്‍ നന്നോ മനുഷ്യന്മാരെ’ എന്ന് ഇടശ്ശേരി പാടിയതുപോലെ. ഇവിടെ ജീവിത ദുർവിധിയുടെ നരികളെ ആട്ടിപ്പായിച്ചാലും ക്രൂരമനുഷ്യരിലെ നരികളെ എന്തുചെയ്യും ? മുടങ്ങിയെങ്കിലും മുന്നോട്ടു പോകുന്ന ചെല്ലക്കണ്ണന്റെ ജീവിതത്തെ പിന്തുടരുന്ന നരിയ്ക്ക് അയാൾ ഇരയാകുമോ ? ഈ ഷോർട്ട് മൂവി എല്ലാരും കാണുക.  നിങ്ങളുടെ ചുറ്റിലും കാണാൻ സാധിക്കും അനവധി ചെല്ലക്കണ്ണൻമാരെ …

സംവിധായകൻ രഞ്ജു ചന്ദ്രൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ വർക്ക് ചെയുന്നത് മൂവി മേഖലയിൽ അല്ല. പാഷൻ കാരണം ഇതൊരു ഹോബി പോലെ കൊണ്ടുപോകുന്നതാണ്. ഞാൻ ഗൾഫിൽ ആയിരുന്നു 2018 ലാണ് ഞാൻ മടങ്ങിവരുന്നത്. അതിനു മുൻപ് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. ആ സമയത്താണ് തേങ്ങ ചെയ്തത്. ഇപ്പോൾ നാട്ടിൽ സെറ്റിൽ ആണ്. ഇപ്പോൾ ഇവിടെ വന്നിട്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഫ്രീലാൻസ് പരിപാടികളൊക്കെ ആയിട്ട് വീട്ടിൽ തന്നെ ഇരുന്നു ചെയ്യുകയാണ് . എന്റെ പ്രൊഫഷൻ എന്ന് പറയുമ്പോൾ അതാണ്.

RENJU CHANDRAN
RENJU CHANDRAN

RENJU CHANDRAN & PAULSON P MATHEW നിങ്ങൾ ഒന്നിച്ചുള്ള കൂട്ടായ്മയുടെ എക്സ്പീരിയൻസ് ഒന്ന് പറയുമോ ?

PAULSON P MATHEW എന്റെ സുഹൃത്താണ്. ഞാൻ 2011 കാലത്തൊക്കെ നാട്ടിൽ വർക്ക്‌ ചെയുകയായിരുന്നു. പുള്ളി ഒരിക്കൽ ഒരു ഷൂട്ട് ഫിലിം ഷൂട്ടിങ്ങിനെ കുറിച്ച് എന്നോട് പറയുകയുണ്ടായി. പുള്ളിയുടെ സുഹൃത്തിന്റെ. എന്നെകൊണ്ടുപോയി അഭിനയിപ്പിക്കുകയൊക്കെ ചെയ്തു . അത് അമച്വർ രീതിയിലൊക്കെ ഉള്ള ഒരു മൂവി ആയിരുന്നു. പുള്ളി ആയിരുന്നു എന്റെ പ്രചോദനം. നമ്മൾ ഒരേ വേവ് ലെങ്ത്ത് ആണ്. ഞാൻ ഗൾഫിൽ പോയിട്ട് തിരികെ വരുമ്പോഴും നമ്മൾ തമ്മിലുള്ള സൗഹൃദം തുടർന്നിരുന്നു. നമുക്കൊരു ഷോർട്ട് ഫിലിം ചെയ്യണം എന്ന് പുള്ളി പറയുമായിരുന്നു. അങ്ങനെയാണ് ഒരു ഐഡിയ അദ്ദേഹം പറയുന്നത്. പിന്നെ ഞാൻ അതിന്റെ ത്രെഡ് ഒന്ന് വികസിപ്പിച്ചു. സ്ക്രിപ്റ്റ് നമ്മൾ ഒന്നിച്ചുതന്നെ ചെയ്തു. അപ്പോൾ പിന്നെ ഡയറക്ഷനും ഒരുമിച്ചു ചെയ്യാം എന്ന് തീരുമാനിച്ചു. അങ്ങനെ ചെയ്തതാണ് തേങ്ങ.

തേങ്ങയ്ക്കു ശേഷം ഞങ്ങൾ മാറി ചെയ്തു. എങ്കിലും നമ്മൾ ഒരു ടീമായി തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പിന്നെ ഞാനും പറഞ്ഞു ഒരെണ്ണം പുള്ളി സ്വതന്ത്രമായി തന്നെ ചെയ്യട്ടെ എന്ന്. കാരണം ആശയം ഒക്കെ ഉണ്ടെങ്കിൽ അങ്ങനെ ചെയ്യാവുന്നതേയുള്ളൂ. അങ്ങനെയാണ് വീട് ഒരു കൂട് ഉണ്ടാകുന്നത്. ഞാൻ ‘പഴയ വീട് ‘ എന്ന സസ്പെൻസ് സാധനം കൂടി ചെയ്തു. ബൂലോകത്തിൽ കൂടിയാണ് വീട് ഒരു കൂട് റിലീസ് ചെയ്തത്.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”RENJU CHANDRAN” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/thangaaa.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

സംവിധാനത്തിലേക്ക് വരാനുണ്ടായ സാഹചര്യം, സിനിമയെ പഠിച്ചത് എങ്ങനെയാണ് ?

ചെറുപ്പം മുതൽക്കു തന്നെ സിനിമ ആസ്വാദനം സജീവമായിരുന്നു. അതിപ്പോൾ എല്ലാ ഭാഷയും.സിനിമയോടുള്ള താത്പര്യം മനസ്സിൽ ഉണ്ടായിരുന്നു. നമ്മുടെ അതെ താത്പര്യക്കാരുമായി കൂട്ടുകൂടുമ്പോൾ നമുക്ക് അതിനോടുള്ള ഇന്റെറെസ്റ്റ് കൂടുമല്ലോ. സിനിമയിൽ വർക്ക് ചെയ്യണം എന്നുതന്നെയാണ് നമ്മുടെ പ്രധാന ആഗ്രഹം. അതിലോട്ടുള്ള ഒരു പടി ആയിട്ടാണ് ഇപ്പോഴത്തെ വർക്കുകളെ കാണുന്നത്. സിനിമ എന്നുമൊരു ഇൻസ്‌പിരേഷൻ തന്നെയാണ്. പിന്നെ എഡിറ്റിങ് പരിപാടികളും ഉണ്ട്. സംവിധായകൻ തന്നെ എഡിറ്റിങ്ങും ചെയുമ്പോൾ അറിയാല്ലോ… ഓരോ സീനും നമ്മൾ കരുതുന്നതുപോലെ ചെയ്യാൻ സാധിക്കും .കാരണം അത് എങ്ങനെ ആകണമെന്നും അതിന്റെ വിഷ്വൽസ് എങ്ങനെ ആയിരിക്കുമെന്നും നമ്മുടെ മനസ്സിൽ ഉണ്ടല്ലോ.. അതുകൊണ്ടുതന്നെയാണ് ഞാൻ എഡിറ്റുചെയ്യുന്നത്.

പഴയവീട് ഒരു മണിക്കൂറോളം ഉള്ള മൂവിയാണ്.. ഒരു സിനിമയായി ചെയ്യാമായിരുന്നില്ലേ ?

പഴയവീട് ഒരു സിനിമയായി ചെയ്യാവുന്നതായിരുന്നു. പുള്ളിയോട് അത് പറഞ്ഞതുമായിരുന്നു. ഇപ്പോൾ ഞങ്ങൾ നാലഞ്ച് ഭാഗമുള്ള ഒരു വെബ് സീരീസ് ചെയ്യുകയാണ്. ഷൂട്ടിങ് നടക്കുകയാണ്. അതും പഴയവീടും ഒന്നിച്ചാണ് നമ്മൾ സ്റ്റാർട്ട് ചെയ്തത്. ഏകദേശം സ്ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്തിട്ട് ഞങ്ങൾ ഒന്ന് ഇരുന്നായിരുന്നു. അപ്പോൾ ഇവിടെ കൊണ്ട് തത്കാലത്തേക്ക് നിർത്താം എന്ന് പുള്ളി പറഞ്ഞു. രണ്ടാം ഭാഗം എടുക്കാൻ പറ്റിയ സാഹചര്യമല്ല. കാരണം ഇപ്പോഴത്തെ സാഹചര്യം അനുകൂലമല്ല.കാരണം മേല്പറഞ്ഞ വെബ് സീരീസ് കൂടി ചെയ്യുന്നതുകൊണ്ട്. ഞങ്ങളുടെ പ്രൊജക്റ്റുകളിൽ അഭിനയിച്ചിരിക്കുന്നത് ഞങ്ങളുടെ ടീമിൽ ഉള്ളവർ തന്നെയാണ്. ഇപ്പോൾ ചെയ്യുന്നതിലും ആ ഒരു ടീമുണ്ട്. ഓണം കഴിഞ്ഞു ഇറക്കാൻ ഇരുന്നാണ് . കോവിഡ് കാരണം ഡിലെ ആയിപ്പോയി.

ഫെസ്റ്റിവൽ എക്സ്പീരിയൻസ് എന്തെങ്കിലും ?

സത്യത്തിൽ ഞാൻ ഇതുവരെ മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ല. നമ്മൾ ആകെക്കൂടി മത്സരത്തിന് അയച്ചത് തേങ്ങാ എന്ന ഷോർട്ട് മൂവി മാത്രമാണ്. കോട്ടയത്ത് CSI സഭ നടത്തിയൊരു ഷോർട്ട് ഫിലിമിൽ അയച്ചിരുന്നു. അപ്പൊ അതിനു ആദ്യത്തെ പത്തിൽ വന്നിരുന്നു. പക്ഷെ ആദ്യത്തെ അഞ്ചിൽ വന്നില്ല. പിന്നെ ഞാനിവിടെ ഇല്ലായിരുന്നല്ലോ… പിന്നെ പോൾസണും തിരക്കിൽ ആയിപ്പോയി. ഞാൻ തിരിച്ചുവന്നപ്പോൾ.. ഗൾഫിൽ ഇരുന്നു പഴയവീടിന്റെ സ്ക്രിപ്റ്റും എഴുതികൊണ്ടാണ് വന്നത്. അതുപിന്നെ ഒരു മണിക്കൂറോളം ഉള്ളതായതുകൊണ്ടു എല്ലായിടത്തും അയക്കാൻ പറ്റിയില്ല. ബൂലോകത്തിൽ മാത്രമാണ് അയക്കാൻ പറ്റിയത്. വീട് ഒരു കൂടിന് നല്ലൊരു ചാൻസ് ഉണ്ടെന്നു തോന്നി. അങ്ങനെയാണ് അത് അപ്ലെ ചെയ്തത്.

കലാകാരൻ എന്ന നിലക്ക് ഏതുതരം സബ്ജക്റ്റുകളോടാണ് പ്രതിപത്തി

ഒരു കലാകാരൻ എന്ന നിലക്ക് എല്ലാ തരത്തിലുള്ള വർക്കും ചെയ്യും. ഓരോ ത്രെഡും കിട്ടുമ്പോൾ നമ്മളത് ഡെവലപ് ചെയ്തു അങ്ങ് ചെയുന്നു എന്നേയുള്ളൂ. മുന്നോട്ടു പോകുമ്പോൾ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൂടുതലായി ചെയ്യണം എന്നും ആഗ്രഹമുണ്ട്. തേങ്ങയും വീട് ഒരു കൂടും ഒക്കെ സാമൂഹ്യപ്രതിബദ്ധമായത് ആണല്ലോ.

DAIVAME THENGA

Production Company: THARAVADU IMAGINATIONS
Short Film Description: A person Who is dedicated to do good things,faces some issues during his social works…and how the people around him reacts.
a short film remembering us about the social commitments…and its drawbacks.
Producers (,): RENJU CHANDRAN,PAULSON P MATHEW
Directors (,): RENJU CHANDRAN,PAULSON P MATHEW
Editors (,): RENJU CHANDRAN
Music Credits (,): TI STUDIOS
Cast Names (,): LINTON KURIEN
RENJU CHANDRAN
PAULSON P MATHEW
SANJUNATH P
PRAMOD FRANCIS
Genres (,): Environment /Social
Year of Completion: 2017-04-20

***

PAZHAYA VEEDU
Production Company: THARAVADU IMAGINATIONS
Short Film Description: Perumalpuram in Kerala… there is an old house.. with mysterious surrounded… !!Marakkar muthalali.. the owner of the house was killed before thirty five years back, during conflict between his business partner surendran muthalali.. and there was no evidence.!
So the case didn’t stand.
Local people believes that the spirit of marakkar muthalali is guarding the treasure at pazhayaveedu which earlier he hided from his partner surendran muthalali who killed him for the same… !
Dysp sharafudheen coming back on duty at perumalpuram area after one year, he has several plans for pazhayaveedu mystery which is happening now a days, regularly… but nobody gets the treasure… somebody is there to block all of them… non other than Marakkar muthalali’s Spirit??
Ambatti a crooked gang leader has also some plan for the treasure and is assisting surendran muthalali for taking the treasure from there… but there comes alby… !!!!
the new staff of pazhayaveedu came there..
.with some other plan?
A police officer Dysp Sharafudheen..coming back as the in charge of perumalpuram..
He came back after one year..to the post..with
A target…!!
Will surendran muthalali successfully takes the treasure?
Who is alby?
Ambatti have some tricky plan?
Dysp sharafudheen will solve all the mystery?
Please watch ” PAZHAYAVEEDU”
Suspense Horror
Thriller !
Producers (,): RENJU CHANDRAN
Directors (,): RENJU CHANDRAN
Editors (,): RENJU CHANDRAN
Music Credits (,): TI STUDIOS
Cast Names (,): PRAMOD FRANCIS
RENJU CHANDRAN
PAULSON P MATHEW
MAHESH T P
AJITH KUMAR VADANIL
BINU VARGHESE
DEEPU MUNDAKKAYAM
SANJUNATH P
PRAMOD
Genres (,): Suspense Horror Thriller
Year of Completion: 2019-07-01

***

VEEDU ORU KOODU
Production Company: THARAVADU IMAGINATIONS
Short Film Description: This short film is about poor man Chellakannan… who doesn’t have home, relatives..he collects scraps and used plastic water bottles and sell that for very little money…he is ignored and abused by people every where…
he only have little saving from his scrap collecting job..one day of his life is narrated in this short film.. he is a question mark for the society…what happened to his life…?that is the film.
Producers (,): PAULSON P MATHEW
Directors (,): PAULSON P MATHEW
Editors (,): RENJU CHANDRAN
Music Credits (,): TI STUDIOS
Cast Names (,): PRAMOD FRANCIS
GEORGE P ABRAHAM (SHINU)
AJITH KUMAR VADANIL
P P MANOHARAN
VINAYAK DILEEP
R DAVIDSON
JERIN DAVID
Genres (,): Environment /Nature
Year of Completion: 2021-07-10

****

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി

Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ.

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം