6 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ദസറ; സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് BMW കാർ സമ്മാനിച്ച് നിർമാതാവ് സുധാകർ ചെറുകുരി

നാനിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി മാറി ദസറ. വെറും 6 ദിവസങ്ങൾ കൊണ്ടാണ് 100 കോടി രൂപ ലോകമെമ്പാടും നിന്ന് ചിത്രം നേടിയെടുത്തത്. അവധി ദിവസങ്ങളിൽ മാത്രമല്ല വർക്കിങ്ങ് ദിവസങ്ങളിലും ചിത്രം മികച്ച ബോക്‌സ് ഓഫീസ് ചലനം നേടിയെടുത്തിരുന്നു. 6 ദിവസങ്ങൾ കൊണ്ട് ഈ സ്വപ്ന നേട്ടം സ്വന്തമാക്കുമ്പോൾ നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയായി ദസറ മാറിയിരിക്കുകയാണ്. മറ്റ് ഭാഷകളിൽ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് തുടക്കം പതിയെ നീങ്ങി തുടങ്ങിയെങ്കിലും പോസിറ്റീവ് റെസ്പോൺസ് കൊണ്ട് ചിത്രം വൻ കളക്ഷനിലേക്ക് നീങ്ങുന്നുണ്ട്. എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിച്ച ചിത്രം യുഎസ്‌ഐ ൽ മാത്രം 2 മില്യൺ ഡോളർ കളക്ഷനിൽ എത്തി. കരിംനഗറിൽ നടന്ന വിജയാഘോഷ പരിപാടിയിൽ സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് BMWവിന്റെ അടിപൊളി കാർ നിർമാതാവ് സുധാകർ ചെറുകുരി സമ്മാനിച്ചു. ചിത്രത്തിൽ അഭിനയിച്ചവർക്കും ടെക്‌നീഷ്യൻസിനുമായി ഓരോരുത്തർക്കും 10 ഗ്രാം സ്വർണ്ണം സമ്മാനമായി നൽകുകയും ചെയ്‌തു. പി ആർ ഒ – ശബരി.

**

Leave a Reply
You May Also Like

പാകിസ്ഥാനിൽ നിന്ന് മോഹൻലാലിന്റെ നായിക? ഷാരൂഖിന്റെ നായിക മലയാളത്തിലേക്ക്

പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലെ എമ്പുരാൻ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്ന ചിത്രമാണ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഓരോ…

ബിനു അടിമാലി ചേട്ടനോടൊപ്പം കിടക്ക പങ്കിടാൻ ആഗ്രഹമെന്ന് ശ്രീവിദ്യ

മലയാളത്തിൽ വർത്തമാനകാലത്തു അറിയപ്പെടുന്ന ഹാസ്യ നടന്മാരിൽ ഒരാളാണ് ബിനു അടിമാലി. ഒട്ടേറെ സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്…

തന്റെ സിനിമകൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ കാരണമുണ്ടെന്ന് അന്നാ ബെൻ

അന്നബെൻ എന്ന കഴിവുറ്റ അഭിനേത്രി കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ് സിനിമാലോകത്തേയ്ക്കു കടന്നുവന്നത്. മലയാളത്തിന്റെ പ്രശസ്തനായ…

മമ്മൂട്ടി വെബ് സീരീസിൽ അഭിനയിക്കുന്നു

ഒഫീഷ്യൽ ആയി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കാക്കമുട്ടൈ ഫെയിം മണികണ്ഠൻ ഒരുക്കാൻ പോകുന്ന പുതിയ വെബ് സീരിസിൽ മമ്മൂട്ടി…