Das Anjalil

മൂന്ന് വർഷങ്ങൾക്കു മുൻപ് പ്രശാന്ത് വർമ യൂണിവേഴ്സ് എന്ന ടാഗ് ലൈനിൽ “ഹനുമാൻ” പ്രഖ്യാപിക്കുമ്പോൾ തെലുഗിൽ അദ്ദേഹത്തിന് മൂന്ന് സിനിമകൾ സംവിധാനം ചെയ്ത പരിചയം മാത്രം. അതുവരെ വലിയ ഹിറ്റുകൾ ഒന്നും ഇല്ലാത്ത തേജ സജ്ജയെ നായകനാക്കി തെലുഗിലെ ആദ്യത്തെ ‘സൂപ്പർ ഹീറോ’ പാൻ ഇന്ത്യൻ സിനിമ. ബ്രാൻഡ് ഡയരക്ടർമാർ പോലും ഒരു സിനിമ ചെയ്ത് അത് ഹിറ്റായതിന് ശേഷം മാത്രം രണ്ടാം ഭാഗം പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ വ്യവസ്ഥാപിത സിസ്റ്റത്തെ കോൺഫിഡൻസ് കൊണ്ട് മാറ്റിയെഴുതിയ സംവിധായകൻ.

“ഹനുമാൻ”ഷൂട്ട് തുടങ്ങുമ്പോൾ സമുദ്രക്കനി അവതരിപ്പിച്ച സുപ്രധാന കഥാപാത്രം പോലും കഥയിൽ ഇല്ലായിരുന്നു…..വെട്ടിയും തിരുത്തിയും റീ ഷൂട്ട് ചെയ്തും അറുപതു ശതമാനം ഒറിജിനലും നാൽപതു ശതമാനം പുതിയതായി ഉണ്ടാക്കിയെടുത്തതുമായ സിനിമ….ഓരോ 15 മിനുട്ടിലും ഒന്നോ രണ്ടോ ‘ഹൈ’മോമെന്റ്സ് ക്രിയേറ്റ് ചെയ്ത് പ്രേക്ഷകരെ മുഴുവൻ സമയം എൻഗേജ്‌ ചെയ്യിപ്പിച്ചു.

ഏകദേശം ഇരുപതോളം സൂപ്പർ ഹീറോ സ്ക്രിപ്റ്റ് പൂർത്തിയാക്കി ഷൂട്ടിന് റെഡി ആയി നിൽക്കുന്നു. സൂപ്പർ ഹീറോകളുടെ ഒരു യൂണിവേഴ്സ്. അതിന്റെ എല്ലാം മുകളിൽ അതുല്യ ശക്തിയായി “ജയ് ഹനുമാൻ” എന്ന അടിത്തറ സ്ട്രോങ്ങ്‌ ആയി നിൽക്കുന്നു. അടുത്ത സിനിമയും അത് തന്നെ. എല്ലാ സങ്ക്രാന്തിക്കും ഒരു സൂപ്പർ ഹീറോ സിനിമ. അടുത്ത പത്തോ പതിനഞ്ചോ വർഷത്തേക്കുള്ള മുഴുവൻ കരിയർ പ്ലാനും കയ്യിലുള്ള ലോകേഷിനെ പോലെ മറ്റൊരു സംവിധായകൻ. ഒരു സൂപ്പർ സ്റ്റാറും ഇല്ലാതെ കഥയെ സൂപ്പർ സ്റ്റാറാക്കി അഞ്ചാം ദിവസം ഹനുമാൻ 100 കോടി ക്ലബ്ബിൽ എത്തിച്ചു

You May Also Like

ചോരക്കളിയുമായി രൺബീർകപൂർ, ആനിമൽ ഫസ്റ്റ് ലുക്ക്

സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന തന്റെ ആദ്യ സംവിധാനത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ…

താനൊരു വഴക്കാളിയെന്നു പ്രചരിപ്പിക്കുന്നതിനാൽ വിവാഹം കഴിക്കാൻ തോന്നുന്നില്ലെന്ന് കങ്കണ

താനൊരു വഴക്കാളിയെന്നാണ് ചിലരുടെ പ്രചാരണമെന്ന് ബോളീവുഡ് താരം കങ്കണ റൗണത് . അതുകൊണ്ടുതന്നെ തനിക്കു വിവാഹം…

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ്‌ അൻസിബ ഹസ്സൻ 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി…

ഈ അടുത്തകാലത്തൊന്നും ഇതുപോലൊരു സിനിമാനുഭവം ഉണ്ടായിട്ടില്ലെന്ന് എല്ലാവരും പറയുന്നു (വിക്രം പ്രേക്ഷകാഭിപ്രായങ്ങൾ )

Dhanish Ajmal എത്ര എത്ര താരങ്ങൾ, എത്ര എത്ര നടന്മാർ എന്തൊക്കെ തരം ഹീറോയിസം, വ്യത്യസ്തമായ…