ഈ ലോകത്ത് എത്തിയത് മുതൽ ഒരു തടവറയിലാണ് നമ്മുടെ ജീവിതം.ഒട്ടേറെ പരിമിതികൾ ഈ ജീവിതത്തിനുണ്ട്.
Darvesh Ki Darbar
380 നും 700 നും ഇടക്ക് നാനോമീറ്റർ തരംഗദൈർഘ്യമുള്ള പ്രകാശമേ നമുക്ക് കാണാനാവൂ…!
20 നും 20000 നും ഇടക്ക് ഹെഡ്‌സ് ആവൃത്തിയുള്ള ശബ്ദമേ നമുക്ക് കേൾക്കാനാവൂ….!
വർത്തമാന കാലത്തിൽ ജീവിക്കാനാണ് നമ്മുടെ വിധി.ഭൂതകാലത്തേക്കോ ഭാവിയിലേക്കോ സഞ്ചരിക്കാനാവുന്നില്ല ( Time travel ?)
ഇനി സ്ഥലത്തിന്റെ ( space ) കാര്യമെടുത്താൽ,ഒരേ സമയം രണ്ട് സ്ഥലത്ത് ആയിരിക്കൽ നമുക്ക് അസാധ്യമാണ്.
പരിമിതികൾ നിറഞ്ഞ ലോകത്തെക്കുറിച്ച് ചിന്തിച്ചാൽ സ്വാഭാവികമായും തോന്നുന്ന ചോദ്യം മുകളിൽ പറഞ്ഞ പരിമിതികൾ ഇല്ലാത്ത ഒരു ലോകം എന്ത് കൊണ്ട് ഉണ്ടായിക്കൂടാ എന്നതാണ്. ഈ പരിമിതികൾ ഇല്ലാതാവണമെങ്കിൽ ഇപ്പോഴുള്ള ത്രിമാന ലോകത്തിൽ നിന്നും പുറത്തേക്ക് സഞ്ചരിക്കേണ്ടി വരുമല്ലോ..അങ്ങനെ ഒരു ലോകം ഇവിടെയുണ്ടെന്നും ഇപ്പോഴുള്ള ഭൗതിക ശരീരത്തിൽ നിന്നും ഒരു നാൾ മോചിതരായാൽ ഇത് വരേ കാണാത്ത കാഴ്ചകളും ഇത് വരേ കേൾക്കാത്ത ശബ്ദങ്ങളും നിങ്ങൾക്ക് അനുഭവവേദ്യമാകുമെന്നും ആ പരിമിതികൾ ഇല്ലാത്ത ലോകം നേരിട്ട് കണ്ടറിഞ്ഞ ഒരു വ്യക്തി വന്ന് നിങ്ങളോട് പറയുന്നു എന്ന് സങ്കൽപ്പിക്കുക. നാം കാണുന്നില്ലെങ്കിലും,നമുക്ക് അപ്രാപ്യമാണെങ്കിലും ത്രിമാന ലോകത്തിനപ്പുറമുള്ള ഉയർന്ന മാനങ്ങൾ ഉണ്ടായേക്കാം
ശാസ്ത്രം ത്രിമാന ലോകത്ത് മാത്രമേ വർക്ക് ഔട്ട് ആവൂ എന്നതിനാൽ ഉയർന്ന മാനങ്ങളെ കണ്ടെത്താനോ വിശദീകരിക്കാനോ ഒരു കാലത്തും ശാസ്ത്രത്തിന് സാധ്യമല്ല-അനുമാനങ്ങളല്ലാതെ.സ്ട്രിങ് തിയറിയുടെ വരവോടെ ശാസ്ത്ര ലോകത്ത് ഇത്തരം ചർച്ചകൾ വളരെ സജീവമാണ്.കൗതുകത്തിന് വേണ്ടി മാത്രം അത്തരം ചില അനുമാനങ്ങൾ വിശദീകരിക്കാം..സ്ട്രിങ് തിയറി അനുസരിച്ച് പത്ത് ഡയമെൻഷനുകൾ വരേ ഉണ്ടാവാം. ഓരോ ഡയമെൻഷനിലും എത്തിപെട്ടാൽ എങ്ങെനെയായിരിക്കും നമ്മുടെ ജീവിതമെന്ന് നോക്കാം.
1.First dimension ലാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ ഒറ്റ ദിശയിൽ(നീളത്തിൽ)മാത്രമേ നിങ്ങൾക്ക് സഞ്ചരിക്കാനാവൂ.(ഉദാ:അയലയിലൂടെ നേർ രേഖയിൽ നടക്കുന്ന ഉറുമ്പ്)
2.Second dimension ആണെങ്കിൽ നീളത്തിലും വീതിയിലും സഞ്ചരിക്കാം.(ഉദാ:റൂമിൽ നിലത്തു കൂടെ സഞ്ചരിക്കുന്ന ഉറുമ്പ്)
3.Third dimension, ആണെങ്കിൽ നീളത്തിലും വീതിയിലും ഉയരത്തിലും സഞ്ചരിക്കാം.(ഉദാ:ആകാശത്ത് കൂടെ പറക്കുന്ന പക്ഷി)
4.Fourth dimension ൽ എത്തിപ്പെട്ടാൽ സമയത്തിലൂടെ സഞ്ചരിക്കാം.
ഉദാ:നിങ്ങൾ വിവാഹം കഴിച്ച വർഷം വർഷം ഏതാണോ അങ്ങോട്ട് തിരിച്ച് യാത്ര ചെയ്ത് ആ തീരുമാനം തിരുത്തി മറ്റൊരു പെണ്ണിനെ വിവാഹം ചെയ്ത് ജീവിക്കാം.പഴയ ഭാര്യയെ തിരിച്ചു കിട്ടില്ല എന്നതാണ് ഇതിന്റെ പരിമിതി.
5.Fifth dimension ൽ സമാന്തര ലോകം(Parallal world) സാധ്യമാണ്.നിലവിലുള്ള ഭാര്യയെ നിർത്തിക്കൊണ്ട് തന്നെ ഭൂത കാലത്തേക്ക് പോയി നിങ്ങൾക്ക് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്ത് സമാന്തരലോകത്ത് ജീവിക്കാം. എന്നാൽ പഴയ ഭാര്യയുടെ അടുത്തത്താൻ വീണ്ടും സമയത്തിലൂടെ സഞ്ചരിക്കണം എന്ന് പരിമിതിയുണ്ട്.
6.Sixth dimension ന്റെ പ്രതേകത സമാന്തര ലോകങ്ങൾക്കിടയിൽ ഷോർട്കട്ട് ഉണ്ടെന്നതാണ്.രണ്ട് സമാന്തര ലോകങ്ങളിൽ വിത്യസ്ത ഭാര്യമാരോടൊത്ത് ഒരേ സമയം ജീവിക്കാം.മറ്റേ ലോകത്തുള്ള ‘നിങ്ങളെ’ കാണാൻ സമയത്തിലൂടെ സഞ്ചരിക്കേണ്ടതില്ല.
7.Seventh dimension ൽ ഒരേ തുടക്കമുള്ള അനന്തമായ സമാന്തര ലോകങ്ങൾ സാധ്യമാണ്.
8.Eight dimension ൽ വിത്യസ്ത തുടക്കമുള്ള അനന്തമായ സമാന്തര ലോകങ്ങൾ സാധ്യമാണ്.
9.Ninth dimesnion ൽ വിത്യസ്ത തുടക്കമുള്ള അനന്തമായ എല്ലാ സമാന്തര ലോകങ്ങളുടെയും ഭാവി-ഭൂത-
വർത്തമാന കാലങ്ങളിലൂടെ നിർബാധം സഞ്ചരിക്കാം.
10.Tenth dimension- മുകളിൽ പറഞ്ഞ ഒരു നിയമങ്ങളും ബാധകമല്ലാത്ത ലോകം.!