fbpx
Connect with us

Featured

മലയാളികളെ പറ്റിച്ച ഷെട്ടിക്ക് മലയാളികളുടെ മുട്ടന്‍ പണി !

രാത്രികാല ഗതാഗതം നിരോധിച്ചുകൊണ്ട് ആദ്യം കർണ്ണാടക കേരളത്തെ തോൽപ്പിച്ചു ! കോവിഡ് വിഷയത്തിൽ മലയാളിയെ അങ്ങോട്ട് കയറ്റിലെന്ന് പറഞ്ഞു ചെക്ക്പോസ്റ്റുകൾ മണ്ണിട്ടടച്ചുകൊണ്ട് രണ്ടാമതും നമ്മെ തോൽപ്പിച്ചു

 129 total views

Published

on

ദാസനും വിജയനും

മലയാളികളെ പറ്റിച്ച ഷെട്ടിക്ക് മലയാളികളുടെ മുട്ടന്‍ പണി !

രാത്രികാല ഗതാഗതം നിരോധിച്ചുകൊണ്ട് ആദ്യം കർണ്ണാടക കേരളത്തെ തോൽപ്പിച്ചു ! കോവിഡ് വിഷയത്തിൽ മലയാളിയെ അങ്ങോട്ട് കയറ്റിലെന്ന് പറഞ്ഞു ചെക്ക്പോസ്റ്റുകൾ മണ്ണിട്ടടച്ചുകൊണ്ട് രണ്ടാമതും നമ്മെ തോൽപ്പിച്ചു ! ഇപ്പോൾ ഇതാ മലയാളികളുടെ സ്വന്തമായിരുന്ന, മലയാളികളാൽ കോടീശ്വരനായ ഷെട്ടി സ്വന്തം മലയാളി ജോലിക്കാരെ തള്ളിപ്പറഞ്ഞുകൊണ്ട് വീണ്ടും നമ്മെ തോൽപ്പിച്ചിരിക്കുന്നു . തോൽവികൾ ഏറ്റുവാങ്ങുവാൻ മലയാളികളുടെ ജീവിതം പിന്നെയും ബാക്കി !

ബിആർ ഷെട്ടി ഒരു പാവമായിരുന്നത്രേ , ഒന്നും അറിയാത്തവൻ , എല്ലാവരെയും വിശ്വസിക്കുന്നവൻ , ജീവിതത്തിൽ തെറ്റുകൾ ചെയ്യാത്തവൻ ! ആ പാവത്തിനെ രണ്ടു പാലക്കാട്ടുകാർ സഹോദരന്മാർ ചേർന്ന് പറ്റിച്ചത്രേ . കേട്ടപ്പോൾ ഏറെ സങ്കടം തോന്നിയ നിമിഷങ്ങൾ . മാങ്ങാട്ടുകാർ ഒരിക്കലും ഈ കൊടും ചതികൾ ചെയ്യുവാൻ പാടില്ലായിരുന്നു .

വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ , അതും നേരായ വഴികളിലൂടെ ഇത്രേം വലിയ അവാർഡുകൾ ഏറ്റുവാങ്ങിയ ആൾ , ഇന്ത്യയുടെ സ്നേഹം യുഎഇ ക്ക് പഠിപ്പിച്ചു കൊടുത്തയാൾ , അമ്പലം പണിയുവാൻ അഹോരാത്രം പണിയെടുത്ത ആൾ (അമ്പലം ഷെയ്ഖ് സായിദിന്റെ നന്മയിൽ പാസാക്കിവെച്ചിരിക്കുന്നതായിരുന്നു ), ചുരുക്കി പറഞ്ഞാൽ ബിആർ എന്നാൽ ഭീമസേനനും രാമനും കൂടി ചേർന്ന അവതാര പുരുഷൻ (അദ്ദേഹം ഈ സെന്റിമെൻറ്സും വിൽക്കുവാൻ ശ്രമിച്ചിരുന്നു ) എന്നൊക്കെ പാവങ്ങളായ നമ്മുടെ മലയാളികൾ വിശ്വസിക്കുന്ന ബിആർ ഷെട്ടിയെ പറ്റിക്കുവാൻ ആ സഹോദരന്മാർക്ക് എങ്ങനെ ധൈര്യം വന്നു ?

ഈ പറഞ്ഞ ഷെട്ടി ഒരു ചൂതാട്ടക്കാരനായിരുന്നു, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കയറികൂടുവാൻ കാണിച്ച അതിമിടുക്കിൽ കുറെ കള്ളത്തരങ്ങൾ പാർട്ണർക്ക് തെളിവ് സഹിതം ലഭിച്ചു . അത് മനസ്സിലാക്കിയ പാർട്ണർ അദ്ദേഹത്തെ ചെവിക്ക് പിടിച്ചുകൊണ്ട് പുറത്തേക്കിട്ടു . എല്ലാം ശരിയാകുന്നതുവരെ വീട്ടു തടങ്കലിൽ താമസിപ്പിക്കുകയും ചെയ്തു .

പിന്നീട് കമ്പനിയെ അബുദാബിയിലെ മറ്റൊരു ഗ്രൂപ്പിന് വിറ്റു . പുതിയ ഗ്രൂപ്പ് ഷെട്ടിയെയും കസിനായ സഹോദരനെയും ശമ്പളക്കാരായി നിയമിച്ചു . അതിന്റെ കാരണം , യുഎഇ ഭരണാധികാരികൾ ആരെയും വേദനിപ്പിക്കുവാൻ ഇഷ്ടപ്പെടുന്നവരല്ല . ഷെട്ടിയുണ്ടാക്കിയ ഒരു പേരിനെ നശിപ്പിക്കുവാൻ അവർ ഇഷ്ടപ്പെട്ടിരുന്നില്ല .

Advertisementഅല്ലാതെ ഷെട്ടിയുടെ ബുദ്ധി കൊണ്ടോ വൈദഗ്ദ്യം കൊണ്ടോ ഒന്നുമല്ല . അബുദാബിക്കാരുടെ നെറിവ് ഒന്ന് കൊണ്ട് മാത്രം പിന്നെയും പിടിച്ചു നിൽക്കുവാൻ അവസരം കൊടുത്തു എന്ന് മാത്രം . അതിപ്പോൾ അവരുടെ തന്നെ ഏറ്റവും വലിയ മണ്ടത്തരമായിപ്പോയി എന്നത് യുഎഇയിൽ അറബികളുടെ ഇടയിൽ ട്രോളർമാർ പ്രചരിപ്പിക്കുന്നുമുണ്ട്.

ഇനിയുള്ള തന്റെ ജീവിതം തുലാസിലാണ് എന്ന് മനസിലാക്കിയ ഷെട്ടിയദ്ദേഹം പിന്നീടുള്ള കരുക്കൾ നീക്കിയത് കുറച്ചുകൂടി ബുദ്ധിയോടെയാണ് . അതിന്റെ ഭാഗമായാണ് തനിക്ക് കൂടുതൽ താല്പര്യമുണ്ടായിരുന്ന എക്പ്രസ്സ് മണിയുടെ തലപ്പത്തേക്ക് ഒരു സഹോദരനെയും തന്റെ പ്രസ്റ്റീജ് സ്ഥാപനമായ എൻഎംസി ഗ്രൂപ്പിലേക്ക് മറ്റൊരു സഹോദരനെയും കയറിൽ കെട്ടി ഇറക്കിയത് .

എന്നിട്ട് ഘട്ടം ഘട്ടമായി പുതിയ പുതിയ പേരിൽ സ്ഥാപനങ്ങൾ ആരംഭിക്കുകയായിരുന്നു . അതായിരുന്നു യൂണിമണിയും ഫിനബിളാരും ഒക്കെ . റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിൽ പ്രാവീണ്യം കാണിച്ചതുപോലെ മങ്ങാട്ട് സഹോദരൻമാർ ലോണുകൾ തരപ്പെടുത്തുന്നതിൽ അഗ്രഗണ്യന്മാർ ആയിരുന്നു . ലോകത്ത് അൻപതോളം ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകളുടെ കൺസൽട്ടൻറ് ആയ ക്യു കാപ്പിറ്റൽ ഉടമയേ പോലത്തെ വൻ തോക്കുകളുമായാണ് ഇടപാടുകൾ നടത്തിയിരുന്നത് .

അപകടം മണത്തറിഞ്ഞ കസിൻ ഷെട്ടി നേരത്തെ തന്നെ വളണ്ടിയർ റിട്ടയർമെന്റ് പോലെ സ്ക്രൂട്ട് ആയി . ഷാർജയിലെ റോളയിലെ ഒരു കെട്ടിടത്തിൽ ഒരു നിലയിൽ പ്രവർത്തിച്ചിരുന്ന സണ്ണി ക്ലിനിക്ക് ഏകദേശം 120 കോടിക്ക് വാങ്ങിയെന്നാണ് മങ്ങാട്ടുകാരുടെ പേരിലുള്ള ഒരു ആരോപണം .

120 കോടിക്ക് ആ കെട്ടിടം മൊത്തത്തിൽ കിട്ടുമെന്നത് ആർക്കുമറിയാം . അപ്പോൾ ഇത്രയും ചെറിയ ഒരു സ്ഥാപനം വിലക്ക് വാങ്ങുമ്പോൾ ഷെട്ടി ഉറങ്ങുകയായിരുന്നോ ? കൂടാതെ എ സഹ്റ എന്ന ഒരു ആശുപത്രി 2 ബില്യൺ അഥവാ 4000 കോടിക്കും വാങ്ങി കമ്പനിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു .

Advertisementചുരുങ്ങിയ കാലയളവിൽ എൻഎംസി യെ ഒരു പവർ പെർഫോമൻസ് കമ്പനിയാക്കുമ്പോൾ മറ്റൊരു വശത്ത് കടം കുമിഞ്ഞുകൂടുകയായിരുന്നു . പണം കത്തിക്കാതെ കടത്തിന്റെ കൂമ്പാരത്തിൽ ഇരുന്നുകൊണ്ട് ഇങ്ങനയൊക്കെ കളിക്കുവാൻ ഒരു സിഇഒ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമായിരുന്നില്ല . ഷെട്ടിക്കും പുതിയ പാർട്ണനർമാരെ ഞെട്ടിക്കുവാൻ കിട്ടിയ അവസരമായതുകൊണ്ട് പുള്ളിയുടെ മൗനസമ്മതം എല്ലാത്തിനും കൂട്ടായി ഉണ്ടായിരുന്നു എന്നത് ഒരു നഗ്നസത്യം .

ഷെട്ടിയെ സംബന്ധിടത്തോളം കൊഴിഞ്ഞുപോയ ഇമേജ് തിരിച്ചുപിടിക്കുവാൻ ഏതറ്റം വരെയും പോകുവാൻ തയാറായിരുന്നു . നാലായിരവും അയ്യായിരവും കോടികൾ ലോണുകൾ എടുക്കുമ്പോൾ ചെയർമാൻ അറിഞിരുന്നില്ല എന്നത് ശുദ്ധ ഭോഷ്ക് ആയിട്ടേ പറയുവാനാകൂ .

കാരണം ഭൂമീദേവിയുടെ പൊക്കിൾ കൊടി കണ്ടയാളാണ് ഇപ്പറഞ്ഞ ഷെട്ടി . നൂറു കണക്കിന് ആളുകളെ പറ്റിച്ചുള്ള ഒരു എക്സ്പീരിയൻസ് നിസാരമായി കാണുവാനാകില്ല . പിന്നെ ഷെട്ടിയുടെ കാഞ്ഞ ബുദ്ധി എന്തായിരുന്നു എന്ന് വെച്ചാൽ ഇന്ത്യൻ ഗവൺമെന്റിന്റെ യുഎഇ യിലെ വക്താവാകുവാനുള്ള കളികൾ .

ആ കളിയുടെ ഭാഗമായി പ്രധാനമന്ത്രീയുടെയും മറ്റുള്ള മന്ത്രിമാരുടെയും സന്ദർശന വേളകളിൽ ബോബനും മോളിയിലെയും നായക്കുട്ടിയെ പോലെ എല്ലായിടത്തും മുന്നിട്ട് നിന്നു . അതിന്നായി കുറെ ഫോട്ടോഗ്രാഫർമാരെയും തീറ്റിപ്പോറ്റി .

പ്രധാനമന്ത്രിക്ക് അറിയില്ലല്ലോ ഷെട്ടിയുടെ മനസിലിരുപ്പ് . സോഷ്യൽ മീഡിയയിൽ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ കേന്ദ്രത്തിൽ നിന്നും ശകാരം വരെ കിട്ടിയത്രേ . കൂടാതെ തരികിടകൾ പലതും മനസിലാക്കിയ പാർട്ടി നേതൃത്വം ഷെട്ടിയുമായി ഏറെ അകന്നിരുന്നു . പാർട്ടിക്ക് ക്ഷീണം വരുത്തുന്ന ഒന്നിനും നിൽക്കരുത് എന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു .

Advertisementപൊട്ടനെ ഷെട്ടി ചതിച്ചാൽ ഷെട്ടിയെ ദൈവം ചതിക്കും എന്ന് പറഞ്ഞതുപോലെ ഇവിടെ ദൈവം നേരിട്ട് വരാറില്ലാത്തതുകൊണ്ട് മാങ്ങാട്ടുകാരിലൂടെയാണ് ഓപ്പറേഷൻസ് നടത്തിയത് എന്ന് മാത്രം കരുതി ആശ്വസിച്ചാൽ മതി . ചുമ്മാ പബ്ലിസിറ്റിക്കായി ഷെട്ടി ഇറക്കിയ മറ്റൊരു തരികിടയായിരുന്നു മലയാളിയായ നമ്മുടെ സ്വന്തം അറ്റ്ലസ് രാമചന്ദ്രനെ സഹായിക്കുവാൻ അദ്ദേഹത്തിന്റെ മസ്ക്കറ്റിലെ ആശുപത്രി വിലക്ക് വാങ്ങി ആ പണം കൊണ്ട് അദ്ദേഹത്തെ ജയിൽ മോചിതനാക്കുമെന്ന് .

ആ വാർത്ത ഇവിടത്തെ എല്ലാ മാധ്യമങ്ങളും വെണ്ടയ്ക്ക അക്ഷരത്തിൽ കൊടുത്തെങ്കിലും പിന്നീട് ഷെട്ടിയുടെയും ഈ മങ്ങാട്ടന്മാരുടെയും പുല്ലുപോലും എവിടെയും കണ്ടില്ല . അപ്പോഴും അറ്റ്ലസിനെ സ്നേഹിച്ചിരുന്ന ഒരു കൂട്ടം മലയാളികളുടെ ഇടയിൽ ഷെട്ടി ഒരു വീരപുരുഷൻ ആവുകയായിരുന്നു . അതെങ്കിലും ചെയ്തിരുന്നുവെങ്കിൽ ചിലപ്പോൾ ഇന്നീ ഗതി വരില്ലായിരുന്നു .

ഇന്നത്തെ ദൈവം പഴയതുപോലെ അല്ല . പാടത്തെ പണി കഴിഞ്ഞാൽ അപ്പോൾ തന്നെ കൂലിയും കൊടുക്കുവാൻ ഒരു മടിയുമില്ല . മലയാളികളെ ചതിച്ചും പറ്റിച്ചും ഉണ്ടാക്കിയ പണവും പ്രശസ്തിയും സൗകര്യങ്ങളും മലയാളികളിലൂടെ പോയി എന്ന് കരുതി ആശ്വസിച്ചുകൊണ്ട് മംഗലാപുരത്തെ ബംഗ്ലാവിന്റെ പുൽത്തകിടിയിൽ ഷിവാസ് റീഗലിൽ ഐസ് ക്യൂബ് ഇട്ടാൽ മതി എന്നാണ് മലയാളികൾ എന്ന നിലയിൽ അദ്ദേഹത്തെ ഉപദേശിക്കുവാനുള്ളത് .

കള്ളത്തരങ്ങൾ ചെയ്ത മലയാളികളെ പുണ്യാളന്മാർ ആക്കുവാൻ വേണ്ടിയല്ല ഇത് എഴുതുന്നത് . ഗൾഫിലെ അറുനൂറോളം കോർപ്പറേറ്റ് കമ്പനികളുടെയും ബാങ്കുകളുടെയും സിഎഫ്ഒ ( ചീഫ് ഫൈനാൻഷ്യൽ ഓഫീസർമാർ ) മലയാളികളാണ് . എന്ന് വെച്ചാൽ 80 ശതമാനത്തോളം വരുന്ന വമ്പൻ സ്ഥാപനങ്ങളുടെ കണക്കപിള്ളകൾ മലയാളികൾ എന്നതാണ് സത്യം . അതിൽ പകുതിയിൽ കൂടുതലും പാലക്കാട്ടും കോഴിക്കോട്ടും കണ്ണൂരുകാരും ആണ് .

Advertisementകമ്പനി മുതലാളിമാർ കളിക്കുന്ന കളികൾക്കും വേണ്ടാത്തരങ്ങൾക്കും കൂട്ട് നിൽക്കുന്നവരല്ല 95 ശതമാനം കണക്കപിള്ളമാരും . എന്നാലും മുതലാളിയുടെ കയ്യിലിരുപ്പ് കൊണ്ട് ഒരു പ്രശ്നം വന്നാൽ ഇവരുടെ തലയിൽ എല്ലാം കെട്ടിവെച്ച് തടിതപ്പുന്നവരാണ് ഒട്ടുമിക്ക മുതലാളിമാരും . രാഷ്ട്രീയക്കാർ എന്ത് അഴിമതി നടത്തിയാലും ഉദ്യോഗസ്ഥന്മാരെ ബലിയാടാക്കുന്നതുപോലെയുള്ള ഒരുതരം കളികൾ .

ദുബായിലെ ഒന്നാം നമ്പർ പണക്കാരന്റെ കണക്കപിള്ള കോഴിക്കോട്ടുകാരൻ നമ്പ്യാർ ആയിരുന്നു . അദ്ദേഹം എല്ലാം മതിയാക്കി കോഴിക്കോട്ടേക്ക് തിരിച്ചു പോരുകയും വീട്ടിൽ കൃഷിപ്പണിയൊക്കെയായി കൂടിയിരുന്ന സമയത്ത് ഒരു ദിവസം പഴയ മുതലാളിയും ഭാര്യയും കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വീട്ടിൽ അന്വേഷിച്ചെത്തി .

കരണമന്വേഷിച്ചപ്പോൾ 2009 സാമ്പത്തിക മാന്ദ്യത്തിൽ അവരുടെ കമ്പനിക്ക് ഏകദേശം 3000 കോടിയോളം നഷ്ടം സംഭവിച്ചു . ആ സമയത്ത് കണക്കപിള്ളയുടെ ഉപദേശം ചെവിക്കൊള്ളാതെ കുറെയധികം അനാവശ്യ നിക്ഷേപങ്ങൾ അവരുടെ മക്കൾ നടത്തിയിരുന്നത്രേ . അദ്ദേഹത്തെ വീണ്ടും കമ്പനിയിലേക്ക് തിരിച്ചു കൊണ്ടുപോകുവാൻ ക്ഷണിക്കുവാൻ വന്നതായിരുന്നു അറബിയും ഭാര്യയും !!!

ഗൾഫിലെ പൊതുവായ സ്വഭാവം വെച്ചാൽ അവിടത്തെ ജനസംഖ്യയുടെ അനുപാതം വെച്ച് നോക്കിയാൽ മലയാളികളുടെ അടിച്ചുമാറ്റലുകളും മുങ്ങലുകളും വളരെ കുറവാണ് . ജയിലുകളിലും മലയാളികൾ തീരെ കുറവാണ് . കുറച്ചുപേർ നാട്ടിൽ കാണിച്ചുകൂട്ടുവാനായി അനാവശ്യ ലോണുകളും മറ്റും എടുത്തുകൊണ്ട് മനപ്പൂർവം മുങ്ങുന്നത് ഒഴിച്ചാൽ താരതമ്യേന മലയാളികൾ സമാധാന പ്രിയരാണ് .

Advertisementഅടുത്തടുത്തായി മലയാളികളെ കുറിച്ചുള്ള അനാവശ്യ വിവാദങ്ങൾ കൊഴുക്കുമ്പോൾ ഇപ്പോൾ ഗൾഫ് നാടുകളിലും മറ്റ് വിദേശങ്ങളിലും മാന്യമായി ജീവിക്കുന്നവരുടെ കാര്യത്തിലും സംശയത്തിന്റെ കണ്ണുകൾ പതിക്കുവാൻ ഇടയുണ്ട് . ഈയിടെ ഒരു ഡൽഹിക്കാരൻ ബാങ്ക് സിഇഒ ഒരു സദസ്സിൽ വെച്ച് പറഞ്ഞതിങ്ങനെ- മലയാളി കച്ചവടക്കാർക്ക് ലോണുകൾ കൊടുക്കുമ്പോൾ സൂക്ഷിക്കണം , മുങ്ങാനാണ് അവർ ലോണുകൾ എടുത്ത് കൂട്ടുന്നത് എന്ന് .

മറ്റൊരു മലയാളി ബാങ്ക് സിഎഫ്ഒ മുങ്ങിയവരുടെ ഒരു നീളൻ പട്ടിക അവതരിപ്പിച്ചപ്പോള്‍ ഞെട്ടി – ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ 7 സിസ് എന്ന കമ്പനിയുടെ മുതലാളി ഹർഷദ് മേത്ത ( ഇദ്ദേഹത്തിന്റെ സഹോദര പുത്രനാണ് മുകേഷ് അംബാനിയുടെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ) ആയിരം കോടിയോളം ലോൺ എടുത്തുകൊണ്ട് ദുബായ് വിട്ടിരിക്കുന്നു .

അബുദാബിയിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനിയായ അൽഫറായുടെ മുതലാളി ഇതുപോലെ നാട് വിട്ടിരിക്കുന്നു . ഏറ്റവും കൂടുതൽ ഗുജറാത്തികളും സിന്ധികളും പാക്കിസ്ഥാനികളുമാണ് മനപ്പൂർവം ലോണുകൾ എടുത്തു നാടുവിടുന്നത് .

അറ്റ്ലസ് രാമചന്ദ്രനെ പോലുള്ള ആളുകൾക്ക് നാടുവിടുവാൻ ഉപദേശം ലഭിച്ചിട്ടും അവസരം ലഭിച്ചിട്ടും നാടുവിടാതെ അവിടെ തന്നെ ശിക്ഷ ഏറ്റുവാങ്ങുകയാണ് ചെയ്തത് . അതുപോലെ ഇതൊന്നും താങ്ങാൻ പറ്റാത്തവർ മലയാളിയുടെ അവകാശമായ ആത്മഹത്യയിലേക്കും തിരിയുന്നു .

Advertisementഇതിൽ രക്ഷപ്പെട്ടത് സാക്ഷാൽ എംടി വാസുദേവൻ നായരാണ് , അദ്ദേഹത്തിനോട് ദൈവത്തിന് സ്വൽപ്പം കാരുണ്യമുണ്ടെന്ന് കരുതാം . രണ്ടാമൂഴം ഒക്കെ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു അവസ്ഥ . ഷൂട്ടിങ് ലൊക്കേഷനിലുള്ളവർ മൊത്തം കൊറോണ പിടിച്ചു മരിച്ചേനെ !

ആ സിനിമ പ്രഖ്യാപനത്തിലും ഒരു വലിയ കളിയാണ് ഷെട്ടി കളിച്ചത് . സിനിമയുടെ പേരിൽ ഭക്തിയെ ഇറക്കി വിട്ട് വടക്കേ ഇന്ത്യയിലെ താപ്പാനകളിൽ നിന്നും പണം സ്വരൂപിച്ച് ഹൈദരാബാദ് രാമോജി സിറ്റി പോലെ ഒരെണ്ണം യുപിയിലെ അലഹബാദിൽ പ്ലാൻ ചെയ്തിരുന്നു . ഇതിലും ഒരു പാലക്കാട്ടുകാരൻ മലയാളി കുടുങ്ങേണ്ടതായിരുന്നു .

അവനവൻ കുഴിപ്പിക്കുന്ന കുഴികളിൽ അവനവൻ ചാടുമ്പോൾ കുഴികുത്തിയവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . മംഗലാപുരത്തുകാരൻ ഷെട്ടി മലയാളികളുടെ പണം കൊണ്ട് കോടീശ്വരനായി ഇപ്പോൾ മലയാളിയുടെ നെഞ്ചത്തേക്കാണ് കയറുന്നതെങ്കിൽ ഇനിയും കുറെ പറയേണ്ടിവരും.

അതുപോലെ മങ്ങാട്ടുകാരൻന്മാർ ഞെളിയുകയും വേണ്ട . ആ നന്മയുള്ള പാലക്കാടിന്റെ പേരുകളയാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. ഇതൊക്കെ ഇപ്പറയുന്ന ഞങ്ങൾക്കും വായിക്കുന്ന നിങ്ങൾക്കും ഒരു പാഠമാവട്ടെ എന്ന് മാത്രം പറഞ്ഞുകൊണ്ട് ,

Advertisementആയിരം കോടിയുടെ സിനിമ മോഹവുമായി സംവിധാനക്കുപ്പായമണിഞ്ഞു അബുദാബിയിലേക്ക് വണ്ടി കയറിയ ദാസനും
മലയാളികളെ തൊട്ടാൽ വിവരമറിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയനും

 130 total views,  1 views today

Advertisement
Entertainment7 hours ago

മലയാളികളുടെ പ്രിയ നായകൻ ശ്രീനാഥ് വിവാഹിതനാകുന്നു, വധു ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

International7 hours ago

യുദ്ധത്തിൽ തോൽക്കാനിരുന്ന യുക്രൈന് മുൻ‌തൂക്കം ലഭിച്ചത് എങ്ങനെ എന്നറിയണ്ടേ ?

Entertainment7 hours ago

അത് എൻറെ ലൈഫ് അല്ല
,ഇത് എൻറെ വൈഫ് ആണ്; പ്രതികരണവുമായി ബാല

Heart touching7 hours ago

അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടപ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നെക്കുറിച്ച് റഫീഖ് സീലാട്ട്

Entertainment7 hours ago

മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്

Entertainment8 hours ago

അല്ല, തടിയൊക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആയി ഇതാരാ .. നിത്യ മേനൻ അല്ലെ ?

Entertainment9 hours ago

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച

Entertainment9 hours ago

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതും

Entertainment10 hours ago

സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ, അർഹിച്ച അംഗീകാരങ്ങൾ

Football11 hours ago

നഗ്നപാദരായി ഒളിമ്പിക്‌സിൽ കളിക്കാൻ വന്ന ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റനോട് ബ്രിട്ടീഷ് രാജ്ഞി ചോദിച്ചത്

Entertainment11 hours ago

ഞാൻ കണ്ട ഗന്ധർവ്വൻ

Entertainment17 hours ago

ഗോപിസുന്ദറും അമൃത സുരേഷും – അവർ പ്രണയത്തിലാണ്

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment18 hours ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment2 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story3 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment5 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Advertisement