Connect with us

Literature

പത്‌മരാജന്റെ ആണുങ്ങൾ

ഏതൊരു പെണ്ണിലും ഒരു മാധവിക്കുട്ടി ഉറങ്ങി കിടക്കുന്നുണ്ട്‌ എന്ന് പറയുമ്പോലെ ഏതൊരാണിലും ഒരു പത്മരാജനും ഉണ്ട്‌. ശൈശവത്തിന്റെ നിർമ്മലതയും,ബാല്യത്തിന്റെ നിഷ്കളങ്കതയും, കൗമാരത്തിന്റെ ചാപല്യവും,

 43 total views

Published

on

Danish John Menacherry

പത്‌മരാജന്റെ ആണുങ്ങൾ

ഏതൊരു പെണ്ണിലും ഒരു മാധവിക്കുട്ടി ഉറങ്ങി കിടക്കുന്നുണ്ട്‌ എന്ന് പറയുമ്പോലെ ഏതൊരാണിലും ഒരു പത്മരാജനും ഉണ്ട്‌. ശൈശവത്തിന്റെ നിർമ്മലതയും,ബാല്യത്തിന്റെ നിഷ്കളങ്കതയും, കൗമാരത്തിന്റെ ചാപല്യവും, യൗവ്വനത്തിന്റെ ചോരത്തിളപ്പും, മദ്ധ്യയൗവ്വനത്തിന്റെ അതിജീവനവും , വാർദ്ധക്യത്തിന്റെ ഏകാന്തതയും എല്ലാം ഓരോ പുരുഷനിലും ഓരോ മാത്രയിൽ പ്രകടമാകും. പലപ്പോഴും ജീവിതത്തിന്റെ ഈ നൂൽപാലങ്ങളിലൂടെ കടന്നുപോകുമ്പോൾ ഏറെക്കുറെ അവൻ ഏകനായിരിക്കും. ആരാലും തിരിച്ചറിയപ്പെടാനാകാതെ ആത്മനൊമ്പരങ്ങളുടെ ഭാരവും പേറി തനിയെ ജീവിത പന്ഥാവിന്റെ ഓരങ്ങളിൽ അപരിചിതനെ പോലെ ഒറ്റപ്പെട്ടു നിൽക്കുമ്പോൾ മറ്റൊരു മി. എം മും, മി. ജെ യുമൊക്കെയായി അവൻ മാറ്റപ്പെടും. ഒരേ രൂപത്തിൽ ഒരേ ഭാവത്തിൽ രണ്ടു വ്യത്യസ്ഥ സാഹചര്യങ്ങളിൽ അപരന്മാരായി അവർ പരിചയപ്പെടും, ഹസ്ത്ദാനം നൽകും, ആലിംഗനം ചെയ്യും, ഒരു നിമിഷത്തെ പരിചയത്തിന്റെ പേരിൽ ഒരേ ഗ്ലാസിൽ നിന്നും മദ്യവും നുകരും. അവിടെ അവർ അവരുടെ ആത്മാന്വേക്ഷണങ്ങളുടെ മാറാപ്പുകൾ തുറക്കും.

അതിജീവനത്തിന്റെ ദുഷ്കര പാതയിൽ സഞ്ചരിക്കുമ്പോൾ തന്നിലെ പ്രണയത്തെ അവൻ മറക്കും, പലപ്പോഴും കണ്ടില്ലെന്ന് നടിക്കും. രതികാമനകളുടെ ഊഷരഭൂമിയിൽ ഉന്മാദിയെപോലെ ആറാടുമ്പോഴും അവന്റെ ഹ്യദയം പ്രണയം എന്ന വികാരത്തെ തേടുന്നു. കൗമാരത്തിന്റെ ആകാംഷയിൽ പപ്പുവായും നന്മതിന്മകളെ തിരിച്ചറിയാനാവാത്ത സമയങ്ങളിൽ തകരയായും, ആകാശത്തെ കൈപിടിയിലൊതുക്കുന്ന നിറയൗവ്വനത്തിൽ ജയക്യഷ്ണനായും മാറുമ്പോഴും അവന്റെ ഉള്ളിലെ കാമുകൻ വേദനയോടെ പറയും.
“വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക്‌ വിടതരിക.”
കേവലം ശരീരത്തിന്റെ ത്യഷ്ണകൾക്ക്‌ അപ്പുറം മനസ്സിന്റെ ആത്മാവിന്റെ സാക്ഷാത്കാരം അലിഞ്ഞു ചേർന്നിട്ടുണ്ട്‌ പത്മരാജന്റെ പുരുഷന്മാരിൽ.

സ്വന്തം മകളും ജന്മം നൽകിയ അമ്മയുമൊഴികെ മറ്റെല്ലാ സ്ത്രികളും തന്റെ ഇന്ദ്രീയ സുഖത്തിനുള്ള ഉപകരണങ്ങളായി മാത്രം കാണുന്ന പൈലിയാശാൻ കാമം എന്ന വികാരത്തിനപ്പുറം ഒരു സ്ത്രീയെ വാത്സല്യത്തിന്റെ കണ്ണുകളോടെ നോക്കുമ്പോൾ മ്യഗമായ മനുഷ്യനിൽ നിന്നും മാനുഷീക മൂല്യങ്ങളുള്ള പച്ച മനുഷ്യനിലേക്ക്‌ പരിണമിക്കുന്നു. നമ്മൾ മനസ്സിലാക്കി വച്ചിരിക്കുന്നതല്ല മനുഷ്യൻ എന്ന് പത്മരാജന്റെ ഓരോ കഥയും അനുഭവവേദ്യമാക്കി തരുന്നു. അനക്കമില്ലാത്ത പ്രതിമയുടെ കണ്ണുകളിൽ നിഴലിക്കുന്ന പ്രണയവും അതു തന്നെ സൂചിപ്പിക്കുന്നു. പത്മരാജന്റെ പുരുഷന്മാർ പലപ്പോഴും സനാതരായ അനാതരാണു. വലിയ ആൾക്കുട്ടത്തിനിടയിൽ നിൽക്കുമ്പോഴും, ഉറ്റവരുടെയും ഉടയവരുടെയും മദ്ധ്യേ നിൽക്കുമ്പോഴും അവനിലെ അവൻ തികച്ചും ഏകനാണു. അവൻ യാഥാർത്ഥ്യങ്ങൾക്ക്‌ നേരെ മുഖം തിരിക്കുന്നു. യാഥാർത്ഥ്യങ്ങളിൽ നിന്നും പിന്തിരിഞ്ഞോടുന്നു. ഓടി ഓടി ഒടുവിൽ പരാചിതനായി തുടങ്ങിയിടത്ത്‌ തന്നെ എത്തി ചേരുന്നു. കാൽ ചുവട്ടിലെ മണ്ണ്‌ ഒലിച്ചു പോകുന്നത്‌ പലപ്പോഴും അവൻ അറിയുന്നില്ല.

ഒരു ഇങ്ക്രിമന്റ്‌ പ്രതീക്ഷിക്കുന്ന സ്വകാര്യ ജീവനക്കാരനും, ദിവസക്കൂലി വർദ്ധനവിനു വേണ്ടി പ്രതീക്ഷയുടെ നോട്ടങ്ങൾ ഏയ്തു വിടുന്ന കൂലിക്കാരനും, ചുമട്ടുകാരനും, ലോറി ഡ്രൈവറും ഒരു വശത്ത്‌ ശുപാപ്തി വിശ്വാസത്തിൽ നിലകൊള്ളുമ്പോൾ, സമ്പന്നതയുടെയും ധാരാളിത്വത്തിന്റെയും നടുക്കടലിൽ കിടക്കുമ്പോഴും അസ്വസ്ഥ മനസ്സുമായി അലയുന്ന മൊത്ത കച്ചവടക്കാരന്റെയും ധനാഢ്യന്റെയും ലാഭകണക്കുകൾ മാനസീക വ്യഹഹാരത്തിൽ തികഞ്ഞ നഷ്ടങ്ങൾ മാത്രമാകുന്നു. ഉള്ളിലെ മനുഷ്യനെ ഉറക്കി കെടുത്തി മറ്റൊരാളായി അവൻ ചിരിക്കുന്നു, നടിക്കുന്നു. പത്മരാജന്റെ ആണുങ്ങൾ പ്രാരാബ്ദങ്ങളുടെ മദ്ധ്യേ ദുർബ്ബലരാകുന്നു. മിഥ്യാ ധാരണകളുടെ ലോകത്തെ അബദ്ധ സിന്താന്തങ്ങളെ സിരകളിലേന്തി നടക്കുന്ന ഒരു കൂട്ടരും, യാതൊരു ബാധ്യതകളെയും ചുമലിലേറ്റാതെ ഒരു അപ്പുപ്പൻ താടിപോലെ പറന്നു നടക്കുന്ന മറ്റൊരു കൂട്ടരും.

അവർ പ്രഭാകരൻ പിള്ളയെ പോലെ കണ്ണുരുട്ടി പേടിപ്പിക്കും, ഫയൽവാനെ പോലെ മനസ്സിൽ ദുർബ്ബലമായ ചിരിയുമായി നിൽക്കും, കള്ളൻ പവിത്രനെപോലെ നേട്ടങ്ങളുടെ പിന്നാലെ പായും. ഒറ്റപ്പെടലിന്റെ നോവിൽ അകപ്പെടുമ്പോൾ അവൻ സ്വാർത്ഥനായ കാഞ്ഞിരപ്പിള്ളിക്കാരൻ നസ്രാണിയാകും. തനിക്ക്‌ മാത്രം എന്ന ചിന്തയിൽ അവൻ ഒതുങ്ങി അവന്റെ വിശാലമായ ലോകത്തെ ചുരുക്കും. Romance ന്റെ വിശാലതയിൽ Possessiveness ന്റെ അധീനഭാവം രൂപപ്പെടുമ്പോൾ അവൻ വീണ്ടും തനിച്ചാകും. ഓണാട്ടുകരയുടെ നാട്ടുവഴികളിൽ കണ്ട ആളുകളെ കഥാപാത്രങ്ങളാക്കുമ്പോൾ വായനക്കാരൻ ആ കഥാപാത്രങ്ങളെതങ്ങളുടെ ജിവിതയാത്രകളിൽ പലപ്പോഴും കണ്ടു മുട്ടുന്നു. പലരും ആ കഥാപാത്രങ്ങളുടെ ജീവിതസഞ്ചാര പാതകളിൽ ഒരിക്കലെങ്കിലും നടന്നവരായിരിക്കും.
ഇന്ത്യയിലായാലും ആഫ്രിക്കയിലായാലും അമേരിക്കയിലായാലും മനുഷ്യന്റെ കഥ ഒന്നു തന്നെയാണു. ഞാനും നിങ്ങളും എല്ലാം അലയുകയാണു തിരിച്ചു കിട്ടാത്ത ആ മനസ്സിന്റെ വിങ്ങലിലേ തേടി…..

 44 total views,  1 views today

Advertisement
Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement