രാഷ്ട്രീയക്കാർ സാമ്പത്തികമായി ഉയർച്ച നേടിയപ്പോൾ ഇവിടെയുള്ള സാധാരണ ജനങ്ങളുടെ അവസ്ഥ എല്ലാവർക്കുമറിയാം

0
122

Dany Raphael

ഞാൻ വസിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ്. ജനാധിപത്യരാജ്യം ആകാൻ നാട്ടുരാജ്യങ്ങളെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം ജനാധിപത്യം കൊണ്ടുവന്ന ഒരു രാജ്യത്ത്.നാടിനെ സേവിക്കാൻ വേണ്ടിയാണ് ആണ് ഇവിടെ ഉള്ള ആളുകൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഇറങ്ങിയത്.അല്ലാതെ അവരുടെയൊക്കെ ഔദാര്യത്തിൽ ഇവിടെയുള്ള ജനം ജീവിക്കാൻ അല്ല. അല്ലെങ്കിൽ ഭൂപ്രഭു പോയി രാഷ്ട്രീയ പ്രഭുക്കൾ ഇവിടെ ഉണ്ടാകാൻ വേണ്ടി അല്ല. സ്വാതന്ത്ര്യം നേടി 70 വർഷം കൊണ്ട് രാഷ്ട്രീയക്കാർ 90 ശതമാനവും സാമ്പത്തികമായും ജീവിത നിലവാരത്തിലും ഉയർച്ച നേടിയപ്പോൾ ഇവിടെയുള്ള സാധാരണ ജനങ്ങളുടെ അവസ്ഥ എല്ലാവർക്കുമറിയാം.ഇവിടെ കാട്ടിക്കൂട്ടുന്ന ധൂർത്തും അഴിമതിയും കൊള്ളയും കൊലകളും എല്ലാം ഇവിടുത്തെ ജനങ്ങളുടെ കൺമുന്നിൽ തന്നെയാണ് നടമാടുന്നത്…!

Are there only two types of youth that participate in Indian ...90 ശതമാനവും ദരിദ്രരായ ഈ രാജ്യത്തെ ഒരു ജനപ്രതിനിധിയുടെ ഒരു മാസത്തെ ശമ്പളം എത്രയാണ് ഒരു വർഷത്തെ അവരുടെ വരുമാനം എത്രയാണ്..? എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ഇവരൊക്കെ ജനസേവനം നടത്തുന്നു ജനങ്ങളോട് ആത്മാർത്ഥത ഉണ്ട് എന്നൊക്കെ പറയുമ്പോൾ അതൊക്കെ വിശ്വസിച്ചു രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി വേണ്ടി ജയ് വിളിക്കുന്ന ഒരു ജനത വാസ്തവത്തിൽ ജനാധിപത്യ ബോധത്തിന്റെ ഏത് വശത്താണ് കിടക്കുന്നത്. ഏറ്റവും അടിത്തട്ടിലോ..? കൊറോണ വന്നപ്പോൾ നിർബന്ധപൂർവ്വം ആളുകളെ വീട്ടിലിരുത്തി ബോധവൽക്കരിച്ച 99% ങ്ങളെ പ്രബുദ്ധരാക്കിയ ഗവൺമെൻറ്ആണ് ഇവിടെ ഉള്ളത്. പക്ഷേ അവർക്ക് ഇവിടുത്തെ ജനതയെ പ്രബുദ്ധരാക്കാൻ പറ്റില്ല അത്രേ.

ജനം പ്രബുദ്ധരാകുന്നതും സർക്കാരും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നാണ് ആണ് പ്രമുഖ ബുദ്ധിജീവികൾ പോലും പറയുന്നത്. ഗൾഫ്ബൂമിംഗ് എന്ന ഒരു സംഭവം ഉണ്ടായില്ലായിരുന്നെങ്കിൽ കേരളം ഇന്ന് ഇവിടെ കിടന്നേനെ എന്ന് തലയിൽ ആൾതാമസം ഉണ്ടെങ്കിൽ ആലോചിക്കുക.ക്യൂബ ഡോക്ടർമാരെ ലോകത്തിൽ പലയിടത്തും വിട്ടു കാശുണ്ടാക്കുന്നത് പോലെ ഇവിടെയുള്ള മനുഷ്യരെ ഗൾഫിലേക്ക് ഇവിടെയുള്ള സർക്കാരുകൾ പറഞ്ഞയച്ചത് അല്ല.. സ്വന്തം കിടപ്പാടം വരെ പണയപ്പെടുത്തി ആളുകൾ ഇവിടുന്ന് ജീവിതം പച്ചപിടിപ്പിക്കാൻ വണ്ടി കയറിയതാണ്.. അതിൽ ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് ഒന്നും ഒന്നും അവകാശപ്പെടാനില്ല..! അറബികൾ പോലും വന്ന് ചികിത്സിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ഒത്തിരി പ്രൈവറ്റ് ഹോസ്പിറ്റലുകൾ കൂണു പോലെ മുളച്ചു പൊന്തിയ ഇവിടെ ഗവൺമെൻറ് ഹോസ്പിറ്റലുകൾ കുറച്ചെങ്കിലും പരിഷ്കരിച്ചില്ലെങ്കിൽ നിലനില്പില്ല എന്ന് എല്ലാ പാർട്ടിക്കാർക്കും അറിയാം.

അല്ലാതെ ഇവിടെയുള്ള ജനങ്ങളോടുള്ള ആത്മാർത്ഥത കൊണ്ടാണ് എന്നൊക്കെ തള്ളി മറിച്ചാൽ, ഇവിടത്തെ റവന്യു വിന്ടെ മുക്കാൽഭാഗവും തിന്നു ചീർത്ത് സാധാരണക്കാർക്ക് ഒരു ദിവസം പണിയില്ലെങ്കിൽ പട്ടിണി കിടക്കേണ്ട അവസ്ഥയിലേക്ക് തള്ളിവിട്ട ,ജനിച്ചുവീഴുന്ന കുഞ്ഞു പോലും പതിനായിരക്കണക്കിന് രൂപയുടെ കടക്കാരൻ ആകേണ്ടി വരുന്ന ഇവിടുത്തെ ഈ വ്യവസ്ഥയുടെ കാരണക്കാർ ആരാണെന്ന് എന്ന് പറഞ്ഞിട്ട് വേണം തള്ളി മറിക്കാൻ..! ജോലിക്കുവേണ്ടിയും തൻ കാര്യസിദ്ധിക്കു വേണ്ടിയും കേസുകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പോലും രാഷ്ട്രീയ പാർട്ടികളെ ആശ്രയിക്കുകയും നേതാക്കളെ താണുവണങ്ങുകയും അവരൊക്കെ കാണിക്കുന്ന സകല വൃത്തികേടുകളും കണ്ടില്ലെന്ന് നടിച്ച് ജയ് വിളിക്കാൻ തയ്യാറാവുകയും ചെയ്യുന്ന ഇവിടത്തെ ജനത വാസ്തവത്തിൽ രവിചന്ദ്രൻ പറഞ്ഞതുപോലെ ജനാധിപത്യത്തിന് അർഹരല്ല.

ഭൂ ജന്മികളിൽ നിന്ന് രാഷ്ട്രീയ ജന്മികളിലേക്ക് പരിണാമം പ്രാപിക്കാൻ ആയിരുന്നെങ്കിൽ ജനാധിപത്യത്തിൻറെ ആവശ്യമില്ല..! ഇവന്മാർക്കൊക്കെ ജനത്തോട് ആത്മാർത്ഥത ഉണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ഉപ്പുതൊട്ട് കർപ്പൂരം വരെ സകലതും സൗജന്യമായി കിട്ടുന്ന ഇവർ അവർ ഭൂരിഭാഗം ദരിദ്ര ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലക്ഷങ്ങളുടെ ശമ്പളം കുറച്ച് രാജ്യത്തോട് കൂറ് പ്രഖ്യാപിച്ചു രാജ്യത്തെ സേവിക്കാൻ തയ്യാറാകട്ടെ..! അല്ലാതെ ലക്ഷങ്ങൾ വാങ്ങി പോക്കറ്റിലിട്ട് പണ്ടത്തെ ഭൂപ്രഭുക്കരെക്കാളും കോടീശ്വരന്മാർ ആയി രാഷ്ട്രീയ ജന്മികൾ ആയിട്ട് ഇവിടെയുള്ള ജനങ്ങളോട് ആത്മാർത്ഥത ഉണ്ടെന്ന് പറഞ്ഞാൽ,
“ഈ നാട്ടിലെ സകല അനാചാരങ്ങളോടും പടവെട്ടി സ്വജീവൻ പോലും ബലി കൊടുക്കാൻ മടിയില്ലാതെ ധൈര്യപൂർവ്വം ഇവിടുത്തെ ജന്മിത്വത്തിനെതിരെ സകല അനാചാരങ്ങൾക്കുമെതിരെ പടവാളോങ്ങിയ മഹാരഥന്മാരായ നവോത്ഥാന നായകർ ഉഴുതുമറിച്ചിട്ട ഈ മണ്ണിൽ ചവിട്ടിനിന്ന് മഹാവീര രായ അവർക്ക് ജന്മം നൽകിയ ഈ മണ്ണിൽ ചവിട്ടിനിന്ന് നട്ടെല്ല് നിവർത്തി വിളിച്ചുപറയും,
വിശ്വസിക്കുക ബുദ്ധിമുട്ടാണ് എന്ന്..!

കറപ്ഷൻ സിസ്റ്റത്തിന്റെ ഭാഗമാണ് ആണ് ഗാലറിയിലിരുന്ന് കളി കാണുന്നതുപോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത് എന്ന് പറയുന്ന ജൻമങ്ങളോടാണ് ഇനി പറയാനുള്ളത്.നിങ്ങളൊക്കെ നവോത്ഥാന നായകരുടെ കാലത്ത് ജനിച്ചിരുന്നെങ്കിൽ അവരോട് പറയുമായിരുന്നോ, ഇതൊക്കെ ഈ സിസ്റ്റത്തിന്റെ ഭാഗമാണ് ഇവിടെ ഇത്രയൊക്കെ നടക്കൂ നിങ്ങളൊക്കെ ഒച്ച എടുക്കേണ്ട എന്ന്..?
സന്ധിയില്ലാത്ത സമരം നടത്തി തന്നെയാണ് ഒരു ജനതയെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചത്.. അല്ലാതെ അന്നുണ്ടായിരുന്ന എന്ന പിഴച്ച സിസ്റ്റത്തിനോട് സമരസപ്പെട്ട് കൊണ്ട് ആയിരുന്നില്ല..! സ്തുതി വചനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുക അടിമകളുടെ ലക്ഷണമാണ്.. സ്വതന്ത്ര ബോധമുള്ള മനുഷ്യരുടെ അല്ല.