Connect with us

കല്ല്യാണം കഴിക്കുക ആണേൽ പ്രിയത്തിലെ നായികയെ അല്ലെങ്കിൽ ഓളെ പോലെ ഒരുവളെ…

ഇന്നത്തെ ചിത്രഗീതത്തിൽ ഇനി ഒരു പാട്ട് കൂടി കാണിക്കുമോ?
ഇപ്പോൾ തന്നെ സമയം 8 മണിയോട് അടുക്കുന്നു. 8 കഴിഞ്ഞാൽ പിന്നെ നിന്ന നിൽപ്പിൽ മലയാളക്കര, ഭൂതല

 53 total views

Published

on

Darsaraj R Surya

Back to 2000’s ❣️
ഇന്നത്തെ ചിത്രഗീതത്തിൽ ഇനി ഒരു പാട്ട് കൂടി കാണിക്കുമോ?
ഇപ്പോൾ തന്നെ സമയം 8 മണിയോട് അടുക്കുന്നു. 8 കഴിഞ്ഞാൽ പിന്നെ നിന്ന നിൽപ്പിൽ മലയാളക്കര, ഭൂതല സംപ്രേക്ഷണവുമായി ഡൽഹിയിലോട്ട് പാലായാനം ചെയ്യുന്ന നൊസ്റ്റൂ രാത്രികൾ.സംഭവം,എന്റെ പേര് ദൂര”ദർശൻ” ചാനലിൽ നിന്നും അടിച്ചു മാറ്റിയതൊക്കെ ഞാൻ സമ്മതിക്കുന്നു 🙈എന്നാലും ഈ ചിത്രഗീതത്തിന്റെ ഇടയിലെ പരസ്യം, നിങ്ങൾ ദൂരദർശൻക്കാർക്ക് ഇച്ചിരി കൂടുതലാ !!!
അപ്പോഴാണ് രാത്രി ഒരു 7:51 ആയപ്പോൾ ബിജു മേനോൻ ചേട്ടനും സംയുക്ത ചേച്ചിയും കൂടി മഴയിലെ പാട്ടിന് വേണ്ടി മഴയത്തിറങ്ങി കെട്ടിപിടിക്കാൻ വന്നത്….
ഇത് കണ്ടതും മാതാശ്രീ കലി കൊണ്ട് ഉറഞ്ഞു തുള്ളി

ഞങ്ങൾ 90’s ലെ ചെക്കന്മാരുടെ മിക്ക അമ്മമാരും ‘ഉണ്ണിയെ കണ്ടോ ഉണ്ണിയെ കണ്ടോ’ ടൈപ്പ് കവിയൂർ പൊന്നമ്മയൊന്നും അല്ല, അവർ മിക്കപ്പോഴും മേലേപറമ്പിലെ ആൺവീട്ടിലെ ഭാനുമതി അമ്മയെ പോലെ തനി നാട്ടിൻ പുറത്തെ പ്രതീകം ആയിരിക്കും
“പോയിരുന്ന് രണ്ട് അക്ഷരം പഠിക്കടാ ചെറുക്കാ, എപ്പോൾ നോക്കിയാലും TV യുടെ മുമ്പിൽ.കണ്ണ് അടിച്ച് പോവുകയേ ഉളളൂ. മഴയത്തെ കെട്ടിപ്പിടുത്തം ഇപ്പോഴൊന്നും തീരില്ല എന്ന് കണ്ടതും ബുക്കും പറക്കി ഞാൻ നേരെ തെക്കേ പുരയിലോട്ട് വിട്ടു. ശേഷം അവിടെ ഇരുന്ന് തിങ്കളാഴ്ച്ചത്തേക്കുള്ള ഹോം വർക്ക് ചെയ്യാൻ തുടങ്ങി.കൂട്ടിന് ‘കൊച്ചുത്തുമ്പിയും കൂട്ടുകാരും’

അന്ത കാലത്ത് പാവങ്ങളുടെ “ലേബർ ഇന്ത്യ ” ആയിരുന്നു ഈ പറഞ്ഞ കൊച്ചുത്തുമ്പിയും കൂട്ടുകാരും❣️അപ്പോഴാണ് ചിത്രഗീതം തീരാൻ വെറും മിനിറ്റുകൾ മാത്രം ശേഷിക്കെ,കട്ടുറുമ്പിന്റെ കല്യാണം കൂടാൻ ചാക്കോച്ചനും പിള്ളേരും, കൂടെ ഒരു ചേച്ചിയും വന്നത്.നോ ബാളിൽ ഔട്ട്‌ ആയി മടങ്ങുന്ന ബാറ്റ്സ്മാനെ അമ്പയർ തിരികെ വിളിക്കും പോലെ മാതാശ്രീ എന്നെ തിരിച്ചു വിളിച്ചു..വന്നിരുന്ന് കാണൂ

“കട്ടുറുമ്പിനു കല്ല്യാണം പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം
പുത്തനച്ചി വരുന്നേരം പൂ വിരിക്ക്”
ഉള്ളത് പറയാലോ ആ പാട്ടിൽ ചാക്കോച്ചൻ ഉൾപ്പടെ 5 പേര് ഉണ്ടായിരുന്നു. എങ്കിലും എന്റെ കണ്ണ് ഉടക്കിയത് ആടി പാടി നടന്ന അതിലെ ചേച്ചിയിൽ തന്നെ ആയിരുന്നു
പുള്ളിക്കാരി അവാർഡുകൾ വാരി കൂട്ടിയ നായികയോ എല്ലാം തികഞ്ഞ അഭിനേത്രിയോ, സൗന്ദര്യത്തിന്റെ പര്യായം ആയ വീനസിന്റെ രണ്ടാം ജന്മമോ ഒന്നുമല്ല

പക്ഷെ, എഴുതി അറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് ആ നായികയിൽ ഞാൻ കണ്ടു. കല്ല്യാണം കഴിക്കുക ആണേൽ പ്രിയത്തിലെ നായികയെ അല്ലെങ്കിൽ ഓളെ പോലെ ഒരുവളെ എന്ന് മനസ്സിൽ റബ്ബർ ഇല്ലാത്ത പെൻസിൽ കൊണ്ട് വരച്ചിട്ട ദിനങ്ങൾ. പോരാഞ്ഞിട്ട് വീട്ടുകാർ ആയിട്ട് കാണിച്ചു തന്നതും
(പ്രിയം സിനിമയിലെ നായിക ദീപ നായരെ ആദ്യമായി ഞാൻ കാണാൻ ഇട വരുത്തിയത്,മാതാശ്രീ ചിത്രഗീതം കാണാൻ തിരിച്ചു വിളിച്ചപ്പോൾ ആണ്!!! അയിനാണ് ഈ വീട്ടുകാർ കണ്ടെത്തി തന്ന പെൺകുട്ടി പ്രയോഗം 🙏🏼)
ജീവിതത്തിൽ ആദ്യമായ് FLAMES എഴുതി നോക്കിയതും ദാ ഈ DEEPA എന്ന പേര് എന്നോടൊപ്പം ചേർത്താണ്.ലെറ്റർ കൂട്ടിയും കുറച്ചും, എന്തിനേറെ ഒടുവിൽ സ്ഥലപ്പേര് വരെ കൂട്ടിചേർത്ത് ക്ലൈമാക്സിൽ “M” ഒപ്പിച്ചു. 😉

സ്കൂളിലെ ബെഞ്ചിലും നോട്ട് ബുക്കിന്റെ ബാക്കിലും “DD” മയം!!!!!!
അന്നും ഇന്നും ഇനി എന്നും ഇഷ്ട നായിക ആരെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ദീപ നായർ എന്ന് മാത്രമാണ് (ചാച്ചന്റെ സ്വന്തം ആനി )SSLC പരീക്ഷ കാരണം പ്രിയം സിനിമ ചെയ്യാൻ ആവാതെ പോയ കാവ്യക്ക് ഈ അവസരത്തിൽ നന്ദി.
സ്വന്തം നാട്ടുകാരി ആയിട്ടും ഇന്നേ വരെ നേരിൽ കാണാൻ സാധിച്ചിട്ടില്ല.നിലവിൽ പുള്ളിക്കാരി ഓസ്ട്രേലിയയിൽ ഭർത്താവ് രാജീവിനും മക്കളോടും ഒപ്പം സുഖമായി ജീവിക്കുന്നു… ❣️❣️❣️❣️പ്രിയത്തിന് ശേഷം പുള്ളിക്കാരിയെ ഒന്ന് കാണാൻ ഞാൻ ഏറെ ആശിച്ചിരുന്നു. എന്തിനേറെ പറയുന്നു, ഓള് ഓസ്ട്രേലിയയിലെ മെൽബണിൽ ആണെന്ന് അറിഞ്ഞ ശേഷം മെൽബണിൽ വെച്ച് നടക്കാറുള്ള ടെസ്റ്റ്‌ ക്രിക്കറ്റ്‌ പോലും ഇല്ലാത്ത സമയം കണ്ടെത്തി ഞാൻ കണ്ടിരുന്നു.എങ്ങാനും ഓള് കളി കാണാൻ വന്നിട്ടുണ്ടെൽ ചിലപ്പോൾ സ്‌ക്രീനിൽ കാണിച്ചാലോ!!!!

Advertisement

“പ്രിയം” എന്ന ഒറ്റ സിനിമ ദീപ നായർ എന്ന അഭിനേത്രിക്ക് നേടി കൊടുത്ത RANGE എന്താണെന്ന് ചോദിച്ചാൽ അതിനുത്തരം പ്രിയം സിനിമയുടെ യൂട്യൂബ് കമന്റ്സ് നൽകും. നാടോടിക്കാറ്റിൽ തിലകൻ ചേട്ടൻ പെട്ടി തുറന്ന് എവിടെ?? ഡോളർ എവിടെ?? എന്ന് ചോദിക്കും പോലെ ഏവർക്കും അറിയേണ്ടത് ഒന്ന് മാത്രം

പ്രിയത്തിലെ നായിക ഇപ്പോൾ എവിടെയാണ് ?

എന്റെ കെട്ടിയോൾ ഈ പോസ്റ്റ്‌ വായിക്കില്ല എന്ന വിശ്വാസത്തോടെ അതിനുത്തരം ഞാൻ നൽകുന്നു. ലേബർ ഇന്ത്യ വാങ്ങാനെന്നും പറഞ്ഞ് 2000 ആണ്ടിലെ മാർച്ച്‌ മാസത്തിൽ വീട്ടിൽ നിന്നും പൈസ വാങ്ങി,ആറ്റിങ്ങൽ സ്റ്റാൻഡിൽ പോയി ദീപയുടെ മുഖചിത്രം ഉള്ള മനോരമ വാങ്ങി.ആകാശം കാണിക്കാതെ പുസ്തകത്തിനടിയിൽ മയിൽ‌പീലി വെക്കും പോലെ ആ കവർ ഫോട്ടോ ഇന്നും എന്റെ ആറാം ക്ലാസ്സിലെ മലയാളം പുസ്തകത്തിന്റെ പതിനേഴാം പേജിന്റെ അകത്തുണ്ട്. റൂമും ഷെൽഫും ചോദിക്കേണ്ട പറയൂല 🤫
“ഇനി”വിധി ഉണ്ടേൽ നേരിൽ കാണാം
ആറ്റിങ്ങൽ റൂട്ടിലെ പ്രൈവറ്റ് ബസ്സ്‌, സൈഡ് സീറ്റ്, പ്രിയത്തിലെ തന്നെ കുന്നിമണി കണ്ണഴകിൽ പാട്ടും..
ഹാ നൊസ്റ്റാൾജി😘
ആ സ്റ്റോപ്പ്‌ എത്തി!!!
അല്ലേലും ബസ്സിനുള്ളിൽ ഇഷ്ടപ്പെട്ട ഓർമ്മകൾ ഉള്ള പാട്ടുകൾ വരുമ്പോൾ സ്വന്തം സ്റ്റോപ്പ്‌ എത്തുക നാട്ടുനടപ്പ് ആണല്ലോ 🙏🏼🙏🏼🙏🏼

 54 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement