ആണിനും പെണ്ണിനും രതിമൂർച്ഛയിലേക്ക് എത്താൻ ഒരുപോലെ കഴിവുണ്ടെന്നിരിക്കെ എന്ത് കൊണ്ട് പുരുഷന്റെ രതിമൂർച്ഛയും അതിലൂടെ കുഞ്ഞുണ്ടാകുന്നതും മാത്രമായി സെക്സ് നിന്ന് പോയി ?

244

✒️ ദാക്ഷ ആരുണിനി

ഒരു വർഷം മുന്നെയാണ് സ്ത്രീകളിലെ രതിമൂര്ച്ഛയെ പറ്റി അറിയുന്നത്..

പുരുഷനിൽ രതിമൂർച്ഛയുടെ അങ്ങേയറ്റത്തിൽ എത്തുമ്പോഴാണ് സ്പേം ഉല്പാദിപ്പിക്കപ്പെടുന്നത് എന്നത് അറിയാമായിരുന്നു എങ്കിലും കൃത്യം ഒരു വർഷം മുൻപ് വരെ സ്ത്രീകളിലും squirting എന്നൊരു പ്രതിഭാസം ഉണ്ടാകും, എന്നതിനെ പറ്റിയും പല രീതിയിൽ രതിമൂര്ച്ഛയിലേക്ക് എത്തും എന്നതിനെ പറ്റിയും കേട്ടറിവ് പോലും ഇല്ലായിരുന്നു. കേൾക്കാൻ തയ്യാറാവില്ലായിരുന്നു എന്നതാണ് വാസ്തവം. സദാചാരപൊതുബോധത്തിന്റെ ഉറങ്ങി കിടക്കുന്ന ഒരു കണിക എന്നിലും അവശേഷിക്കുന്നത് കൊണ്ട് അത്തരം കാര്യങ്ങൾ പൊതുവെ ആരോടും സംസാരിക്കൽ കുറവാണ്. ആദ്യമായി സെക്സിനെ പറ്റി അറിയുന്നത് 9 ൽ വെച്ചാണ്. ജീവന്റെ തുടർച്ച എന്ന ബയോളജിയുടെ ഒരു പാടം വെള്ളം തൊടാതെ ടീച്ചർ വിഴുങ്ങുന്നതും ഇംഗ്ലീഷ് മീഡിയം ആയിരുന്ന ന്റെ ക്‌ളാസ്സിലെ ആൺസുഹൃത്തുക്കൾ അതുവരെ ഇല്ലാത്ത ശുഷ്കാന്തിയോടെ ബയോളജിയുടെ മലയാളം പുസ്തകങ്ങൾ മലയാളമീഡിയം ക്ലാസുകളിൽ നിന്ന് വാങ്ങി വായിക്കുന്നതും കണ്ടപ്പോഴാണ് സിനിമയിലെ കെട്ടിപ്പിടിത്തം കഴിഞ്ഞ് കൊച്ചുണ്ടാവുന്ന പരിപാടിയെക്കാൾ എന്തോ വലിയ ഒരു സംഭവം ഇതിനിടയിൽ ഉണ്ടെന്ന് തിരിച്ചറിയുന്നത്.

What Does Squirting Feel Like? People Reveal How Female Ejaculation Feels  To Themശേഷം ക്ലാസ്സിലെ പടിപ്പിയും അത്യാവശ്യം അപ്ഡേറ്റഡും ആയ കുട്ടി ഇതിനെ പറ്റി ഉള്ള രഹസ്യചർച്ച നടത്തുന്നത് കണ്ടു. പെണ്കുട്ടികൾക്കിടയിലുള്ള ആ ക്ലാസ്സെടുക്കലിൽ ഞാനും നടുവിൽ ചെന്നിരുന്നു.വളരെ ചെറിയ ഒരു ഹോളിലേക്ക് ഒരു സംഭവം പെട്ടെന്ന് കടത്തിവെക്കും. കുറച്ച് നേരം കഴിയുമ്പോൾ അത് പുറത്തെടുക്കും. സ്പേം ഉള്ളിൽ പോകും, കുഞ്ഞുണ്ടാകും.. അതായിരുന്നു ആദ്യ അറിവ്. പിന്നീട് സ്വന്തം അനുഭവത്തിലേക്ക് കടക്കുമ്പോൾ എനിക്ക് ഞാൻ കുട്ടിയായിരുന്നത് കൊണ്ട് തന്നെ ഈ അറിവുകൾക്കപ്പുറം ചോദിക്കാനുള്ള താല്പര്യമില്ലായിരുന്നു. ആ പ്രായത്തിൽ വേണ്ടതല്ലെന്ന ഒരു തോന്നലായിരുന്നു കൂടുതലും.സ്വന്തം അനുഭവത്തിൽ നിന്ന് കൊണ്ട് തന്നെ ലൈംഗീകത ഒരു വലിയ പേടിയും വേദനാജനകവും ആണെന്ന തോന്നൽ ഉള്ളിൽ കയറി കൂടുകയും ഒരിക്കൽ പോലും പിന്നീടതിനോട് ഒരു താല്പര്യമോ ആഗ്രഹമോ തോന്നിയിരുന്നില്ല.

Why Is Female Masturbation Still Taboo? | Health.comഒരു വർഷം മുൻപ് ഹോസ്റ്റൽ ജീവിതത്തിലാണ് ഇങ്ങനെയൊരു വേർഷൻ ലൈംഗീകതക്കുണ്ടെന്ന് തിരിച്ചറിയുന്നത്.കൂടെ ഉണ്ടായിരുന്നവരുടെ എക്സ്പീരിയൻസ്, എനിക്കുണ്ടായ ഒരു റിലേഷനിൽ നിന്നുള്ള അറിവുകൾ, അങ്ങനെയാണ് ഞാൻ എന്നെ കൂടുതൽ മനസ്സിലാക്കിയതും അതുവരെ ഞാൻ കടന്ന് പൊയ്ക്കൊണ്ടിരുന്നത് നേരത്തേയുണ്ടായ ടോക്സിക് ആയിട്ടുള്ള ആ സെക്സ് എക്സ്പീരിയൻസ്ന്റെ ഭാഗമായി ഒരു ഫോബിയയിൽ കൂടിയാണെന്നും അങ്ങനെ മാറ്റേണ്ട തരത്തിലുള്ള ഒരു ട്രോമാ എനിക്കുണ്ടെന്നും മനസിലാക്കുന്നത്.ശേഷം എന്റെ സഹോദരിയോടും ഒന്ന് രണ്ട് ചേച്ചിമാരോടും അവരുടെ എക്സ്പീരിയൻസ് ചോദിക്കാൻ തുടങ്ങി.നിർഭാഗ്യമെന്ന് പറയട്ടെ.. കല്യാണം കഴിഞ്ഞു പത്തു വർഷമായ എന്റെ ഇത്തയ്ക്ക് squirting എന്നൊരു കാര്യത്തെ പറ്റിയോ പുരുഷനിൽ ഉണ്ടാവുന്ന രതിമൂർച്ചക്കൊപ്പമുള്ളൊരു രതിമൂര്ച്ഛ സ്ത്രീയിൽ ഉണ്ടാകുന്നതിനെ പറ്റിയോ കേട്ടറിവ് പോലും ഇല്ല എന്നുള്ളതാണ് മനസിലാക്കാൻ കഴിഞ്ഞത്… 26 വയസിനിടയ്ക് ഒരിക്കൽ പോലും ഇല്ലേ എന്ന് ചോയ്ച്ചപ്പോ അതെന്തുവാടി എന്നാണ് മറുപടി കിട്ടിയത്.

Competitive Air Sex Is A Thing, And Here's What You Need To Know About Itപിന്നീട് ചോയ്ച്ചവരൊക്കെയും പറഞ്ഞത് ഫോർപ്ലേയിൽ( അവരുടെ ഫോർപ്ലേയ്, ജസ്റ്റ് മുഖത്തെ ഉമ്മവെക്കൽ മാത്രമാണ്) കിട്ടുന്നൊരു മനസ്സിന്റെ സന്തോഷം, നമ്മുടെ കൂടെ നമുക്കായൊരാൾ ഉണ്ടെന്ന് തോന്നി കെട്ടിപിടിക്കുമ്പോ കിട്ടുന്ന ഒരു തൃപ്തി, പിന്നെ നമ്മുടെ പുരുഷന് നമ്മളിൽ നിന്ന് എല്ലാം കിട്ടുന്നല്ലോ എന്നുള്ള അഭിമാനം, ഇത്രയും ചേർന്നതാണ് അവരുടെ സെക്സ് ജീവിതം എന്നറിയാൻ കഴിഞ്ഞു.ഒന്നോ രണ്ടോ കുട്ടികൾ ആയിട്ടുണ്ട്, എങ്കിലും orgasm എന്നൊരു അവസ്ഥയിലൂടെ അവരൊന്നും കടന്ന് പോയിട്ടില്ല എന്ന് കേട്ടപ്പോൾ ആദ്യം അത്ഭുതം തോന്നി.പിന്നെ ആലോചിച്ചപ്പോൾ ഒരുതരം സഹതാപം തോന്നി, ആണിന്റെ സംതൃപ്തി, എന്നിൽ നിന്ന് അയാൾക് എല്ലാം കിട്ടുന്നുണ്ടല്ലോ, അല്ലെങ്കിൽ അങ്ങനെ ഒരാൾക്കു മാത്രം എന്തോ ഫിസിക്കൽ പ്ലെഷർ കിട്ടുകയും മറ്റൊരാൾ അതിനുള്ള ടൂൾ ആകണമെന്ന് പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്നിടത് പെണ്ണെവിടെ, പെണ്ണിന്റെ സാറ്റിസ്ഫാക്ഷൻ എവിടെ എന്ന ചോദ്യം വന്നു.

Why men and women masturbate - Rediff.com Get Aheadആണിനും പെണ്ണിനും രതിമൂർച്ഛ എന്നൊരവസ്ഥയിലേക്ക് എത്താൻ ഒരുപോലെ കഴിവുണ്ടെന്നിരിക്കെ എന്ത് കൊണ്ട് പുരുഷന്റെ രതിമൂർച്ഛയും അതിലൂടെ കുഞ്ഞുണ്ടാകുന്നതും മാത്രമായി സെക്സ് നിന്ന് പോയി എന്ന ചോദ്യം എന്നെ കൊണ്ടെത്തിച്ചത് എന്റെ ഉള്ളിൽ പോലും ഇപ്പഴും കിടക്കുന്ന ആ സദാചാരപൊതുബോധത്തിന്റെ, നാണത്തിന്റെ, പരമ്പരാഗതശീലങ്ങളുടെ, മറ്റുള്ളവർ എന്ത്കരുതും എന്നൊക്കെ ഉള്ള തോന്നലിലേക്കാണ്.പലപ്പോഴും തുറന്ന ലൈംഗീകവിദ്യാഭ്യാസം വേണമെന്ന് പറയുന്നിടത് അതിന്റെ ആവശ്യം എന്തിനാ എല്ലാവർക്കും എല്ലാം അറിയാം എന്ന ആറ്റിട്യൂട് കണ്ടിട്ടുണ്ട്….എന്തറിയാം എന്നാണ് സുഹൃത്തുക്കളെ, പെനിട്രേറ്റ് ചെയ്യേണ്ടത് എവിടെ എങ്ങനെ എന്നറിഞ്ഞുകഴിഞ്ഞാൽ അത് ലൈംഗീകവിദ്യഭ്യാസം ആണെന്ന പക്ഷവും സെക്സിനെക്കുറിച്ചുള്ള അറിവുകൾ പൂർണമായി എന്നതുമാണോ നിങ്ങളുടെ ധാരണ.എങ്കിൽ വളരെ സങ്കടത്തോടെ തന്നെ പറയട്ടെ….അങ്ങനെ ഒരു ധാരണ ആണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങൾക്കും ഒന്നുമറിയില്ല എന്നത് തന്നെയാണ് വാസ്തവം.

Orgasms and how to reach them – The Daily Evergreenഅപ്പൊ ചോദ്യം വരാം, ഒന്നുമറിയാഞ്ഞിട്ടാണോ കുട്ടികളുണ്ടായത് എന്ന്….ഹഹ, അപ്പഴും നിങ്ങൾക് ഒന്നുമറിയില്ല എന്ന് തന്നെ പറയേണ്ടി വരും….അത് തന്നെയാണ് വാസ്തവവും.എത്ര പേർക്കറിയാം സ്വന്തം യോനിയിലെ ഭാഗങ്ങൾ.എത്ര പേർക്ക് കൃത്യമായി ഈ പറയുന്ന രതിമൂര്ച്ഛയിലേക്ക് എത്താൻ സാധിച്ചിട്ടുണ്ട്.ഇവിടെയാണ് സെക്സ് എജ്യുക്കേഷന്റെ പ്രാധാന്യം വരുന്നത്…
മാസ്റ്റർബേഷൻ പാപം ആണെന്നു വിശ്വസിക്കുന്ന സമൂഹത്തിൽ സ്ത്രീകൾക് മാസ്റ്റർബേഷൻ രീതികൾ ഉണ്ടെന്ന് പോലും അറിയുന്നത് ഒരു വർഷം മുന്നേയാണ്.ശെരിയായ ലൈംഗീകവിദ്യാഭ്യാസം ഇല്ലാത്ത പ്രശ്നങ്ങൾ തന്നെയാണ് ശരീരങ്ങളുമായ് ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളുടെയും ഹേതു, ബോഡി ബുള്ളിയിങ് മുതൽ റേപ്പ് വരെ.Sexually frustrated ആയിട്ടുള്ള ഒരു കൂട്ടം ജനത തന്നെയാണ് നമുക്ക് ചുറ്റിലുമുള്ളത്… തുറന്ന് പറച്ചിലുകൾ നടക്കാതെ, നടത്താതെ, നടത്താൻ ശ്രമിക്കാതെ, അതുമല്ലെങ്കിൽ ശരീരത്തിന്റെ രാഷ്ട്രീയം സംവദിക്കാൻ ശ്രമിക്കുന്നവരെ മോശമായി ചിത്രീകരിച്ചു കൊണ്ട് വീണ്ടും ഒരു കൂട്ടം ലൈംഗീകഅരാചകരെ വാർത്തെടുക്കുകയാണ് വീണ്ടും.ചർച്ചയാവട്ടെ. സെക്സിനെ പറ്റിയും രതിമൂര്ച്ഛയെ പറ്റിയും മാസ്റ്റർബേഷനെപറ്റിയുമെല്ലാം തുറന്ന പഠനങ്ങളും ചർച്ചകളും ഉണ്ടാവട്ടെ. ♥️