കുപ്പിവെള്ളത്തിനൊപ്പം അകത്താക്കുന്നത് മരണത്തിന് കാരണമായേക്കാവുന്ന മാരക വിഷാംശങ്ങള്‍

381

Mineral-water-companies

യാത്രകള്‍ക്കിടയില്‍ കുപ്പിവെള്ളത്തേ ആശ്രയിക്കാത്തവരായി ആരുമുണ്ടാകില്ല. അവശ്യമായ കുപ്പിയില്‍ വര്‍ണകടലാസോട് കൂടിയ മിനറല്‍ വാട്ടര്‍ അകത്താക്കുന്നത് , മുലപ്പാലിനേക്കാള്‍ ശുദ്ധമായ വെള്ളം കുടിക്കുന്നുവെന്ന സംതൃപ്തിയോടെയാണ്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ശാസ്ത്രജ്ഞർ  സൂചിപ്പിക്കുന്നത്. മിനറല്‍ വാട്ടര്‍ ബോട്ടിലുകളിലൂടെ മാരക വിഷാംശങ്ങളാണ് നിങ്ങള്‍ ശരീരത്തിലെത്തിക്കുന്നതെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.

ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ഒരു കൂട്ടം  ശാസ്ത്രജ്ഞർ  അടുത്തിടെ നടത്തിയ പഠനത്തിന്റെ റിസള്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. മിനറല്‍ വാട്ടറില്‍ മാരകമായ കെമിക്കലുകള്‍ അതും, വെള്ളം ശുദ്ധമാക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ ചേര്‍ക്കുന്നത്.

സാധാരണ കുപ്പിവെള്ളം നിര്‍മിക്കാനായി ഉപയോഗിക്കുന്ന ഭൂഗര്‍ഭ ജലത്തില്‍ കാണാത്ത ബ്രോമേറ്റ്, ക്ലോറേറ്റ്, ക്ലോറൈറ്റ് അംശങ്ങള്‍ കുപ്പിവെള്ളത്തില്‍ കണ്ടെത്തി. വെള്ളം  ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി മിനറല്‍ വാട്ടറില്‍ കലര്‍ന്നവയാണ് ഇതെന്ന് വ്യക്തം.

നിലവില്‍ കുപ്പിവെള്ള നിര്‍മാണത്തിനായി ഇന്ത്യയില്‍ നിയമ നിര്‍മ്മാണങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ കുപ്പിവെള്ളത്തില്‍ ഉള്‍പ്പെടാവുന്ന പരാവധി രാസപദാര്‍ത്ഥങ്ങള്‍ക്ക് പരിധിയും കല്പിച്ചിട്ടില്ല.

പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച പല ബ്രാന്‍ഡുകളുടെ മിനറല്‍ വാട്ടറായിരുന്നു പരിശോധനകള്‍ക്കായി ഉപയോഗിച്ചത്. എല്ലാ കുപ്പിവെള്ളതിലും ക്ലോറൈറ്റ്,ക്ലോറേറ്റ്, ബ്രോമിന്‍ തുടങ്ങിയ രാസ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. പഠനത്തിന്റെ പൂര്‍ണ റിപ്പോര്‍ട്ട് സയന്‍സ് ജേര്‍ണലായ കറന്റ് സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisements