Connect with us

ദൂരദർശൻ പരസ്യത്തിലെ സുന്ദരി പെൺകുട്ടിയുടെ കുളി സീനും മഴവില്ലും

ദൂരദർശനിൽ പണ്ട് സ്ഥിരമായി കാണിച്ചോണ്ടിരുന്ന ഒരു സുന്ദരി പെൺകുട്ടിയുടെ കുളി സീൻ (നിമ സോപ്പിന്റെ ആഡ് എന്നും പറയാം 😉)പരസ്യത്തിൽ നിന്നുമാണ് മഴവില്ല്

 29 total views,  1 views today

Published

on

✍️Darsaraj R Surya

Yes She was my Childhood Crush ❣️

ദൂരദർശനിൽ പണ്ട് സ്ഥിരമായി കാണിച്ചോണ്ടിരുന്ന ഒരു സുന്ദരി പെൺകുട്ടിയുടെ കുളി സീൻ (നിമ സോപ്പിന്റെ ആഡ് എന്നും പറയാം 😉)പരസ്യത്തിൽ നിന്നുമാണ് മഴവില്ല് എന്ന സിനിമ കാണാൻ ഇടയായത്. പുള്ളിക്കാരിയോട് ഒടുക്കത്തെ ക്രഷ് തുടങ്ങിയ ദിനങ്ങൾ.ഒടുവിൽ സിനിമ കണ്ടു തുടങ്ങിയപ്പോൾ വിനീതിന്റെ ഓളോടുള്ള ഭ്രാന്തമായ ക്രഷിന് മുന്നിൽ ഞാനും ചാക്കോച്ചനും പിൻവാങ്ങി.
1999 നവംബറിൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽ വെച്ച് കല്ല്യാണം കഴിക്കാൻ തീരുമാനിച്ച നിറത്തിലെ സോനയുടേയും എബിയുടെയും വിവാഹ ജീവിതം എങ്ങനെ ആയിരിക്കും എന്ന് വെറുതെ എങ്കിലും ആഗ്രഹിച്ച ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു.ആ ആഗ്രഹം കണ്മുന്നിൽ വരച്ചിട്ടതായിരുന്നു അതേ വർഷം ഒക്ടോബറിൽ റിലീസ് ആയ മഴവില്ലിന്റെ ആദ്യ പകുതി.പ്രേത്യകിച്ചും അവരുടെ ഓരോ റൂമിന്റെ പേരുകളും, ആ ടേപ്പ് റെക്കോർഡിങ്‌സിലെ സംഭാഷണങ്ങളും കുസൃതികളും.ഉറപ്പായും അന്നത്തെ ഓരോ കൗമാരക്കാരും അത്തരത്തിലുള്ള ഒരു മാര്യേജ് ലൈഫ് സ്വപ്നം കണ്ടിട്ടുണ്ടാവണം.

ചൂടൻ കിടപ്പറ രംഗങ്ങളോ ഡബിൾ മീനിങ് കുത്തൊഴുക്കോ ഇല്ലാതെ എത്ര മനോഹരമായാണ് മഹേഷ്‌ – വീണ കപ്പിൾസിന്റെ പ്രണയം സംവിധായകൻ ദിനേശ് ബാബു വരച്ചു കാട്ടിയത്.സിനിമയുടെ പകുതിയിൽ ചാക്കോച്ചൻ വിനീതിനോട് പറയുന്ന മഹാഭാരത്തിലെ ഒരു കഥ ഉണ്ട്.

“ഒരിക്കൽ ദുരിയോദ്ധനന്റെ ഭാര്യ ഭാനുമതിയും ആത്മ മിത്രമായ കർണ്ണനും കൂടി ചതുരംഗം കളിച്ചോണ്ടിരിക്കുമ്പോൾ പെട്ടന്ന് ദുരിയോദ്ധനൻ അവിടേക്ക് കടന്നു വന്നു.തന്റെ ഭർത്താവിനെ കണ്ടതും ഭാനുമതി പെട്ടന്ന് ചാടി എഴുന്നേറ്റു.കളി നിർത്തി പോകയാണെന്ന് വിചാരിച്ച കർണ്ണൻ ഭാനുമതിയെ കടന്നു പിടിച്ചു.പിടി വീണത് ഭാനുമതിയുടെ മുത്തരഞ്ഞാണത്തിൽ ആയിരുന്നു.മുത്തുകൾ പൊട്ടി ചിതറി.അപ്പോഴാണ് കർണ്ണൻ ദുരിയോദ്ധനനെ കാണുന്നത്.അയ്യാൾ ആകെ പകച്ചു പോയി.ആത്മസുഹൃത്ത് തന്നെ തെറ്റിദ്ധരിക്കുമോ എന്ന് സംശയിച്ചു. പക്ഷെ ദുരിയോദ്ധനൻ എന്താ ചെയ്തത് എന്ന് അറിയോ?

ഈ മുത്തുകൾ ഞാൻ കോർക്കണോ അതോ പെറുക്കണോ എന്ന് ചോദിച്ച് കൊണ്ട് മുത്തുകൾ വാരി എടുക്കാൻ തുടങ്ങി.കർണ്ണനെ അത്രക്ക് വിശ്വാസം ആയിരുന്നു അയ്യാൾക്ക്, ഒപ്പം ഭാനുമതിയേയും.എന്റെ വീണ ഭാനുമതി ആണെന്ന് എനിക്ക് അറിയാം.എനിക്ക് ദുരിയോദ്ധനൻ ആവാനേ അറിയൂ. പക്ഷെ നിനക്ക് കർണ്ണൻ ആവാൻ പറ്റുമോ?????”

ഏകദേശം രണ്ടര മണിക്കൂറുള്ള കഥയുടെ സാരാശം കേവലം 2 മിനിറ്റിൽ പറഞ്ഞ് തന്ന മനോഹരമായ സീൻ👌🏻ചിത്രത്തിന്റെ ക്ലൈമാക്സ് അന്ന് പലർക്കും ദഹിച്ചില്ലെങ്കിലും എന്റെ വ്യക്തിപരമായ കാഴ്ചപ്പാടിൽ അതിനോളം വ്യാപ്തിയുള്ള മറ്റൊരു ക്ലൈമാക്സ്‌ ആ ചിത്രത്തിന് തുന്നിചേർക്കാനാവില്ല.ഒരുപക്ഷെ കഥ നടന്നത് അങ്ങ് യൂറോപ്പിൽ ആയത് കൊണ്ടാവാം കൊക്കയിൽ വീണ ചാക്കോച്ചനെ രക്ഷിക്കാൻ ആരും ഉണ്ടാവാതിരുന്നത്.ഇങ്ങ് കേരളത്തിൽ ആയിരുന്നെങ്കിൽ ഏതേലും മൂപ്പനോ മരത്തിന്റെ ചില്ലയോ തീർച്ചയായും അദ്ദേഹത്തെ രക്ഷിക്കുമായിരുന്നു.

Advertisement

വിനീത് എന്ന നടന് അഭിനയിക്കാനും തന്റെ നൃത്ത വൈഭവം ഒരിക്കൽ കൂടി പുറത്ത് കൊണ്ട് വരാനും ഒരു പോലെ സാധിച്ച മറ്റൊരു സിനിമ ഉണ്ടോ എന്നത് സംശയം ആണ്.ഇന്നും ഒത്തിരിപേരുടെ ഫേവ് ലിസ്റ്റിൽ ഇതിലെ എല്ലാ ഗാനങ്ങളും കടന്നു കൂടിയിട്ടുണ്ട്. സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിലെങ്കിലും ഈ കഥാതന്തു എക്കാലവും നിലനിൽക്കുന്നതാണ്.
“ഇനി എത്ര ജന്മമെടുത്താലും ഈ വീണ മഹിയുടെ മാത്രമായിരിക്കും” എന്ന വീണയുടെ ക്ലൈമാക്സ്‌ ഡയലോഗ് പറയാതെ പറയുന്ന ഒരു വസ്തുത ഉണ്ട്.

❣️Trust ❣️
മഴവില്ല് എന്ന സിനിമയുടെ പേര് സൂചിപ്പിക്കും പോലെ പല വർണ്ണങ്ങളിൽ ചാർത്തിയ വൈകൃത സ്വഭാവമുള്ള വിജയ് കൃഷ്ണന്മാരെ പോലുള്ള പകൽ മാന്യന്മാർ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട്.ഇരിക്കട്ടെ മഴവില്ലിന് എന്റെ വക ഒരു കുതിര പവൻ, ഒപ്പം മലയാളത്തിൽ ഈ ചിത്രം സംഭവിക്കാൻ ഇടയായ ദിനേശ് ബാബുവിന്റെ തന്നെ കന്നഡ വേർഷൻ അമൃതവർഷിനിക്കും.എന്നിരുന്നാലും എത്ര ജന്മം എടുത്താലും ഈ വീണ മഹിയുടെ മാത്രമായിരിക്കും എന്ന ടച്ചിങ്‌ ഡയലോഗ് പറഞ്ഞ ശേഷം കൊക്കയിലോട്ട് വീണ “വീണ”ഒരു നൊമ്പരം തന്നെയായിരുന്നു.പക്ഷെ ഇന്ന് പുള്ളിക്കാരിയുടെ ഒർജിനൽ പേര് ആയ,Preethi Jhangiani എന്ന് യൂട്യൂബിൽ അടിച്ചു നോക്കിയാൽ കിട്ടുന്ന റിസൾട്ട്‌സ് കണ്ടാൽ, ഒരുപക്ഷെ ചാക്കോച്ചൻ ചെയ്‌ത മഹേഷിന്റെ ആത്മാവ് പോലും പൊറുക്കില്ല🙏🏻😳🙏🏻

NB:”ആത്മ” സുഹൃത്തുക്കൾ ചതിക്കില്ല 📷. പക്ഷെ അവർ ആത്മമാണോ അല്ലയോ എന്ന് എത്രയും പെട്ടന്ന് തിരിച്ചറിയാനുള്ള കഴിവാണ് മുഖ്യം.

 30 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement