അണക്കെട്ടില്‍ നിറയെ കറുത്ത പ്ലാസ്റ്റിക് ബോളുകള്‍; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾക്കു പിന്നിൽ ?‍

അറിവ് തേടുന്ന പാവം പ്രവാസി

????96 ദശലക്ഷം കറുത്ത പ്ലാസ്റ്റിക് ബോളുകളാണ് ലോസാഞ്ചലസിലെ കൂറ്റന്‍ അണക്കെട്ടായ ലാസിലെ ജലത്തിനു മുകളിലൂടെ ഒഴുകി നടക്കുന്നത് . ഒരിറ്റു ജലം പോലും പുറമെ നിന്നു കാണാത്ത രീതിയില്‍ തിങ്ങി നിറഞ്ഞാണ് ഈ പ്ലാസ്റ്റിക് ബോളുകൾ കാണപ്പെടുന്നത്. എന്തു കൊണ്ടാണ് ഇത്രയധികം പ്ലാസ്റ്റിക് ബോളുകള്‍ ഈ അണക്കെട്ടിൽ കൂട്ടിയിട്ടിരിക്കുന്നതെന്നത് പലരെയും കുഴയ്ക്കുന്ന ചോദ്യമാണ്.

ഡാമില്‍ നിറഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് ബോളുകള്‍ സൂര്യപ്രകാശത്തില്‍ അണക്കെട്ടിലെ വെള്ളം ബാഷ്പീകരിച്ചു പോകാതിരിക്കനാകും എന്ന കണ്ടെത്തലിലാണ് മിക്കവരുമെത്തുക. സ്വാഭാവികമായും വരള്‍ച്ച വർധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ജലത്തിന്‍റെ ബാഷ്പീകരണം തടയാന്‍ ഇത്തരം ഒരു ശ്രമം നടത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല. കറുത്ത പ്ലാസ്റ്റിക് ബോളുകള്‍ ഉപയോഗിച്ച് ജലം മറയ്ക്കുന്നതിലൂടെ ബാഷ്പീകരണം തടയാന്‍ സാധിക്കുന്നുണ്ടെന്നത് സത്യവുമാണ്. എന്നാല്‍ പ്ലാസ്റ്റിക് ബോളുകള്‍ ഈ അണക്കെട്ടില്‍ നിറച്ചതിന്‍റെ ലക്ഷ്യം മറ്റൊന്നാണ്. 12.5 ബില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഈ അണക്കെട്ടിലുള്ളത്. താരതമ്യേന ഉപ്പ് കൂടുതലുള്ള വെള്ളമാണ് ഈ മേഖലയിലേത്. ഇങ്ങനെ ഉപ്പ് വെള്ളത്തില്‍കാണപ്പെടുന്ന ഒരു പദാര്‍ത്ഥമാണ് ബ്രോമൈഡ്. മനുഷ്യര്‍ക്ക് നേരിട്ട് ഈ പദാര്‍ത്ഥം ഹാനികരമല്ലെങ്കിലും ചില രാസപരിണാമങ്ങള്‍ ബ്രോമൈഡിനെ ഹാനികരമാക്കുണ്ട്.

മേഖലയിലെ ഉപ്പു വെള്ളം മറ്റ് പ്രദേശങ്ങളില്‍ നിന്നും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളവുമായി സ്വാഭാവികമായും കൂടിക്കലരും.ബ്രോമൈഡ് അടങ്ങിയ വെള്ളത്തിലേക്ക് സൂര്യപ്രകാശം നേരിട്ടടിയ്ക്കുമ്പോഴാണ് രാസപരിണാമം സംഭവിക്കുന്നത്. ഈ ഘട്ടത്തില്‍ കോംപൗണ്ട് ബ്രോമേറ്റ് എന്ന പദാർഥം രൂപപ്പെടും. ഇവ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളവയാണ്. കൂടാതെ വെള്ളം ശുദ്ധീകരിക്കാനായി ക്ലോറിനും കലർത്തുമ്പോൾ പ്രശ്നങ്ങള്‍ കൂടുതൽ ഗുരുതരമാക്കുന്നു. ക്ലോറിനും, ബ്രോമൈഡും സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ കലരുമ്പോള്‍ അത് ബ്രോമൈറ്റിന്‍റെ ഉൽപാദനം പല മടങ്ങ് ഇരട്ടിയാക്കുന്നു. ഇത് ജലത്തിലെ കാര്‍സോജനിക് ഘടകങ്ങളും വർധിപ്പിക്കും.ബേര്‍ഡ് ബോള്‍സ് എന്നു വിളിക്കപ്പെടുന്ന ഈ കറുത്ത പ്ലാസ്റ്റിക് ബോളുകള്‍ വിമാനത്താവളങ്ങള്‍ക്കു സമീപമുള്ള തടാകങ്ങളിലാണ് വിജയകരമായി പണ്ടു മുതലേ ഉപയോഗിക്കുന്നത്.

തടാകങ്ങളില്‍ പക്ഷികള്‍ കൂട്ടത്തോടെയെത്തുന്നത് തടയുകയാണ് ഈ ബോളുകളുടെ ലക്ഷ്യം. ഇങ്ങനെ പക്ഷികളെ തടയുന്നതിലൂടെ വിമാനവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയും കുറയും. ഈ പരീക്ഷണം ലോസാഞ്ചലസ് അണക്കെട്ടിലും വിജയിച്ചതായാണ് ആദ്യ സൂചനകള്‍. സൂര്യപ്രകാശത്തെ ഫലപ്രദമായി അകറ്റി നിര്‍ത്താന്‍ പ്ലാസ്റ്റിക് ബോളുകള്‍ക്കു കഴിയുന്നുണ്ടെന്നാണു വിലയിരുത്തല്‍.

Leave a Reply
You May Also Like

ഇന്ത്യാ ഗവൺമെൻ്റ് ആണോ ജ്ഞാനപീഠ പുരസ്കാരം നൽകുന്നത് ? എന്നാൽ അല്ല, പിന്നാരാണ് ?

ഇന്ത്യാ ഗവൺമെൻ്റ് ആണോ ജ്ഞാനപീഠ പുരസ്കാരം നൽകുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യയിലെ…

കടലാസു വിമാനം പറപ്പിക്കുമ്പോൾ അതിന്റെ പിറകിൽ ഊതുന്നതെന്തിന് ?

നമ്മുടെ നൊസ്റ്റാൾജിയകളിൽ ഒന്നാണ് പേപ്പർ വിമാനങ്ങൾ. പേപ്പർ വള്ളങ്ങൾ ഉണ്ടാക്കി മഴയത്തു കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇടുന്നതുപോലൊരു…

തിരുവനന്തപുരത്തു വീണാൽ ഗോവയിലെ ജനാലച്ചില്ലും തകരും, ഭീകരനാണിവിൻ ഭീകരൻ

ആണവബോംബുകളെ കുറിച്ചും ആണവ പരീക്ഷണങ്ങളെ കുറിച്ചും സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ എഴുതുകയാണ് സാബുജോസ് Sabu Jose…

വിമാനത്താവളങ്ങളിലൂടെ സ്വർണം കടത്തുന്നത് എങ്ങനെയാണ് ?

വിമാനത്താവളങ്ങളിലൂടെ സ്വർണം കടത്തുന്നത് എങ്ങനെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി സ്വർണത്തിന്റെ ‘ഹോട്സ്പോട്ടാണ്’ ദക്ഷിണേന്ത്യ.…