മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും പല രഹസ്യങ്ങളും എനിയ്ക്കറിയാം, ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല

1776

എഡിറ്റർ

മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ ഡാൻസർ തമ്പി

ഒരുകാലത്തു സിനിമയിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമൊക്കെ തുടക്കകാലത്ത് ഇരുവരുടെയും പ്രധാന അനുയായി ആയിരുന്ന ഡാൻസർ തമ്പി എന്നറിയപ്പെടുന്ന ഷംസുദീൻ ഇപ്പോൾ മമ്മൂട്ടിയ്ക്കും മോഹൻലാലിനും എതിരെ ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ് . ഒരു ഓൺലൈൻ മാധ്യമവുമായുളള അഭിമുഖത്തിലാണ് തമ്പി ഇരുവർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ഫാൻസുകാർക്ക് വേണ്ടി മോഹൻലാൽ ഒന്നും ചെയ്തിട്ടില്ലെന്ന് ഒരു ഓൺലൈൻ മാധ്യമവുമായുളള അഭിമുഖത്തിൽ തമ്പി ആക്ഷേപിച്ചു.

തമ്പിയുടെ വാക്കുകൾ വായിക്കാം

‘മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്. അതുപോലെ തിരിച്ചും ചെയ്തിട്ടുണ്ട്. ഫാൻസുകാർക്കായി യാതൊരു വിധ സഹായവും മോഹൻലാൽ ചെയ്തിട്ടില്ല. എന്റെ കുടുംബത്തുള്ള കാശു കൊണ്ടാണ്…എന്റെ സ്വകാര്യമായ പൈസ കൊണ്ടാണ് മോഹൻലാലിന്റെ ഫാൻസുകാരെ സഹായിച്ചത്. മോഹൻലാലിന്റെ ഫാൻസുകാരെ സഹായിച്ചത്.തിരുവനന്തപുരത്തെ ഒരു സമരത്തിൽ നിന്നും മോഹൻലാലിനെ ഞാനായിരുന്നു രക്ഷിച്ചത്. പരിക്ക് പറ്റി ആശുപത്രിയിൽ കിടന്നപ്പോൾ മോഹൻലാൽ എന്നെ തിരിഞ്ഞുപോലും നോക്കിയില്ല. കോടീശ്വരനായ ആന്റണി പെരുമ്പാവൂർ വരുന്നതിനു മുന്നേ ഞാനായിരുന്നു മോഹൻലാലിന്റെ കോണാൻ ചുമന്നു കൊണ്ട് നടന്നത് .ഞാൻ പറയുന്ന കാര്യങ്ങളൊന്നും അവർക്കു നിഷേധിയ്ക്കുവാൻ സാധിക്കില്ല. ധൈര്യമുണ്ടെങ്കിൽ മോഹൻലാലും മമ്മൂട്ടിയും പത്രസമ്മേളനം നടത്തി ഞാൻ പറയുന്ന കാര്യങ്ങൾ എല്ലാം നിഷേധിക്കട്ടെ. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും പല രഹസ്യങ്ങളും എനിയ്ക്കറിയാം, പക്ഷെ ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല….’ ഡാൻസർ തമ്പി പറഞ്ഞു.