Dany Raphael

ലോകം ഒരു ദുരന്തത്താൽ തകർന്നടിഞ്ഞു, ശേഷിച്ച മനുഷ്യർ അസുഖങ്ങളാലും പീഡകളാലും അരിഷ്ഠിച്ച് ജീവിക്കുന്ന ഒരു ചെറിയ പട്ടണം, അവിടെയും കയ്യൂക്കുള്ളവൻ മറ്റുള്ളവരെ കൊള്ള ചെയ്തു ജീവിക്കുന്നു. അവിടേക്ക് ഒരു മനുഷ്യൻ നടന്നത്തുകയാണ്,കുറച്ചു കുടി വെള്ളം ശേഖരിക്കലാണ് അദ്ദേഹത്തിൻറെ ലക്ഷ്യം, വെള്ളം അവിടെ റേഷൻ സംവിധാനമാണ് എന്നറിയാത്ത അദ്ദേഹം ആളുകൾ കൂടിയിരിക്കുന്ന ഒരു ബാറിലേക്ക് എത്തുകയാണ്. കുടിവെള്ളത്തിന് തൻറെ കയ്യിലുള്ള നല്ല ഒരു തുണി കടക്കാരന് നൽകുന്നു, കൂടെ രണ്ട് കൈയുറയും. പണം എന്ന സംഗതി അവിടെ ഇല്ലാത്തതിനാൽ.

 വെള്ളത്തിനു വേണ്ടി കാത്തിരിക്കുമ്പോൾ അവിടുത്തെ തിണ്ണ മിടുക്കുകാർ അദ്ദേഹത്തിൻറെ അടുത്ത് ഷോ കാണിക്കാൻ വരുന്നു, എന്നാൽ തികഞ്ഞ അഭ്യാസിയും ദൈവമാണ് തന്നെ നടത്തുന്നത് എന്ന് ഉറച്ച വിശ്വാസമുള്ള അങ്ങേര് ആ ലോക്കൽ ഗുണ്ടയെ എടുത്ത് അലക്കുന്നു,ഉടനെ തന്നെ ബാറിലുള്ള ഡസൻ കണക്കിന് വരുന്ന ഗുണ്ടയുടെ അനുയായികൾ ടൂൾസ് കയ്യിലെടുത്ത് അദ്ദേഹത്തെ ആക്രമിക്കാൻ ഒരുങ്ങുകയാണ്,
“ഇതുചെയ്‌തതുകൊണ്ട്‌ നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും.”
ആദ്യമായി ദൈവം മനുഷ്യനെ ശപിച്ച ബൈബിൾ വാക്യവും ഉരുവിട്ടുകൊണ്ട് തൻറെ കിടിലൻ വാൾ പുറത്തെടുത്ത് അദ്ദേഹം ഒരുങ്ങിക്കഴിഞ്ഞു,
“ബൈബിൾ വാക്യവും ഉരുവിട്ടുകൊണ്ട് ആളുകളെ അരിഞ്ഞു തള്ളുന്ന ഒരു നായകനെ ആദ്യമായി കാണുകയാണ് ഒരു സിനിമയിൽ .അതും ആ ബൈബിളിന്റെ സംരക്ഷണം ആണ് തൻറെ ജീവിതലക്ഷ്യം എന്ന് ഉറച്ചു വിശ്വസിക്കുന്ന നായകൻ..

എന്നാൽ ആ ബൈബിൾ കിട്ടിയാൽ മാത്രമേ ഈ ജനങ്ങളെ അടക്കി ഭരിക്കാൻ കഴിയൂ, അവർ തന്നെ അനുസരിക്കൂ എന്ന് മനസ്സിലാക്കിയ വില്ലൻ കഥാപാത്രം തന്റെ ഗുണ്ടകളെ നാട്ടിൽ എമ്പാടും പറഞ്ഞു വിടുകയാണ്, ആ പുസ്തകം നേടുന്നതിന് വേണ്ടി എന്നാൽ ഇതുവരെ അയാൾക്ക് കിട്ടിയിട്ടില്ല, ഈ വന്നിരിക്കുന്ന മനുഷ്യൻറെ കയ്യിൽ ആ പുസ്തകമുണ്ട് എന്ന് മനസ്സിലാക്കുന്ന നിമിഷം മുതൽ തുടങ്ങുകയാണ് സിനിമയിലെ പോരാട്ടം.!!!

ഹ്യൂഗ്സ് ബ്രദേഴ്സ് ഡെൻസിൽ വാഷിംഗ്ഡണെ നായകനാക്കി അണിയിച്ചൊരുക്കിയ ഒരു പോസ്റ്റ്- അപ്പൊകാലിപ്റ്റിക്ക് ചിത്രമാണ് “ദ ബുക്ക് ഓഫ് ഇലായ്’ .കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലും മികച്ച സെറ്റ് വർക്കോടേയും മികച്ച വിഷലുകളോടെയും 2010 ൽ പുറത്തിറങ്ങിയ ചിത്രം ആദ്യത്തെ നാല് ദിവസം കൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം ആയിരുന്നു. അവതാർ ആണ് മുന്നിൽ.

 

ചിത്രത്തിൻറെ ബാഗ്രൗണ്ട് മ്യൂസിക് പലരും റിലാക്സേഷനും മറ്റുമായി ഇപ്പോഴും ഉപയോഗിക്കാറുണ്ട് എന്ന് സോഷ്യൽ മീഡിയ കമൻറ്കൾ കാട്ടിത്തരുന്നു. വിജനതയിലൂടെ പ്രയാണം ചെയ്യുന്ന നായകനൊപ്പം നമ്മളെയും കൊണ്ടുപോകുന്ന പശ്ചാത്തല സംഗീതം..!

സെറ്റിൽ തന്നെ ഒരുക്കിയ സിനിമ, പക്ഷേ വലിയൊരു ലോകം കാണിച്ചു തരും, പോസ്റ്റ് അപ്പോകാലിറ്റിക്ക് സിനിമ ആയതിനാൽ ഇതിൻറെ സെറ്റ് ഡിസൈനർമാർ രണ്ടാം ലോകമഹായുദ്ധകാലത്തെയും ദുരന്തങ്ങൾ വഴിയും തകർന്നുവീണ സ്ഥലങ്ങളുടെ ചിത്രങ്ങളും മറ്റും ഗവേഷണം ചെയ്താണ് ഈ ചിത്രത്തിന് സെറ്റ് ഒരുക്കിയത്,ഹോളിവുഡ് സിനിമകളുടെ സ്വന്തം പാലമായ ഗോൾഡൻ ഗേറ്റ് പാലവും പരിസരങ്ങളും തകർന്നു കിടക്കുന്നതു പോലും കിടിലോസ്കി ആയി കാണിച്ചിരിക്കുന്നു..! പ്രകൃതിദുരന്തങ്ങളും മനുഷ്യർ സ്വയം വരുത്തിവെക്കുന്ന ദുരന്തങ്ങളും യുദ്ധങ്ങളും ഒക്കെ കഴിഞ്ഞുള്ള മനുഷ്യജീവിതം എങ്ങനെയായിരിക്കും എന്ന് അറിയാനുള്ള മനുഷ്യൻറെ ആകാംക്ഷ പരമാവധി മുതലെടുക്കുന്ന ഒരു ചിത്രമാണ് ഇത്.

മതഗ്രന്ഥം സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് നായകൻ പോകുന്നതെങ്കിലും മതത്തിന്റെയോ മറ്റു ചുറ്റുപാടുകൾ ഒന്നും സിനിമയിൽ ഇല്ല.വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരേപോലെ ആസ്വദിക്കാവുന്ന എന്നാൽ മതഗ്രന്ഥം ആധാരമായി വരുന്ന ഇങ്ങനത്തെ ഒരു കിടിലൻ പടം വേറെ ഉണ്ടാകില്ല
കണ്ടിട്ടില്ലാത്തവർക്ക് ധൈര്യമായി കാണാം ഒരിക്കലും നിങ്ങളുടെ സമയം പാഴാകില്ല.

You May Also Like

ബ്ലെസിയുടെ കമന്റ് കേട്ട് തുള്ളിച്ചാടി സ്റ്റെഫി സേവ്യർ

മലയാള സിനിമയിൽ ഒരു കോസ്റ്റ്യൂ ഡിസൈനർ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യകത കൂടിയുണ്ട് മധുര…

ആരാണ് സേവ്യർ അങ്കിൾ( Xavier Uncle ) ?

ആരാണ് സേവ്യർ അങ്കിൾ( Xavier Uncle ) ? അറിവ് തേടുന്ന പാവം പ്രവാസി നിങ്ങൾ…

‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾ, ആ സിനിമ തന്റെ കരിയറിലെ ഒരു ജീവൻ രക്ഷകനായി, ബോക്‌സ് ഓഫീസിൽ 900 കോടി രൂപയുടെ മഴ പെയ്തു.

തന്റെ കരിയറിൽ 132 ചിത്രങ്ങളിൽ സൽമാൻ ഖാൻ തന്റെ മാസ്മരികമായ മാജിക് കാണിച്ചു. ഇതിൽ പല…

ആറാട്ട് ടീവിയിൽ വന്നപ്പോൾ ടീവി ഓഫ് ചെയ്തു, നിരാശകൊണ്ടു കണ്ണുനിറഞ്ഞുപോയി

Swapna M റിവ്യൂ കുറിപ്പുകൾ ജീവിത മാർഗ്ഗമായി കൊണ്ടു നടക്കുന്നവരോട് ഒരു അപേക്ഷയുണ്ട്.”എന്റെ പുസ്തകം അതിഗംഭീരമാണ്.…