ഫ്രാന്‍സിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. താന്‍ വാടകക്ക് താമസിച്ച വീട്ടില്‍ നിന്നും താമസം അവസാനിപിച്ച് ബില്‍ഡിംഗ് ഉടമയുടെ അടുത്ത് തന് അഡ്വാന്‍സായി കൊടുത്ത ഒരു ലക്ഷത്തി എഴുപതിനായിരം തിരികെ ചോദിയ്ക്കാന്‍ പോയ ആളെ നോക്കി കൈമലര്‍ത്തുകയാണ് ഉടമ ചെയ്തത്. ഒരു ന്യായ വാദങ്ങള്‍ പറഞ്ഞു പണം തിരികെ തരാതിരുന്ന ഉടമക്ക് അസ്സല് പണി കൊടുക്കുവാന്‍ തന്നെ നമ്മുടെ കുടിയാന് തീരുമാനിച്ചു.
വീഡിയോ ക്യാമറ ഓണ്‍ ചെയ്തു വെച്ചതിന് ശേഷം പാറ പൊട്ടിക്കുന്ന ഹാമര്‍ ഉപയോഗിച്ച് താനിത് വരെ താമസിച്ച അടിച്ചു തകര്‍ക്കുകയാണ് ഇദ്ദേഹം ചെയ്തത്. വീഡിയോ യൂട്യൂബില്‍ കൂടി ഇട്ടതോടെ സംഭവം വൈറലായി മാറുകയായിരുന്നു. റൂമിലെ വിലപിടിപ്പുള്ള ഒട്ടനവധി സാധനങ്ങള്‍ ഇദ്ദേഹം അടിച്ചു തകര്‍ക്കുന്നത് നിങ്ങള്‍ക്ക് വീഡിയോയില്‍ കാണുവാനാകും.
ഒരാഴ്ച മുന്‍പ് മാത്രം അപ്ലോഡ് ചെയ്ത ഈ വീഡിയോ കണ്ടവരുടെ എണ്ണം ആറര ലക്ഷം അടുക്കുകയാണ്. സംഗതി എന്തായാലും വീഡിയോ വൈറലായതോടെ നമ്മുടെ കുടിയാന് പണി കിട്ടിയതായാണ് പുതിയ റിപ്പോര്‍ട്ട്. റൂമില്‍ കക്ഷി വരുത്തി വെച്ച നാശനഷ്ടങ്ങള്‍ ഇദ്ദേഹത്തിനു ലഭിക്കുവാനുള്ള തുകയേക്കാള്‍ വരുമത്രേ. ക്രിമിനല്‍ കേസ് കൂടി ചോദിച്ചു വാങ്ങിയ ഇദ്ദേഹം കിട്ടാനുള്ളതിനേക്കാള്‍ പണം കോടതിയില്‍ കെട്ടി വെക്കേണ്ടി വരുമെന്ന സ്ഥിതിയിലാണ് ഇപ്പോഴുള്ളത്.