Connect with us

interesting

ഇവിടെ പത്തുവർഷം കാമുകിയെ പൂട്ടിയിട്ടെങ്കിൽ മറ്റൊരിടത്തു ജഡത്തെ ആയിരുന്നു എന്നൊരു വ്യത്യാസം മാത്രം

പ്രണയ ഭാരം പ്രണയിനികളെ ഇരുട്ടറകളിൽ വർഷങ്ങളോളം തടവിലാക്കുന്ന അവിശ്വസനീയമായ സംഭവങ്ങളുടെ കാലമാണ്…. ഒരു നൂറ്റാണ്ട് മുമ്പുള്ള സംഭവ കഥയാണ് ചുവടെ…ഇതൊക്കെ എക്കാലവും

 124 total views,  3 views today

Published

on

ഇരുട്ട് മുറികളിലെ പ്രണയം

👣👣👣👣👣👣👣👣👣👣
പ്രണയ ഭാരം പ്രണയിനികളെ ഇരുട്ടറകളിൽ വർഷങ്ങളോളം തടവിലാക്കുന്ന അവിശ്വസനീയമായ സംഭവങ്ങളുടെ കാലമാണ്…. ഒരു നൂറ്റാണ്ട് മുമ്പുള്ള സംഭവ കഥയാണ് ചുവടെ…ഇതൊക്കെ എക്കാലവും അങ്ങനെയൊക്കെ തന്നെയായിരുന്നു എന്നൊരു ഓർമ്മപ്പെടുത്തൽ…
🤡🤡🤡🤡🤡🤡🤡🤡🤡🤡🤡🤡🤡

May be an image of 1 person and glassesകഥ നടക്കുന്നത് 1930 കളിലാണ്.. കഥാ നായകൻ കോൾ വോൺ കോസൽ പ്രായം 53, നായിക മരിയ എലീന ഹൊയോസ് പ്രായം 21..സ്ഥലം ഫ്ലോറിഡയിലെ മറൈൻ ഹോസ്പിറ്റൽ…. കക്ഷി അവിടത്തെ ഒരു റേഡിയോളജിസ്റ്റ് കം ഡോക്ടറാണ്… അദ്ദേഹത്തിൻ്റെ കുട്ടിക്കാലത്തെ സ്വപ്നങ്ങളിൽ ഒരു പെൺകുട്ടിയുടെ ചിത്രം കാണുന്നത് പതിവായിരുന്നു പോലും.. നല്ല കറുത്ത മുടിയുള്ള ഒരു സുന്ദരി….എലീനയെ കണ്ട മാത്രയിൽ തന്നെ സ്വപ്നങ്ങളിലെ ആ സുന്ദരിയെ കണ്ടെത്തിയ സന്തോഷമായിരുന്നു ഡോക്ടർക്ക് … നല്ല കറുത്ത മുടിയുള്ള ക്യൂബൻ സുന്ദരി…. വർഷങ്ങളായി താൻ തേടിയ സ്വപന സുന്ദരി… അയാൾ താമസിയാതെ തൻ്റെ ഇംഗിതം അവളെ അറിയിച്ചു…. അവൾ നിസംഗയായി പറഞ്ഞു .. എനിക്ക് ട്യൂബർക്കുലോസിസ് ആണ്…. തൻ്റെ പ്രണയിനിക്ക് അക്കാലത്തെ മാരകമായ ക്ഷയ രോഗമാണെന്ന് May be an image of one or more people and people standingഅറിഞ്ഞിട്ടും അയാളുടെ ആഗ്രഹം ഉപേക്ഷിച്ചില്ല…. ക്ഷയ രോഗ ചികിത്സ വശമില്ലായിരുന്നെങ്കിലും എക്സ്റേ മെഷീനും ചില ഒറ്റമൂലികളും സ്വയം കണ്ടുപിടിച്ച ചില ടോണിക്കുകളുമൊക്കെയായി അവളുടെ വീട്ടിൽ അയാൾ അവളെ ചികിത്സിച്ചു…

ഒപ്പം അവളുടെ പ്രണയം നേടുന്നതിനായി നിരവധി സമ്മാനങ്ങളും അയാൾ അവൾക്ക് നൽകി കൊണ്ടിരുന്നു…. പക്ഷേ നിർഭാഗ്യവശാൽ അയാളുടെ പരിശ്രമങ്ങളെല്ലാം വൃഥാവിലാക്കി 1931ഒക്ടോബറിൽ അവൾ മരിക്കുകയാണുണ്ടായത്… കോൾ വോൺ അവളുടെ ബന്ധുക്കളെയും കൂട്ടി ശവമടക്കിനുള്ള ഏർപ്പാടുകൾ ചെയ്തു… സെമിത്തേരിയിലെ വിലകൂടിയ ശവകുടീരം തന്നെ അയാൾ അവൾക്ക് വേണ്ട് ബുക്ക് ചെയ്തു.. ശവകുടീരത്തിൻ്റെ ഒരേ ഒരു താക്കോലും അയാൾ കൈവശം വച്ചു…. തുടർന്ന് ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ അവളുടെ കല്ലറയിൽ എല്ലാ രാത്രിയിലും എത്തി കൊണ്ടിരുന്നൂ.. രണ്ട് വർഷം കഴിഞ്ഞപ്പോൾ അയാളെ എന്തോകാര്യത്തിന് ആശുപത്രിയിൽ നിന്നും പുറത്താക്കി… അതോടെ അയാളുടെ ശവക്കല്ലറയിലെ സന്ദർശനവും നിലച്ചു…
😆😆😆😆😆😆😆😆😆😆😆😆😆😆

May be a black-and-white image of 1 personഎങ്കിലും അയാൾ അവളെ വിട്ടില്ല… കൈവശമുള്ള താക്കോൽ ഉപയോഗിച്ച് കല്ലറ തുറന്ന് അവളുടെ ജീർണ്ണിച്ച ശരീരം പുറത്തെടുത്തു… തൻ്റെ വീട്ടിൽ കൊണ്ട് പോയി.. അവശേഷിച്ച മുടി കൊണ്ട് ഒരു വിഗ്ഗ് ഉണ്ടാക്കി ആ ശരീരത്തിൽ വച്ചു….നട്ടെല്ല് നേരെ നിർത്താൻ കേബിൾ ഉപയോഗിച്ച് കെട്ടി, പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് ഗ്യാപ്പുകൾ ഫിൽ ചെയ്തു…ദ്രവിച്ചു പോയ കണ്ണുകൾക്ക് പകരം ഗ്ലാസു കൊണ്ടുള്ള കണ്ണുകൾ ഫിറ്റ് ചെയ്തു… അങ്ങനെ അയാൾ വളരെ ശ്രമപ്പെട്ട് അയാളുടെ പ്രീയപ്പെട്ടവളെ ജീവസുറ്റതാക്കാൻ ശ്രമിച്ചു കൊണ്ടെയിരുന്നു… വൻ തോതിൽ സുഗന്ധ ദ്രവ്യങ്ങളും പൂക്കളും കൊണ്ട് മൂടി ദുർഗന്ധം അകറ്റാൻ ശ്രമിച്ച അയാൾ പാവ പോലെ മാറ്റിയ ആ ശവശരീരം സ്വന്തം കിടക്കയിൽ കിടത്തി ഭദ്രമാക്കി വച്ചു… നീണ്ട 7 വർഷം അയാൾ തന്റെ പ്രണയിനിയെ ഒരു നിധി പോലെ സൂക്ഷിച്ചു..
💋💋💋💋💋💋💋💋💋💋💋💋💋

May be an image of one or more people and people standingഏകാകിയായ ഒരു മനുഷ്യൻ നിരന്തരം പൂക്കളും സുഗന്ധ ദ്രവ്യങ്ങളും കടകളിൽ നിന്നും വൻ തോതിൽ വാങ്ങി കൊണ്ട് പോകുന്നത് അന്നാട്ടിലെ ആളുകൾക്കിടയിൽ കൌതുകമായി…. കട്ടിലിൽ കിടക്കുന്ന ഒരു വലിയ പാവയുടെ മുന്നിൽ ആ മനുഷ്യൻ നൃത്തം ചെയ്യുന്നത് കണ്ടു എന്ന ഒരു പയ്യന്റെ വെളിപ്പെടുത്തൽ ആളുകളിൽ കൂടുതൽ സംശയത്തിനിട നൽകി… ഈ കിംവദന്തി അറിഞ്ഞ മരിയ യുടെ സഹോദരിക്ക് കാര്യങ്ങളിൽ എന്തോ പന്തി കേട് തോന്നി…. അവൾ ബലമായി കോളിന്റെ വീട്ടിൽ കയറി പരിശോധിച്ചു… .പാവയെ പോലുള്ള തന്റെ സഹോദരിയുടെ ശവശരീരംകണ്ട് അവൾ ബോധം കെട്ടു വീണു…അധികൃതർ ശവശരീരം മോഷ്ടിച്ചതിന് കോളിനെ അറസ്റ്റ് ചെയ്തു…. ശവം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് അതിൽ കോൾ വരുത്തിയ May be a cartoon of textമാറ്റങ്ങൾ അവരെ അതിശയിപ്പിച്ചത്…. അവളുടെ ജനനേന്ദ്രീയത്തിന്റെ ഭാഗത്ത് പേപ്പർ കൊണ്ട് അയാൾ താൽക്കാലികമായി ഒരു കുഴൽ ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നത്രെ… വിചാരണ വേളയിൽ അയാൾ പറഞ്ഞത്… തന്റെ കാമുകിയെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ് ഫിയറിൽ എത്തിച്ച് ജീവൻ നൽകുക എന്നതായിരുന്നു എന്നതാണ് തന്റെ പദ്ധതിയെന്നാണ്…. നിയമത്തിന്റെ പരിമിതി മൂലം ഒടുവിൽ കോളിനെ കോടതി വെറുതെ വിടുകയാണുണ്ടായത്.. മരിയയുടെ മൃതദേഹം പൊതു ദർശനത്തിന് വച്ചു..7000 ൽ പരം ആളുകളാണ് ആ ചടങ്ങിൽ പങ്കെടുത്തത്… തുടർന്ന് വളരെ രഹസ്യമായി സ്ഥലം വെളിവാക്കാതെ ആ മൃതദേഹം മറവു ചെയ്തു…. ജയിൽ മോചിതനായ ശേഷവും 1952 ൽ മരിക്കുന്നത് വരെ അയാൾ ഏകാകിയായിരുന്നു…
💩💩💩💩💩💩💩💩💩💩💩💩💩💩

May be an image of one or more peopleഇപ്പോഴുള്ളതു പോലെ തന്നെ മാധ്യമങ്ങളും പൊതു സമൂഹവും അയാളുടെ പ്രണയത്തെ പാടി പുകഴ്ത്തുകയാണ് സത്യത്തിൽ ഉണ്ടായത്…നെക്രോഫീലിയാക്(?) ആയ ആ മനുഷ്യനെയും അയാളുടെ അധമ പ്രണയത്തേയും അന്നത്തെ സമൂഹം പാടി പുകഴ്ത്തിയപ്പോഴും ഒരു മാറ്റവുമില്ലാതെ ഇന്നത്തെ ഹോമോസാപ്പിയൻസും ഇരുട്ടറകൾക്കുള്ളിലെ തടവിന്റെ സമകാലിക പ്രണയത്തേയും പാടിപുകഴ്ത്തുന്നു എന്നോർക്കുമ്പോൾ മനുഷ്യമനസിന്റെ പരിണാമവും സാവധാനമാണല്ലോ എന്ന സത്യം തിരിച്ചറിയുന്നു….എ.വി

 125 total views,  4 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement