ഹരികൃഷ്ണൻ അശോകൻ ചെരുവിലിന്റെ പോസ്റ്റ്

ഡാറ്റ സയൻസ്: The sexiest job of the 21st Century

ഏതാനും വർഷങ്ങൾക്ക് മുൻപ് ഹാർവാർഡ് ബിസിനസ്സ് സ്കൂൾ നമ്മുടെ നൂറ്റാണ്ടിന്റെ ഏറ്റവും ആകർഷകമായ ഒരൊറ്റ ജോബിനെ കുറിച്ചെഴുതിയിരുന്നു. “The sexiest job of the 21st century” ആയി അവരും പിന്നീട് പഠനങ്ങൾ നടത്തിയ പല അന്തർദേശീയ മാധ്യമങ്ങളും എത്തി ചേർന്നത് ഡാറ്റ സയന്റിസ്റ്റ് എന്ന ജോലിയിലാണ്. ലോകരാജ്യങ്ങളിൽ എമ്പാടും ഈ ജോലിയിൽ നല്ല കഴിവുള്ള ആൾക്കാരെ ആവശ്യമുണ്ട്. പൊന്നും വില കൊടുത്ത് അവരെ സ്വന്തമാക്കാനും അമേരിക്കയിലും യൂറോപ്പിലും കമ്പനികൾ ധാരാളമുണ്ട്.

പക്ഷെ എന്താണ് ഈ ഡാറ്റ സയൻസ് ?? വളരെ ലളിതമായി പറഞ്ഞാൽ നമ്മുടെയെല്ലാം ജീവിതത്തെ തന്നെ, കുറച്ചു ടേബിളുകൾ ആക്കി തിരിച്ചു, നാളെ നാം എന്തുചെയ്യുമെന്നോ, എന്തുചെയ്യാൻ കൂടുതൽ സാധ്യതയുണ്ടെന്നോ ഒക്കെ മനസിലാക്കാനും ഒരുപക്ഷേ, നമ്മളെക്കാൾ അധികമായി നമ്മളെ തന്നെ മനസ്സിലാക്കാനും കഴിയുന്ന ഒരു ശാസ്ത്ര ശാഖയാണിത്. കോണ്ഫ്യൂഷനായോ ?? ഒരു തവണ ആമസോണിൽ കയറി ട്രെൻഡി ആയ ഒരു ഷൂ വിഷ്‌ലിസ്റ്റിൽ ഇട്ട് കുറച്ച് കഴിഞ്ഞു നോക്കുമ്പോൾ എവിടെയെല്ലാം നോക്കിയാലും അത്തരത്തിലുള്ള ഷൂകളുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നതായി നിങ്ങൾക്ക് തോന്നാറുണ്ടോ ?? തീർച്ചയായും ഉണ്ട്. നാം പൂർവകാലങ്ങളിൽ ഇന്റർനെറ്റിലും മൊബൈലിലും സെർച്ച് ചെയ്ത രീതിയും നാം പോയ വഴികളും എല്ലാം റെക്കോർഡഡ് ആണ്, എല്ലാം നമ്പറുകളായി, ഡാറ്റയായി ശേഖരിയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ടീവിയിൽ പണ്ട് നാം സിനിമക്കിടയിൽ കാണുന്ന പരസ്യങ്ങൾ നിങ്ങളുടെ അപ്പൂപ്പനും മകനും പേരമകനും അമ്മൂമ്മക്കും ഒന്നാണ്. മുട്ടുവേദനയുടെ കഷായത്തിന്റെ പരസ്യവും കിൻഡർജോയ് പരസ്യവും നിങ്ങൾ ഒരുമിച്ച് കാണും.
പക്ഷെ, അത് പരസ്യം തരുന്നവർക്ക് നഷ്ടമാണ്. യുവാക്കൾക്ക് കഷായം താത്പര്യമില്ലാത്തത് പോലെ, കിന്ടെർജോയ് അമ്മുമ്മക്കും താൽപര്യമില്ല.
പക്ഷെ ഇന്ന് നിങ്ങൾ യുട്യൂബ് തുറന്നാൽ, ഫേസ്ബുക്കും ഇൻസ്റ്റയും തുറന്നാൽ നിങ്ങൾ കാണുന്നത് നിങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളാണ്.. നിരന്തരം നിങ്ങൾക്ക് താല്പര്യമുള്ളത് കാണിച്ചുകൊണ്ടിരുന്നാൽ അതിൽ ഒന്ന് ക്ലിക്ക് ചെയ്ത് ഒരെണ്ണം വാങ്ങിയാലോ എന്ന് നിങ്ങൾക്ക് തോന്നും. ഇതെല്ലാം എവിടെയോ ഇരിക്കുന്ന ഡാറ്റ സ്പെഷ്യലിസ്റ്റുകൾ തയ്യാറാക്കിയ അല്ഗോരിതം അനുസരിച്ച് നിങ്ങൾക്ക് എത്തുന്നു.

ഇത് പരസ്യങ്ങളുടെ കഥ. ഇനിയും ഉണ്ട്.. നിങ്ങൾ ഒരു സംഘപരിവാർ അനുഭാവി ആണെന്ന് കരുതുക.. നിങ്ങൾ ഒരുപക്ഷെ നിങ്ങളുടെ ന്യൂസ്ഫീഡിൽ നിരന്തരം കാണുക നിങ്ങൾക്ക് താല്പര്യമുള്ള ന്യുസുകൾ മാത്രമായിരിക്കും.. എപ്പോഴും ബിജെപി ജയിച്ചു നിൽക്കുന്നതായി നിങ്ങൾക്ക് തോന്നും.. നിങ്ങൾക്ക് താത്പര്യമുള്ളത് കാണിച്ചുതന്നാൽ മാത്രമേ ഇവിടെ ഫെസ്ബുക്കിലും ഇൻസ്റ്റയിലും കൂടുതൽ സമയം നിങ്ങൾ ചിലവഴിക്കുകയുള്ളൂ.. എന്നാൽ മാത്രമേ കൂടുതൽ നിങ്ങൾക്ക് താല്പര്യമുള്ള പരസ്യങ്ങൾ നിങ്ങൾക്ക് കാണാനാവുകയുള്ളൂ.. അതാണ് കമ്പനികൾക്കിഷ്ടം.. ബിജെപി ഒരു പരസ്യം ഫേസ്ബുക്കിൽ ചെയ്താൽ അത് ആർ കാണണം എന്ന് അവർക്ക് സെറ്റ് ചെയ്യാം. 18 മുതൽ 25 വയസ്സ് വരെയുള്ള അങ്കമാലിയിൽ ഉള്ള ബിജെപി എന്ന keyword ഉപയോഗിച്ചിട്ടുള്ള യുവതികളിൽ ഈ പരസ്യം എത്തട്ടെ എന്ന് സെറ്റ് ചെയ്താൽ, ആ പരസ്യങ്ങൾ അവിടെ മാത്രം കിട്ടും.. അങ്ങനെ അങ്ങനെ .. ചുരുക്കി പറഞ്ഞാൽ ഇനിയുള്ള നമ്മുടെ ലോകം ഡാറ്റകൾ ആണ് നിയന്ത്രിക്കുക. ഡാറ്റ സയൻസും..

ഇതെല്ലാം പറഞ്ഞത് ഒരാമുഖമായിട്ടാണ്.. ഏതാനും മണിക്കൂറുകൾക്ക് മുൻപ് ടോം വടക്കൻ എന്ന, ഒരു പഞ്ചായത്തിൽ നിന്നാൽ 10 വോട്ട് സ്വന്തമായി നേടാൻ സാധ്യതയില്ലാത്ത ഒരു ഐസിസി മെമ്പർ ബിജെപിയിലേക്ക് പോയി. കോണ്ഗ്രെസ്സുകാർ പറയുന്നത്, അയാൾ ഇവിടെ ഉണ്ടായിട്ടും ഒരു ഗുണവുമില്ല എന്നാണ്.. ശരിയാണ്!! കോണ്ഗ്രെസ്സിൽ നിന്നാൽ അയാൾക്ക് ഒരു ഗുണവുമില്ല. നാളെ അയാൾ എവിടെയെങ്കിലും ബിജെപി ടിക്കറ്റിൽ മത്സരിച്ചാൽ അയാളുടെ ഗുണം കൊണ്ട് 10 വോട്ട് അങ്ങോർക്ക് കിട്ടുകയുമില്ല. പിന്നെ എന്തിനായിരിക്കും ബിജെപി അയാളെ പിടിച്ചത് എന്ന് ആലോചിച്ചുവോ??
ഇന്നലെ വരെ ഗാന്ധി കുടുംബത്തിന്റെ കൂടെ അങ് ഡൽഹിയിൽ, നിരന്തരമായി കോണ്ഗ്രസ്സിന്റെ പത്രസമ്മേളനങ്ങളിൽ, രഹസ്യ മീറ്റിംഗുകളിൽ ദേശിയ നേതാക്കളുടെ കൂടെ ഇരുന്ന ടോം വടക്കന്, ജനറൽ ഇലക്ഷൻ നടക്കുന്നതിന് കഷ്ടിച്ചു ഒരു മാസം മാത്രം ബാക്കി നിൽക്കെ എന്ത് മാത്രം ഡാറ്റകൾ, സ്ട്രേറ്റജികൾ ബിജെപി നേത്രത്വത്തോട് പങ്കുവെക്കാനുണ്ടാകും എന്ന് ആലോചിച്ചിട്ടുണ്ടോ ?? ഈ രഹസ്യങ്ങൾ, പാറ്റേർന്സ് എന്ത് മാത്രം 2019 ജനറൽ ഇലക്ഷനിൽ ബിജെപിക്ക് ഗുണമാകുമെന്നു ആലോചിച്ചിട്ടുണ്ടോ ??

ഇതാണ് ഞാൻ ആദ്യം പറഞ്ഞത്. ഡാറ്റയാണ് ഇനിയുടെ ലോകം. ഡാറ്റ മാത്രം.

(ഹരികൃഷ്ണൻ അശോകൻ ചരുവിൽ)

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.