ദശരഥം രണ്ടിൽ രാജീവ്‌ മേനോൻ എങ്ങനെയായിരിക്കും ?

0
59

Anas Rahim J

” ദശരഥം സിനിമയുടെ രണ്ടാം ഭാഗം ചെയ്യാൻ നേരത്തേ പ്ലാൻ ഉണ്ടായിരുന്നു. പല രീതിയിലും അതിന്റെ ചർച്ചകൾ നടന്നിരുന്നു. പക്ഷേ എനിക്ക് അതൊന്നും തൃപ്തിയായില്ല. ഇപ്പോൾ ഞാനും കൂടി ഇൻവോൾവായിട്ട് അതിന്റെ എഴുത്ത് ജോലി പൂർത്തീകരിച്ചിട്ടുണ്ട്.”മോഹൻലാൽ നടന വിസ്മയം തീർത്ത ദശരഥം എന്ന സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സിബി മലയിൽ.
സിനിമയുടെ തിരക്കഥ പൂർത്തികരിച്ചു കഴിഞ്ഞെന്നും മോഹൻലാലിന്റെ അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും സിബി മലയിൽ പറയുന്നു.

Cine Safari on Twitter: "One Of The Finest Medical Themed Film Which  Relating Artificial Insemination, Love B/w Mother & Son, Friendship,  Husband & Wife Bonding... Pure Gem😘 #30YearsOfDasharatham @Mohanlal  #SibiMalayil #LohithaDas #Murali #” മോഹൻലാലുമായി അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. മോഹൻലാൽ അതിലേക്ക് വരാൻ ഇനിയും സമയമെടുക്കും. അത് കൊണ്ടാണ് അങ്ങനെയൊരു കാലതാമസം നേരിടേണ്ടി വരുന്നത്.”

ഇത് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ വ്യക്തമാക്കിയകാര്യമാണ്.ഒരുപാട് പ്രതീക്ഷകൾ നൽകിയ ഒരു അഭിപ്രായപ്രകടനം ആണിത്.രണ്ടാം ഭാഗം 80% ദുരന്തം ആകുന്ന മലയാളം ഇൻഡസ്ട്രിയിൽ ലോഹിതദാസ് എന്ന സർഗ്ഗപ്രതിഭയില്ലാതെ ഈ സിനിമ സിബി മലയിൽ സംവിധാനം ചെയ്യാനിറങ്ങുമ്പോൾ വളരെ വലിയ ഒരു ഉത്തരവാദിത്വം തന്നെയാണ് അദ്ദേഹത്തിന്റെ ചുമലിൽ ഉള്ളത്.

Download Dasharatham 1989 Full Movie With English Subtitlesസിനിമാസ്വാദകരുടെ മനസ്സിൽ എന്നും നീറുന്ന ഒരു ചിരിയും സമ്മാനിച്ചു രാജീവ്‌ മേനോൻ നിന്നപ്പോൾ അവിടെ തീർന്നു എന്ന് വിചാരിച്ചു സമാധാനപ്പെട്ടവരായിരുന്നു നമ്മൾ.എന്നാൽ ഇനി രണ്ടാം ഭാഗം വരുമ്പോൾ ഒന്നാം ഭാഗത്ത്‌ ബാക്കി വെച്ചു പോയ ചില കാര്യങ്ങളിലേക്ക് മനസ്സ് അറിയാതെ സഞ്ചരിച്ചു പോകുന്നു.

*ജനിക്കാനിരിക്കുന്ന മകന് ‘മനോജ്‌ ‘എന്ന് പേരിട്ടിട്ട് ‘മനു’എന്ന് വിളിക്കാൻ ആഗ്രഹിച്ചിരുന്ന രാജീവ്‌ മേനോൻ.

The Best Director-Writer Combinations Of Malayalam Cinema! - Filmibeat*’ഒരിയ്ക്കൽ പോലും നീ എന്നെ അച്ഛാ എന്ന് വിളിച്ചിട്ടില്ല ‘എന്ന് മകനെ എടുത്തുയർത്തി വേദനയോടെ പറഞ്ഞിട്ട് എന്തൊക്കെയോ പറയാൻ ബാക്കി വെച്ച് ഇറങ്ങിപ്പോയ രാജീവ്‌ മേനോൻ.

*അമ്മയുടെ സ്നേഹം നൽകി രാജീവ്‌ മേനോനെ വളർത്തിയിട്ടുണ്ടാകുമോ മാഗി.(“ഇതാണ് നിന്റെ അച്ഛമ്മ…” എന്ന് പറഞ്ഞു മകന് സുകുമാരിയമ്മയുടെ ഫോട്ടോ ചൂണ്ടി കാണിച്ചുകൊടുക്കുന്ന രാജീവ്‌ മേനോൻ ഒപ്പം മന്ദാരചെപ്പ് bgm കൂടി….😪😪😪😪😪ദശരഥം 2 വിൽ ഇങ്ങനെ ഒരു സീൻ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകുന്നു )

*’മരിച്ചു കഴിഞ്ഞാൽ അന്ത്യകർമ്മങ്ങൾ ചെയ്യാനെങ്കിലും മകനെ അനുവദിക്കണം’ എന്ന് ആവശ്യപ്പെടുന്ന രാജീവ്‌ മേനോൻ.

*’അവൻ വലുതാവുമ്പോൾ അച്ഛനായ നിങ്ങളെ തിരക്കി വരും’ എന്ന് രാജീവ്‌ മേനോനോട് പറയുന്ന ചന്ദ്രദാസ്.

*ഇതിന് എല്ലാറ്റിനും പുറമേ ഹൃദയത്തെ വിഷാദത്തിൽ അലിയിപ്പിക്കുന്ന ‘മന്ദാര ചെപ്പുണ്ടോ ‘bgm…

  • ദശരഥം സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത
    മുരളി, കരമന ജനാർദ്ദനൻ, സുകുമാരി, സുകുമാരൻ, തൃപ്പുണ്ണിതുറ തുടങ്ങിയവർ ഇന്ന് ഇല്ലെങ്കിലും ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള പരാമർശവും പ്രതീക്ഷിക്കുന്നു.

*നെടുമുടിയും ലളിതയും മക്കളും ഇപ്പോൾ ഏത് അവസ്ഥയിലായിരിക്കും… പ്രത്യേകിച്ചും രാജീവിന്റെ മനസ്സിന് വാത്സല്യം എന്ന പുതിയ ഭ്രാന്ത്, (തനിക്ക് ഒരിയ്ക്കലും ലഭിക്കാതെ പോയ സത്യം )നൽകിയ തൊമ്മൻ..

*രാജീവ്‌ മേനോൻ ഇപ്പോഴും പുതിയ ഭ്രാന്ത് തേടിപ്പിടിച്ചു മദ്യത്തിൽ മുങ്ങി തന്റെ വാർദ്ധക്യവും യൗവ്വനമാക്കി ആഘോഷിക്കുകയാകുമോ…

*ചന്ദ്രദാസിനെപ്പോലെ നല്ലൊരു കായികതാരമായി മാറിക്കൊണ്ടിരിക്കുന്ന മകൻ ഇപ്പോൾ അമ്മയുടെയും (രേഖ )അമ്മാമ്മ(കവിയൂർ പൊന്നമ്മ)യുടെയും കൂടെ സന്തോഷകരമായ ജീവിതം നടത്തുകയാകുമോ..

*ചന്ദ്രദാസ് മരണക്കിടക്കയിൽ യഥാർത്ഥ അച്ഛൻ രാജീവ്‌ മേനോൻ എന്ന ധനികന്റെ കഥ മകന് പറഞ്ഞു കൊടുത്തു കാണുമോ…

*മകനും അച്ഛനും തമ്മിലുള്ള സമാഗമത്തിനുള്ള (മന്ദാരചെപ്പ് bgm ന്റെ അകമ്പടിയോടെ)സാഹചര്യം എങ്ങനെയാകും..

Mandhaara Cheppundo Song Lyrics | Dasharatham | Johnson Masterഇങ്ങനെ ഒരുപാട് പ്രതീക്ഷകളാണ് ഈ സിനിമ പ്രഖ്യാപനം കേട്ടപ്പോൾ മുതൽ എന്നിലെ സിനിമാസ്വാദകനുള്ളത്.ചിലപ്പോൾ ഇതിൽ നിന്നെല്ലാം വിരുദ്ധമാകാം സിനിമ.എങ്കിലും….

ദശരഥം സിനിമയുടെ ക്ലൈമാക്സിൽ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവിന്റെയും, വിലയ്ക്ക് വേണ്ടി നൊന്തു പ്രസവിച്ചു പോയ മാതൃത്വത്തിന്റെയുമിടയിൽപ്പെട്ടുഴലുന്ന ആനിയെന്ന സ്ത്രീത്വത്തെ ക്യാമറ ആംഗിളിലൂടെ brilliant ആക്കി മാറ്റിയ സിബി സാർ ‘ദശരഥം 2 ‘വിനെ ക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുമ്പോൾ പ്രതീക്ഷ വാനോളമാണ്.