തെന്നിന്ത്യയുടെ പ്രിയ ബാലതാരം അനിഖ സുരേന്ദ്രൻ ആദ്യമായി നായികയാകുന്ന ചിത്രമാണ് ഓഹ് മൈ ഡാർലിംഗ്. ഇതുവരെ ആരും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ‘ഓഹ് മൈ ഡാർലിങി’ന്റെ പ്രമേയം.ചിത്രത്തിൽ നായകനായി എത്തുന്നത് മെൽവി ജി ബാബുവാണ്. ചിത്രത്തിലെ ശ്രദ്ധേയമായ വീഡിയോ ഗാനം പുറത്തിറങ്ങി .ഡാർലിംഗ് വീഡിയോ സോങ് എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനം രംഗത്തിൽ വേഷമിട്ടിരിക്കുന്നത് അനിഖ തന്നെയാണ്. മൂന്ന് മിനിറ്റോളം ദൈർഘ്യമുളള ഈ വീഡിയോ ഗാനം ടി സീരിയസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ലിൻഡ വരികൾ രചിച്ച ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ് .
മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ്.
ജിനീഷ് കെ ജോയ് ആണ് ഓഹ് മൈ ഡാർലിങിന്റെ തിരക്കഥ ഒരുക്കുന്നത്.മ്യൂസിക് ഷാൻ റഹ്‌മാൻ,ക്യാമറ അൻസാർ ഷാ, ലിജോ പോൾ എഡിറ്ററുമാണ്. ക്രിയേറ്റീവ് ഡയറക്ടറാവുന്നത് വിജീഷ് പിള്ളയാണ്. ഷിബു ജി സുശീലൻ പ്രൊഡക്ഷൻ കൺട്രോളർ , ആർട്ട് അനീഷ് ഗോപാൽ,മേക്കപ്പ് റോണി വെള്ളത്തൂവൽ ,കോസ്റ്റ്യൂം സമീറ സനീഷ്, അജിത് വേലായുധനാണ് ചീഫ് അസ്സോസിയേറ്റ്