ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന തെന്നിന്ത്യയുടെ പ്രിയ ബാലതാരം അനിഖ സുരേന്ദ്രൻ ആദ്യമായി നായികയാകുന്ന ചിത്രമാണ് ഓഹ് മൈ ഡാർലിംഗ്. ഇതുവരെ ആരും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ‘ഓഹ് മൈ ഡാർലിങി’ന്റെ പ്രമേയം.ചിത്രത്തിൽ നായകനായി എത്തുന്നത് മെൽവി ജി ബാബുവാണ്. ചിത്രത്തിലെ ശ്രദ്ധേയമായ വീഡിയോ ഗാനം പുറത്തിറങ്ങി .ഡാർലിംഗ് വീഡിയോ സോങ് എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനം രംഗത്തിൽ വേഷമിട്ടിരിക്കുന്നത് അനിഖ തന്നെയാണ്. മൂന്ന് മിനിറ്റോളം ദൈർഘ്യമുളള ഈ വീഡിയോ ഗാനം ടി സീരിയസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ലിൻഡ വരികൾ രചിച്ച ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ് .സോങ്ങ് വൺ മില്യൺ വ്യൂസ് നേടി ട്രെൻഡിങ്ങിൽ ആണ് . മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രം ഫെബ്രുവരി 24 ന് തിയറ്ററുകളിൽ എത്തും.

അങ്ങ് ദൂരെ സ്വർഗ്ഗവാതിലിനകത്തെ,ചില മണിച്ചിത്രത്താഴ് കാഴ്ച്ചകൾ
അങ്ങ് ദൂരെ സ്വർഗ്ഗവാതിലിനകത്തെ,ചില മണിച്ചിത്രത്താഴ് കാഴ്ച്ചകൾ. Darsaraj R Surya സ്വർഗ്ഗത്തിലെ മാടമ്പള്ളി