Damage
1992/English
Vino John
ഒരു അവിശുദ്ധ ബന്ധത്തിന്റെ കഥ പറയുന്ന ഇറോട്ടിക് + റൊമാന്റിക് ചിത്രം പരിചയപ്പെടാം.ബ്രിട്ടീഷ് ഗവണ്മെന്റ്ൽ ഒരു ഉന്നതസ്ഥാനിയനായ സ്റ്റീഫൻ തന്റെ മകന്റെ പ്രതിശ്രുതവധു അന്നയെ പരിചയപെടുന്നു, ആ കണ്ടുമുട്ടൽ അവർക്കിടയിൽ സംഭവിക്കുന്ന ഏറ്റവും അപകടമായ ബന്ധത്തിന്റെ തുടക്കാമായിരുന്നു,മകന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടി-ഭർത്താവിന്റെ പിതാവ്… ആലോചിക്കുമ്പോൾ ഇരുവർക്കും പ്രിതിബന്ധങ്ങളെ ഉണ്ടായിരുന്നുള്ളു, പക്ഷെ അതിനെല്ലാം അപ്പുറം ഇരുവരും പരസ്പരം ലൈംഗികമായി ആകർഷിക്കപ്പെട്ടിരുന്നു… ബാക്കി ബന്ധു-ബന്ധനങ്ങൾ കണ്ടു തന്നെ അറിയുക.
ജോസഫിൻ ഹാർട്ടിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം പ്രണയത്തിന്ന് അപ്പുറം ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന അതിയായ അഭിനിവേശം, പ്രായത്തിലും തളരാത്ത ലൈംഗിക ദാഹം, തുടങ്ങി മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത പിരിമുറുക്കം നിറഞ്ഞ പല വികാരങ്ങളെയും ചിത്രം സംവന്ധിക്കുന്നുണ്ട്.
പ്രധാനമായും വരുന്ന നാലു കഥാപാത്രങ്ങളും അതിഗംഭീരമായി അഭിനേതാക്കാൾ സ്ക്രീനിൽ എത്തിച്ചു,”സ്റ്റീഫൻ എന്ന നായക കഥാപാത്രത്തിന്റെ കുറ്റബോധത്തിൽ ഉള്ള നീറ്റലും ഒപ്പം സംഭവിക്കാൻ സാധ്യയുള്ള അപകടം അറിയാമെങ്കിലും അതിനപ്പുറം കാമുകിയുടുള്ള അതിയായ പ്രണയവും ഒരേസമയം ഇംഗ്ലീഷ് ആക്ടർ ജർമി ഐൺസിന്ന് സാധ്യമാകുന്നു എന്നതാണ് പ്രകടനത്തിൽ ഏറ്റവും ശ്രദ്ധേയം .ആ പ്രായത്തിലും അങ്ങേരുടെ ബോഡി ഒക്കെ മൈന്റൈൻ ചെയ്യുന്നത്, ഒരു അത്ഭുതം തന്നെ. ഇറോട്ടിക് എന്നതിനപ്പുറം കുറെയേറെ നമ്മളെ ചിന്തിക്കാൻ പ്രാപ്തിയുള്ള ചിത്രം,അവസാനത്തെ കുറച്ചു നേരം ഒരു ശൂന്യതയാണ് സിനിമ സമ്മാനിക്കുക,പടം തീർന്നാലോ,മനസ്സിലിങ്ങനെ അലട്ടും, തീർച്ചയായും കാണേണ്ട പടം.