EYES OF BILAL
ബിലാലിൻറെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ???? … സിനിമയിൽ ഭൂരിഭാഗം സമയത്തും പാതി അടഞ്ഞ സ്ഥിതിയിൽ തളം കെട്ടി കിടക്കുന്ന ഒരു നിസ്സംഗതയാണ് ആ കണ്ണുകളിൽ , കൂടാതെ മറ്റുള്ളവരുമായി eye contact പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുന്നതും കാണാം . തൻറെ മുന്നിൽ വന്നു നിൽക്കുന്നവരാരും തനിക്ക് പേരിനു പോലും ഒരു എതിരാളികളല്ല എന്ന ആറ്റിട്യൂട് . അയാളുടെ കഴിഞ്ഞ കാലവും, മറ്റു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ അയാൾക്ക് കൊടുക്കുന്ന built up ഉം എല്ലാം വഴി പ്രേക്ഷകരുടെ മനസ്സിൽ ബിലാൽ എന്ന കഥാപാത്രം possess ചെയ്യുന്ന വല്ലാത്ത ഒരു ഗ്രാവിറ്റിയുണ്ട് . അത് വളരെ convincing ആയി പ്രേക്ഷകർക്ക് അനുഭവപ്പെടുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് ആ കണ്ണുകളാണ് .
എന്നാൽ പാതി അടഞ്ഞു കിടക്കുന്ന ആ കൺപോളകൾ ചില സന്ദർഭങ്ങളിൽ മാത്രം പെട്ടന്ന് ആക്റ്റീവ് ആവുന്നതും wide open ആവുന്നതും കാണാൻ സാധിക്കും . ഭക്ഷണം കഴിക്കുന്ന സീനിൽ മേരി ടീച്ചർ സംസാരിക്കുന്ന സമയത്ത് , മേരി ടീച്ചറുടെ മരണം ക്യാമറയിൽ കാണുന്ന സമയത്ത് , ഒരാൾ മേരി ടീച്ചറുടെ മരണത്തിൻറെ സാക്ഷിയെ പറ്റി പറയുമ്പോൾ , അനിയൻ ബിജോയുടെ കരച്ചിൽ കേൾക്കുമ്പോൾ .ഈ സീനുകളിലൊക്കെ ബിലാലിൻറെ കണ്ണുകളിലെ നിസ്സംഗത , പെട്ടന്നുള്ള തീവ്രതയിലേക്ക് മാറുന്നത് കാണാം . അയാളുടെ ബലവും ബലഹീനതയുമെല്ലാം തൻറെ കുടുംബമാണെന്ന് ആ കണ്ണുകൾ പറയും .
ഇനി പ്രധാന കാര്യത്തിലേക്ക് വരാം . അഭിനയത്തിൽ കണ്ണുകളുടെ പ്രാധാന്യം ഏറ്റവും നന്നായി ഉപയോഗിച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ബിലാൽ . എന്നാൽ ആ കാരണം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച പെർഫോമൻസ് അതാണെന്നൊന്നും അല്ല പറയുന്നത്. കൺപോളകൾ ഇത്ര മില്ലിമീറ്റർ തുറക്കുന്നുണ്ടോ , വിരലുകൾ ഇത്ര ഡിഗ്രി വളയുന്നുണ്ടോ എന്നൊക്കെ നോക്കി അളക്കാവുന്ന ഒന്നല്ല അഭിനയം . its about the character . ഒരു സിനിമ തുടങ്ങി അവസാനിക്കുന്ന അത്രയും സമയം ഒരു കഥാപാത്രത്തെ കയ്യിൽ നിന്ന് ചോർന്നു പോകാതെ എത്ര convincing ആയി hold ചെയ്‌തു പിടിക്കാൻ ഒരു അഭിനേതാവിനു സാധിക്കുന്നുണ്ടോ അതാണ് അഭിനയത്തിൻറെ അളവുകോൽ . ഒരു കഥാപാത്രത്തിൻറെ ആത്മാവ് മനസിലാക്കി അതിനെ ഉൾകൊള്ളാൻ ഒരു അഭിനേതാവിനു സാധിച്ചാൽ പിന്നെ അയാളുടെ കണ്ണുകളും വിരലുകളും ശബ്ദവും എല്ലാം ആ കഥാപാത്രത്തിൻറെതായി മാത്രമേ ചലിക്കുകയുള്ളു . അത് അവർ പോലും അറിയാതെ സംഭവിക്കുന്നതാണ് .
ബിഗ് ബി ഒരു സ്റ്റൈലിഷ് മാസ്സ് മൂവി എന്ന പേരിൽ ആഘോഷിക്കപ്പെടുന്നതുകൊണ്ടാവാം അതിലെ അഭിനയം അങ്ങനെ ചർച്ച ചെയ്യപ്പെടാറില്ല . എന്നാൽ ചെയ്‌തു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കഥാപാത്രമാണ് ബിലാൽ . കുറച്ചു ലൗഡ് ആയി പെർഫോം ചെയ്‌താൽ പോലും ആ കഥാപാത്രത്തിൻറെ വ്യക്തിത്വം നഷ്ടപ്പെടും . അത്ര subtle ആയ സമീപനം ആവശ്യമായ കഥാപാത്രത്തെ എത്ര effortless ആയിട്ടാണ് മമ്മൂക്ക conceive ചെയ്തിരിക്കുന്നത് എന്നത് സ്വാഭാവികമായും അദ്ദേഹത്തിൻറെ greatness . ചെയ്‌തത് മമ്മൂട്ടി ആയതുകൊണ്ട് അതിൽ അത്ഭുതമൊന്നും തോന്നുന്നില്ല .