ഇതൊരു വീഡിയോയെ ആസ്പദമാക്കിയുള്ള പോസ്റ്റാണ്

ലോകത്തിലെ ഏറ്റവും കൂടുതൽ അപകടകാരികളായ ജീവികളെയാണ് ചുവടെ നൽകിയിരിക്കുന്നത്. ഏറ്റവുമാധികം മനുഷ്യ ജീവനെടുക്കുന്ന ജീവികളെയാണ് അപകടകാരികളായി കണക്കാക്കുന്നത്. കരടി മുതൽ മുതല വരെ ഈ കൂട്ടത്തിലുണ്ട്.

10. കരടി

750 കിലോഗ്രാമാണ് കരടിയുടെ ഭാരം. പല്ല്, പാദം എന്നിവ ഉപയോഗിച്ചാണ് ശത്രു ജീവിയെ വീഴ്ത്തുന്നത്. 5-10 പേർ വരെ ഓരോ വർഷവും കരടികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ട്.

9. സ്രാവ്

1900 കിലോ ഗ്രാമാണ് സ്രാവുകളുടെ സാധാരണ ഭാരം. പല്ലാണ് ഇവയുടെ പ്രധാന ആയുധം. 100 മുതൽ 120 വരെ ആളുകളാണ് ഓരോ വർഷവും സ്രാവുകൾ മൂലം കൊല്ലപ്പടുന്നത്.

8. ജെല്ലിഫിഷ്

ഒരു ജെല്ലി ഫിഷിന്റെ ഭാരം 200 കിലോഗ്രാം വരെയാണ്. വിഷം ഉപയോഗിച്ചാണ് ജെല്ലി ഫിഷ് ഇരകളെ പിടിക്കുന്നത്. ഓരോ വർഷവും 100 മുതൽ 120 പേർ വരെ ജെല്ലി ഫിഷിന്റെ ഇരകളാകുന്നു.

7. ഹിപ്പൊപൊട്ടാമസ്

കാണുമ്പോൾ പാവമെന്ന് തോനുമെങ്കിലും ആളൊരു ഭീകരനാണ്. 3200 കിലോഗ്രാമാണ് ഹിപ്പോ പൊട്ടാമസിന്റെ ഭാരം. പല്ലാണ് പ്രധാന ആയുധം. 100 മുതൽ 150 പേരുടെയെങ്കിലും മരണത്തിന് ഓരോ വർഷവും ഹിപ്പോ കാരണമാകാറുണ്ട്.

6. ആന

മലയാളികൾക്ക് ആനകളോട് ഏറെ പ്രിയമാണ് എന്നാൽ ലോകത്തെ അപ്രകടകാരികളായ ജീവികളിൽ 6ആം സ്ഥാനാത്താണ് ആന. 5400 കിലോഗ്രമാണ് ആനയുടെ ഭാരം. കാലും കൊമ്പും ഉപയോഗിച്ചാണ് ാന് അക്രമിക്കുക. 300 മുതൽ 500 പേർവരെ ഓരോ വർഷവും കൊല്ലപ്പെടുന്നു.

5. മുതല

1200 കിലോഗ്രാം ഭാരമുള്ള മുതലകളുടെ പ്രധാന ആയുധം പല്ലാണ്. 600 മുതൽ 800 പേർ വരെ മുതലയുടെ ആക്രമണത്തിൽ ഓരോ വർഷവും കൊല്ലപ്പെടുന്നു.

4. സിംഹം

പൊതുവെ ശാന്ത പ്രകൃതക്കാരായി കണക്കാക്കപ്പെടുന്ന മൃഗമാണ് സിംഹം. എന്നാൽ 800 മുതൽ 900 പോർ വരെ സിംഹത്തിന്റെ ആക്രമണത്തിനിരയായി ഓരോ വർഷവും കൊല്ലപ്പെടുന്നുണ്ട്. പല്ലും പാദങ്ങളുമാണ് ഇവ ഇരയെ പിടിയ്ക്കാനും ആക്രമിക്കാനും ഉപയോഗിക്കുന്നത്. 350 കിലോഗ്രാമാണ് ഒരു സിംഹത്തിന്റെ ഏകദേശ ഭാരം.

3. തേൾ

വെറും 60 മുതൽ 80 ഗ്രാം വരെ മാത്രമേ ഭാരമുള്ളൂ എങ്കിലും തേൾ ആളൊരു കൊലയാളിയാണ്.
വിഷം ഉപയോഗിച്ചാണ് തേൾ ആക്രമിക്കുക. 1000 മുതൽ 2000 പേർ വരെ ഓരോ വർഷവും തേളിന്റെ വിഷപ്രയോഗത്താൽ കൊല്ലപ്പെടുന്നുണ്ട്.

2. വിഷ പാമ്പ്

20 kg വരെയാണ് ഒരു സാധാരണ വിഷ പാമ്പിന്റെ ഭാരം. 100 – 120000 പേർ വരെ ഇവയുടെ വിഷം ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ട്.

1. കൊതുക്

ലോകത്തിൽ ഏറ്റവുമധികം ആളുകളുടെ മരണത്തിനിടയാക്കുന്ന അപകടകാരികളിൽ ഒന്നാം സ്ഥാനം ഇത്തിരി കുഞ്ഞൻമാരായ കൊതുകുകൾക്കാണ്. വെറും 2.5 മില്ലി ഗ്രാം മാത്രം ഭാരമുള്ള കൊതുകുകൾ 23 ലക്ഷത്തിലേറെ പേരെുടെ മരണത്തിനാണ് ഓരോ വർഷവും കാരണമാകുന്നത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.