നമുക്കൊക്കെ ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള മാരക കൺസെപ്റ്റുകൾ പണ്ടേക്ക് പണ്ടേ ഹോളിവുഡ് സിനിമയാക്കിയിട്ടുണ്ട്. അതിൽ ഒരെണ്ണമാണ് ‘Dark City’. ഈ സിനിമ കണ്ടവർക്കറിയാം ഇതിന്റെ റേഞ്ച്! സയൻസ് ഫിക്ഷൻ സാധ്യതകളെ മാക്സിമം ഉപയോഗിച്ച പടം. ഇറങ്ങിയ സമയം വെച്ച് നോക്കുമ്പോൾ ഇങ്ങനൊരു പടം അത്ഭുതം തന്നെയാണ്. അതും, അത് വരെ പറഞ്ഞിട്ടില്ലാത്തൊരു അതുല്യമായ ആശയം. അതിനുശേഷം ഇറങ്ങിയ പല സിനിമകളിലും ഇതിൽനിന്ന് ആശയം ഉൾക്കൊണ്ടിട്ടുണ്ട്. അതിൽ തന്നെ ഒരെണ്ണം ഭയങ്കര പോപ്പുലർ ആയൊരു സിനിമയാണ്. ഇത്തരം സിനിമകളുടെ ബെഞ്ച്മാർക്ക് ആയി പ്രതിഷ്ഠിച്ച സിനിമയാണ്. ആ സിനിമയ്ക്ക് ലഭിച്ച അഭിനന്ദനത്തിന്റെ നാലിലൊരു ഭാഗം പോലും ഈ സിനിമക്ക് ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. നമ്മളിൽ പലരും ഇത്രയും ഗംഭീരമായൊരു സിനിമ ഇനിയും കണ്ടിട്ടില്ല. നിർഭാഗ്യം എന്ന് പറയട്ടെ വിലകുറച്ചുകാണുക എന്ന വാക്കിനൊരു പര്യായമുണ്ടേൽ അതീ സിനിമയാണ്.

വളരെ ബ്രില്യന്റ് ആയ തിരക്കഥയാണീ സിനിമയുടേത്. കഥയുടെ ഓരോ കോണിലും നിങ്ങൾക്കത് അനുഭവപ്പെടും. Dark City എന്ന പേരിൽ നിന്ന് തുടങ്ങുന്നു സിനിമയിലെ ബ്രില്യൻസ് ! പേര് പോലെ തന്നെ ഇരുണ്ട ഒരു നഗരത്തിന്റെ രാത്രികാല കാഴ്ചകളിലൂടെയാണ് സിനിമ പൂർണമായും സഞ്ചരിക്കുന്നത്. ഏതോ ഒരു ഹോട്ടലിന്റെ ബാത്ത് ടബ്ബിൽ ഉറക്കമുണരുന്ന നായക കഥാപാത്രത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. എങ്ങിനെ അതിനകത്തെത്തി എന്നോ, എന്താണ് തനിക്ക് സംഭവിച്ചതെന്നോ.. ഒന്നും അയാൾക്ക് ഓർമ്മയില്ല. താൻ ആരാണെന്നോ, തന്റെ ഭൂതകാലം എന്താണെന്നോ എന്ന് പോലും അയാളുടെ ഓർമ്മയിലില്ല! പെട്ടന്നാണ് അയാൾക്കൊരു ഫോൺകോൾ വരുന്നത്. അയാളെ അപായപ്പെടുത്താൻ ചിലർ വരുന്നുണ്ടെന്നും, ഉടനെ അവിടെ നിന്നും രക്ഷപ്പെടണമെന്നും.. ഫോൺ വിളിച്ച വ്യക്തി അറിയിക്കുന്നു. ആ സമയത്ത് തന്നെയാണ് വിചിത്ര മുഖമുള്ള മൂന്ന് പേർ അയാളെ തേടി അവിടെയെത്തുന്നത്! തുടർന്ന് അവരിൽ നിന്ന് രക്ഷപ്പെടാനുള്ള നായകന്റെ ശ്രമങ്ങളും, അയാൾക്ക് ചുറ്റും അരങ്ങേറുന്ന വിചിത്രമായ സംഭവങ്ങളുടെ ചുരുളഴിക്കലുമാണ് സിനിമ!

അല്പം സങ്കീർണ്ണം ആയ സ്റ്റോറിയാണ് സിനിമയുടേത്. അത്യാവശ്യം ശ്രദ്ധയോടെ തന്നെ കണ്ടിരിക്കണം. സ്ക്രീനിൽ കാണിക്കുന്നതെല്ലാം വിചിത്രമായ കാര്യങ്ങളാണ്. പക്ഷേ ഒരോ കാര്യങ്ങൾക്കും വ്യക്തമായ വിശദീകരണം സിനിമ നൽകുന്നുണ്ട്. മൈൻഡ് ബെൻഡിംഗ് എന്നോ, നമ്മുടെ ഭാഷയിൽ ‘കിളി പറത്തൽ’ എന്നൊക്കെ പറയാവുന്ന ട്വിസ്റ്റുകളാണ് സിനിമയിൽ മിക്കവാറും സംഭവിക്കുന്നത്. അതിൽ തന്നെ ക്ലൈമാക്സിൽ വരുന്ന ഒരെണ്ണം.. ‘മനുഷ്യൻ’ എന്ന് സംഗതിയെ തന്നെ ചോദ്യചിഹ്നത്തിൽ നിർത്തുന്ന ഒരുതരം മാരക റീവീലിങ്ങാണ്! കാലഘട്ടം പരിഗണിക്കുമ്പോൾ ‘ഗംഭീരം’ എന്ന് പറയാവുന്ന മേക്കിങ്ങും, ആർട്ട് വർക്കും, Vfx ഉം, മ്യൂസിക്കും.. എല്ലാമടങ്ങിയ ടെക്നിക്കൽ സൈഡും, കിടിലൻ പെർഫോമൻസുകളും, എല്ലാത്തിലുമുപരി Unique Concept ഉം ചേർന്ന, അനുഭവിച്ചറിയേണ്ട ഒരു ഐറ്റമാണ് Dark City!

You May Also Like

“പ്രണയം എപ്പോഴും അതിന്റെ പൂർണതയിൽ അനിർവചനീയമാകുന്നു”, ഈ നിർവചനത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹ്രസ്വചിത്രമാണ് “എന്റിംങ് ഈസ് എവരിതിംങ് “

“എന്റിംങ് ഈസ് എവരിതിംങ് “ “പ്രണയം എപ്പോഴും അതിന്റെ പൂർണതയിൽ അനിർവചനീയമാകുന്നു“. ഈ പ്രണയ നിർവ്വചനത്തിന്റെ…

യുവസംവിധായകൻ ജയിൻ ക്രിസ്റ്റഫർ ഒരുക്കിയ മൂന്നാമത്തെ ചിത്രം “കാത്ത് കാത്തൊരു കല്യാണം ” തിയേറ്ററിലേക്ക്

യുവസംവിധായകൻ ജയിൻ ക്രിസ്റ്റഫർ ഒരുക്കിയ മൂന്നാമത്തെ ചിത്രം “കാത്ത് കാത്തൊരു കല്യാണം ” തിയേറ്ററിലേക്ക്.  കൊച്ചി:…

തായ്‌ലന്റിൽ നിന്നുള്ള ബീച്ച് ഫോട്ടോസുമായി സാനിയ ഇയ്യപ്പൻ

2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ .…

സാംസ്കാരിക വകുപ്പ് അറിഞ്ഞുകൊണ്ടാണോ രഞ്ജിത് എന്റെ സിനിമക്കെതിരെ ഈ കളി കളിച്ചത് ? വിനയന്റെ പോസ്റ്റ് വിവാദമാകുന്നു

സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് വിവാദമാകുന്നു. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ തന്റെ സിനിമയായ…