ഉയരത്തെ ഭയക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ പോസ്റ്റ് തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ പറയും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതനിരകളില്‍ ഒന്നായ ഫ്രഞ്ച് ആല്‍പ്സിന് മുകളില്‍ ഇങ്ങനെ ഒരു തൂണിന്റെ പിന്തുണയുമില്ലാതെ നില്ക്കുന്ന ഈ ചില്ലുകൂട്ടില്‍ നിന്നാല്‍ നിങ്ങളുടെ വസ്ത്രം നനയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കിലോമീറ്റരുകളോളം ആഴത്തില്‍ ആയിരിക്കും കാഴ്ചകള്‍ കാണുക.
3 വര്‍ഷം എടുത്താണ് യൂറോപിലെ ഈ ഏറ്റവും ഉയരം കൂടിയ ടൂറിസ്റ്റ് കേന്ദ്രം ഉണ്ടാക്കിയെടുത്തത്. 5 ട്രാന്‍സ്പരന്റ് സൈഡോടു കൂടി ടെമ്പേര്‍ഡ് ഗ്ലാസ് 3 ലെയര്‍ ആക്കി വെച്ചാണ് ഇതുണ്ടാക്കിയത്. മെറ്റല്‍ സപ്പോര്‍ട്ടോടെ അത് താങ്ങി നിര്‍ത്തുകയും ചെയ്യുന്നു.
യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ മൌണ്ട് ബ്ലാങ്ക് അടക്കം പലതിന്റെയും രസകരമായ ദൃശ്യങ്ങള്‍ ആണ് ഐഗ്വില്ലേ ദു മിഡി വഴി നമുക്ക് കാണാനാവുക.