“ഡാൻസ് പാർട്ടി” ഓഡിയോ പ്രകാശനം

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ‘ഭാരത സർക്കസ്’എന്ന ചിത്രത്തിനു ശേഷം സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന “ഡാൻസ് പാർട്ടി” എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി, മെഗാ സ്റ്റാർ ​മമ്മൂട്ടി പ്രകാശനം ചെയ്തു.തുടർന്ന് “ഡാൻസ് പാർട്ടി” യിലെരാഹുൽ രാജ് സം​ഗീതം പകർന്ന “ദമാ ദമാ..” എന്ന ​ഗാനം റിലീസ് ചെയ്തു.മനോരമ മ്യൂസിക്ക് ഗാനങ്ങൾ വിപണിയിലെത്തിക്കുന്നു.രാഹുൽ രാ​ജ് ഈണം നൽകിയ നാല് പാട്ടുകൾക്ക് പുറമേ, ബിജിബാൽ, വി3കെ എന്നിവർ സം​ഗീതം നൽകിയ ​ഗാനങ്ങളും ചിത്രത്തിലുണ്ട്.സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ എന്നിവരാണ് ചിത്രത്തിലെ ​ഗാനരചയിതാക്കൾ.സംവിധായകൻ ജൂഡ് ആന്റണി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രദ്ധ ​ഗോകുൽ, പ്രയാ​ഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവർ നായികമാരാകുന്നു. ലെന,സാജു നവോദയ, ഫുക്രു,ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവഹിക്കുന്നു.എഡിറ്റിംങ്-വി സാജൻ, ആർട്ട്‌-സതീഷ് കൊല്ലം, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റുംസ്- അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ് , പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്,മധു തമ്മനം, കോ ഡയറക്ടർ-പ്രകാശ് കെ മധു,പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ-മാത്യു ജെയിംസ്, സ്റ്റിൽസ്-നിദാദ് കെ എൻ, ശബ്ദലേഖനം-ഡാൻ,ഡിസൈൻസ് -കോളിൻസ് ലിയോഫിൽ. സിനിമാറ്റിക്ക് ഡാൻസറായ അനിക്കുട്ടന്റേയും സുഹൃത്തുക്കളുടേയും കഥ പറയുന്ന “ഡാൻസ് പാർട്ടി”ഡിസംബറിൽ സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

അമരത്വം കൈവരിച്ച “അമരം”

Aneesh Nirmalan അമരത്വം കൈവരിച്ച “അമരം”. “ആരൊക്കെ അച്ഛനെ കൈ വിട്ടാലും കൈവിടാത്ത ഒരാളുണ്ട്. കണ്ടാ..…

നിഖില്‍ സിദ്ധാര്‍ത്ഥയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘സ്‌പൈ’

യുവ നായകന്‍ നിഖില്‍ സിദ്ധാര്‍ത്ഥയുടെ പത്തൊമ്പതാമത്തെ ചിത്രമായ സ്‌പൈ അദ്ദേഹത്തിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം…

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം “വേല” നവംബർ 10ന് തിയേറ്ററുകളിലേക്ക്

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം “വേല” നവംബർ 10ന് തിയേറ്ററുകളിലേക്ക് ഷെയിൻ നിഗവും…

സുരാജ് വെഞ്ഞാറമൂട് ‘കാരക്ടർ ലൂപ്പിൽ’ പെട്ടുപോയോ ?

Vishnu K Vijayan കഴിഞ്ഞ ദിവസം മല്ലു അനലിസ്റ്റ്ൻ്റെ കാരക്ടർ ലൂപ്പ് എന്നൊരു വീഡിയോ ഉണ്ടായിരുന്നു.…