ഡാൻസ് പാർട്ടി ക്യാരക്ടർ പോസ്റ്റർ.

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന “ഡാൻസ് പാർട്ടി” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. പ്രയാ​ഗ മാർട്ടിൻ അവതരിപ്പിക്കുന്ന തനി കൊച്ചിക്കാരിയായ റോഷ്നി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റീലീസായത്. ശ്രദ്ധ ഗോകുൽ, പ്രയാ​ഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവർ നായികമാരാകുന്ന ഈ ചിത്രത്തിൽ ജൂഡ് ആന്റണി, സാജു നവോദയ, ഫുക്രു,ബിനു തൃക്കാക്കര,മെക്കാർട്ടിൻ,അഭിലാഷ് പട്ടാളം, നാരായണൻകുട്ടി,ലെന, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ,ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവഹിക്കുന്നു.

സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ്,ബിജിബാൽ, വി3കെ എന്നിവർ സം​ഗീതം പകരുന്നു. എഡിറ്റിംങ്-വി സാജൻ, ആർട്ട്‌-സതീഷ് കൊല്ലം, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റുംസ്- അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ് , പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്,മധു തമ്മനം, കോ ഡയറക്ടർ-പ്രകാശ് കെ മധു,പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ-മാത്യു ജെയിംസ്, സ്റ്റിൽസ്-നിദാദ് കെ എൻ,ശബ്ദലേഖനം-ഡാൻ,ഡിസൈൻസ് -കോളിൻസ് ലിയോഫിൽ. ഡിസംബർ ഒന്നിന് സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ബോളിവുഡിലെ മികച്ച 10 സെക്‌സ് കോമഡി സിനിമകൾ

സെക്‌സും കോമഡിയും ഒരുമിച്ച് സിനിമയിൽ എന്നും അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഹിന്ദി സിനിമയായാലും ഹോളിവുഡായാലും, നിങ്ങൾ എപ്പോഴും…

നമ്മളുടെ വീട്ടിലേക്ക് വാ, എന്തിനാണ് അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്. കൊച്ചു മകളുടെ ചോദ്യത്തെ കുറിച്ച് മല്ലിക.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിൽ തന്നെയാണ് മല്ലികാ സുകുമാരൻ്റെ സ്ഥാനം. ഇടയ്ക്കിടയ്ക്ക് ഓരോ ചിത്രങ്ങളിൽ താരം ഇപ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്.

ലൈഗർ കേരള വിതരണാവകാശം ശ്രീഗോകുലം മൂവീസിന്

ലൈഗർ കേരള വിതരണാവകാശം ശ്രീഗോകുലം മൂവീസിന് അയ്മനം സാജൻ. വിജയ് ദേവരക്കൊണ്ട, അനന്യപാണ്ടെ, രമ്യ കൃഷ്ണൻ…

പാപ്പൻ 50 കോടി ക്ലബ്ബിൽ; ചിത്രം കേരളത്തിൽ 50 ഓളം തീയേറ്ററുകളിൽ 25 ദിവസം പിന്നിടുന്നു

പാപ്പൻ 50 കോടി ക്ലബ്ബിൽ; ചിത്രം കേരളത്തിൽ 50 ഓളം തീയേറ്ററുകളിൽ 25 ദിവസം പിന്നിടുന്നു.…