ദര്ശനയുടെ വിവാഹത്തിന് ഹൃദയം ഷൂട്ടിംഗ് ലൊക്കേഷൻ ഒരു കല്യാണവീടാക്കി മാറ്റി വിനീത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
43 SHARES
520 VIEWS

ദർശന രാജേന്ദ്രൻ പതിനഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചു എങ്കിലും നമ്മൾ ശ്രദ്ധിച്ചു തുടങ്ങിയത് ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സിനിമയോടെയാണ്. വളരെ ബോൾഡായ കഥാപാത്രമായി വന്ന ദർശനയുടെ കഥാപാത്രത്തിന്റെ പേരും ദർശന എന്നുതന്നെ ആയിരുന്നു. പ്രണവ് മോഹന്ലാല് അവതരിപ്പിച്ച അരുൺ നീലകണ്ഠന്റെ കാമ്പസ് കാല കാമുകി ആയി ദർശന ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്നു. വിശാൽ ചിത്രം ‘ഇരുമ്പ് തിരയ്’, ഫഹദ് ഫാസിൽ ചിത്രം ‘സീ യു സൂൺ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ച നടിയാണ് ദർശന.

ചിത്രത്തിൽ ദര്ശനയുടെ വിവാഹം ക്ളൈമാക്സ് ഭാഗങ്ങളാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന വീഡിയോയിൽ ദർശനയുടെ വിവാഹരംഗം ഷൂട്ട് ചെയ്ത ശേഷം ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസൻ ഉൾപ്പടെയുള്ളവർ സ്റ്റേജിൽ കയറി നൃത്തം ചെയ്യുന്നതും ഫോട്ടോക്ക് പോസ് ചെയ്യുന്നതും കാണാം. സ്റ്റേജിലേക്ക് ഓടിയെത്തിയ വിനീത് ചിത്രത്തിലെ അഭിനേതാക്കളെയും, അണിയറ പ്രവർത്തകരെയും സ്റ്റേജിലേക്ക് വിളിക്കുന്നതും കാണാം.

10 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം, ബോക്സ്‌ ഓഫീസിൽ നിന്ന് ഏകദേശം 50 കോടിക്ക് മുകളിൽ നേടി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് അനന്തര കാലത്തു തിയേറ്ററുകളെ സജീവമാക്കുന്നതിൽ ഹൃദയം വഹിച്ച പങ്ക് ചെറുതല്ല. വൈശാഖ് സുബ്രഹ്മണ്യം ആണ് ഹൃദയം നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത