ഒട്ടും പോസിറ്റിവ് ആയ വ്യക്തിത്വം അല്ല ദർശനയ്ക്ക്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
45 SHARES
535 VIEWS

ഹൃദയത്തിലെ ദർശനയെ വ്യക്തിത്വത്തിന്റെയു ബോൾഡ്നെസിന്റെയും ഉദാഹരണമെന്നു പലരും പാടിപ്പുകഴ്ത്തുന്നത് കണ്ടു. ശുദ്ധ അസംബന്ധം. ഒരു നിമിഷത്തെ ചാഞ്ചല്യത്തിൽ അരുൺ താത്കാലികമായെങ്കിലും ദർശനയെ മറന്നു എന്നത് ബന്ധത്തിന്റെ ആത്മാര്ഥതയില്ലായ്മ തന്നെയാണ്. അങ്ങനെയൊരാളിനെ പ്രണയിക്കേണ്ട കാര്യം അവൾക്കില്ല. എന്നാൽ ആ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടതെന്നു ദർശനാ വാദികളോട് ആര് പറഞ്ഞുകൊടുക്കും ?

ടോക്സിക് ആയതോ ആത്മാർത്ഥതയില്ലാത്തതോ ആയ റിലേഷൻ ഷിപ്പുകളിൽ നിന്നും ഇറങ്ങിപോകേണ്ടത് അത്യാവശ്യം തന്നെ. എന്നാൽ പോയാൽ പിന്നെ തിരിച്ചുചിന്തിക്കരുത്. ഞാൻ അന്ന് നിന്നോട് ക്ഷമിച്ചിരുന്നെകിൽ നീ ഇപ്പോൾ എന്റെ കൂടെ ഉണ്ടാകുമായിരുന്നു എന്നൊക്കെ മൂക്കുപിഴിഞ്ഞു നടക്കരുത്. അവിടെ ദർശനയുടെ ബോൾഡ്നെസ് ചോദ്യംചെയ്യപ്പെടുകയാണ് . മാത്രമല്ല അരുൺ പിന്നീടവളെ മൈൻഡ് ചെയുക പോലും ചെയ്യുന്നില്ല.

അരുണിന്റെ വിവാഹത്തലേന്ന് ദർശയുടെ ‘തേപ്പുപെട്ടി മാനസിക വ്യാപാരങ്ങൾ ‘ ഒട്ടും പോസിറ്റിവ് ആയ വ്യക്തിത്വം അല്ല ദർശനയ്ക്ക് ഉള്ളതെന്ന് വിളിച്ചുപറയുന്നു. അരുണിന് ഉണ്ടാകാൻ പോകുന്ന പുതിയ ജീവിതത്തിൽ അവൾ പലരോടായി അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയുന്നുണ്ട്. ദർശന ഒരർത്ഥത്തിൽ ……. ഇറങ്ങിപ്പോയാൽ തിരിഞ്ഞു നോക്കാത്ത ചുണയുള്ള പെൺകുട്ടികൾക്ക് അപമാനമാണ്. ദര്ശനയുടെ മാനസിക ചാഞ്ചല്യങ്ങളേക്കാൾ വലിയൊരു ഉദാഹരണം വേറെയില്ല.

ആത്മാർത്ഥമായി പ്രണയിക്കുന്ന കാമുകീകാമുകന്മാരെ നോക്കൂ… അവർ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന അവസ്ഥയിൽ തന്റെ എതിർലിംഗത്തിലുള്ള വളരെ സൗന്ദര്യമുള്ള ഒരാളെ കണ്ടാൽ ഒന്ന് ശ്രദ്ധിക്കാതിരിക്കുമോ ? വളരെ സെക്സി ആയ ഒരാളെ കണ്ടാൽ നെഞ്ചിടിപ്പിനു അല്പമെങ്കിലും വ്യതിയാനം സംഭവിക്കാതിരിക്കുമോ അതിന്റെ ഒരു വലിയ രൂപമാണ് അരുണിന് മറൈൻ ഡ്രൈവിൽ വച്ച് സംഭവിക്കുന്നതും. ദര്ശനയ്ക്കു ആ ചാഞ്ചല്യം മറ്റൊരു പുരുഷനോട് മനസ്സിൽ എങ്കിലും സംഭവിക്കാതിരുന്നു കാണില്ല. ഒരർത്ഥത്തിൽ എല്ലാരും പഠിച്ച കള്ളന്മാരും കള്ളികളും ആണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്