തുർക്കി ജാം എന്ന വില്ലൻ

അറിവ് തേടുന്ന പാവം പ്രവാസി

തുർക്കി ജാം എന്ന പേരിൽ ഉത്തേജക മരുന്നുകൾ വിപണിയിലുണ്ട്. സ്ത്രീകൾ അടക്കമുള്ളവരാണ് ഇതിന്റെ വിപണനത്തി നായി ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത്. കിടപ്പറയിൽ കുതിരയാകാം എന്ന തരത്തിലാണ് തുർക്കി ജാമിനെ സംബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ വരുന്ന പരസ്യങ്ങളിൽ അവകാശപ്പെടാറുള്ളത്. തുർക്കി ജാം കഴിച്ചാൽ ഒരു മണിക്കൂർ വരെ ലൈംഗിക ഉത്തേജനം നിലനിർത്താമെന്നാണ് അവകാശം. നിരവധി ലൈംഗീക ഉത്തേജന മരുന്നുകൾ മിക്‌സ് ചെയ്താണ് ഈ മരുന്നുണ്ടാ ക്കുന്നത്. ചിലരിൽ വിഷബാധ വരെയുണ്ടാ കാൻ സാധ്യതയുള്ളതാണ് ഇത്തരം ജാമുകൾ എന്ന് നിരവധി മെഡിക്കൽ ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്യൂട്ട് ഇൻഫീരിയർ മയോകാർഡിയൽ അവസ്ഥക്ക് വരെ ഇത് കാരണമാകുമെന്നും മെഡിക്കൽ പഠനത്തിലുണ്ട്.

തുർക്കിയിലെ കിഴക്കൻ കരിങ്കടൽ മേഖല യിലെ മലനിരകളിൽ വ്യാപകമായി വളരുന്ന റോഡോഡെൻഡ്രോൺ പോണ്ടിക്കം എന്ന തേനിൽനിന്നാണ് ഗ്രയാനോടോക്‌സിൻ അടങ്ങിയ തേൻ വേർതിരിച്ചെടുക്കുന്നത്. ഇത് ആളുകളിൽ ഉത്തേജനമുണ്ടാക്കുമെങ്കിലും തലകറക്കം, ഹൈപ്പർ ടെൻഷൻ, ബ്രാഡികാ ർഡിയ എന്നിവയ്ക്ക് കാരണമാകുന്നു. ഇതിന് പുറമെ, ഉത്തേജനം കാരണം ഉയർന്ന അളവിൽ ബോധക്ഷയം, ആട്രിയോ വെൻട്രിക്കുലാർ ബ്ലോക്ക്, അസിസ്‌റ്റോൾ എന്നിവക്കും കാരണ മാകും. ഹൃദയത്തിന് പ്രശ്‌നമുള്ളവർ ഈ മരുന്ന് കഴിച്ചാൽ ഹൃദയസമ്മർദ്ദം വൻതോതിൽ വർധി ക്കുകയും ചെയ്യും. മരണം വരെ സംഭവിക്കാം.

പ്രവാസികൾ അടക്കമുള്ളവർ എപ്പോഴും ലൈംഗീക പ്രശ്‌നങ്ങൾ ഡോക്ടർമാരുമായി പങ്കുവെക്കാൻ മടികാണിക്കുന്നവരാണ്. സാധാരണ അസുഖം പോലെയാണ് ലൈംഗീക പ്രശ്‌നങ്ങളും. എന്നാൽ ഇത്തരം കാര്യങ്ങൾ ഡോക്ടർമാരോട് പങ്കുവെച്ചാൽ മാനഹാനിയു ണ്ടാകുമോ എന്ന തരത്തിലാണ് ആളുകൾ ചിന്തിക്കുന്നത്. ഇവർ തുർക്കി ജാം പോലുള്ള വ്യാജ മരുന്നുകളെയാണ് ആശ്രയിക്കുന്നത്. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരാണ് പ്രവാസികൾ. ഇവരുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ വലിയ തോതിൽ ഉത്തേജനമുണ്ടാക്കുന്ന മരുന്നുകൾ കഴിച്ചാൽ മരണം വരെ സംഭവിച്ചേക്കാവുന്ന തരത്തിൽ ഗുരുതരമായ പ്രത്യാഘാതം സംഭവിക്കും.

തേൻ ഉപയോഗിച്ചുള്ള ലൈംഗീക ഉത്തേജക ഔഷധങ്ങൾക്കെതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി(SFDA) ഇടയ്ക്കിടയ്ക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. ഇത്തരം മരുന്നുകൾ പ്രകൃതിദത്തമാണെന്ന് അവകാശപ്പെടുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് SFDA നടത്തിയ പരിശോധനയിൽ വ്യക്തമായതാണ് . ഈ ഉൽപ്പന്നങ്ങളിൽ പലതിലും ടഡലഫിൽ എന്ന ഫാർമസ്യൂട്ടിക്കൽ പദാർത്ഥം അടങ്ങിയിട്ടുണ്ടെ ന്നാണ് പരിശോധനാ ഫലം. ടഡലഫിൽ അടങ്ങിയ മരുന്ന് ഡോക്ടർമാരുടെ മേൽനോട്ട ത്തിൽ മാത്രം ഉപയോഗിക്കേണ്ടതാണ്. ഡോക്ടർ മാരുടെ അനുമതിയില്ലാതെ ഇത്തരം മരുന്നു കൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കും.

 

 

Leave a Reply
You May Also Like

സ്‌തനപരിചരണത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഒരു പെണ്‍കുട്ടി കൗമാരത്തിലേക്കു കടക്കുന്നതോടെയാണ്‌ സ്‌തന വളര്‍ച്ച ആരംഭിക്കുന്നത്‌. കൗമാരം മുതല്‍ വാര്‍ധക്യംവരെ സ്‌തനപരിചരണത്തില്‍ അറിഞ്ഞിരിക്കേണ്ട…

ഒരു അസുഖത്തിന് ഉള്ള പുതിയ മരുന്ന് കണ്ടുപിടിക്കുന്നത്തിന് ഉള്ള നാല് ഘട്ടങ്ങള്‍ എന്തെല്ലാം ?

ഒരു അസുഖത്തിന് ഉള്ള പുതിയ മരുന്ന് കണ്ടുപിടിക്കുക എന്നുള്ളത് എളുപ്പമുള്ള വഴിയല്ല. മരുന്നുകൾ കണ്ടെത്തുവാൻ വളരെ ദീർഘനാൾ നിൽക്കുന്ന പ്രയത്നവും, പരീക്ഷണ ങ്ങളും, നിരീക്ഷണങ്ങളും അത്യാവശ്യമാണ് .

ഡോക്ടര്‍മാര്‍ തങ്ങളുടെ തന്നെ നിര്‍ദ്ദേശം ഫോളോ ചെയ്യാറില്ലെന്ന് പഠന റിപ്പോര്‍ട്ട്‌

ഡോക്ടര്‍മാര്‍ തങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്വന്തം കാര്യം വരുമ്പോള്‍ അനുസരിക്കാറില്ലെന്നു പഠനത്തില്‍ കണ്ടെത്തല്‍ . ആര്‍ക്കും അത്ഭുതം ഉളവാക്കുന്ന ഈ കണ്ടെത്തല്‍ പുറത്തു കൊണ്ട് വന്നിരിക്കുന്നത് റേഡിയോലാബ്‌ ആണ്. റേഡിയോലാബിന് വേണ്ടി ജോണ്‍ ഹോപ്കിന്‍സിലെ ജോസഫ്‌ ഗാലോ എന്നയാളാണ് ഈ പഠനം നടത്തിയത്.

തടി കുറയ്ക്കാന്‍ വേണ്ടി നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍

തടി കുറയ്ക്കാനുള്ള പോരാട്ടത്തിലാണോ നിങ്ങള്‍? എന്നിട്ട് നിങ്ങളുടെ തടി കുറഞ്ഞോ?