ഈ കോണോൻ പുരപ്പുറത്ത് കിടക്കട്ടെ !

611

എഴുതിയത് : ദത്തൻ ചന്ദ്രമതി

ഈ കോണോൻ പുരപ്പുറത്ത് കിടക്കട്ടെ !

71000 കോടീ രൂപ റഷ്യയ്ക്ക് ഇന്ത്യ സഹായിക്കുമെന്ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെ വോഡി സ്റ്റോക്കിലെ 5 മത് എക്കണോമിക്കൽ ഫോറത്തിന്റെ സമ്മേളനത്തിൽ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു .മാസാണ് നമ്മുടെ പ്രധാനമന്ത്രി !രാജ്യം വൻ സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പ് കുത്തുമ്പോഴും അസാമാന്യ ദുഷ്ടതയും താൻപോരിമയും വേണം ഇങ്ങനെ ഇന്ത്യൻ ജനതയെ ഇങ്ങനെ പരിഹസിക്കാൻ! .നമ്മൾ ഒരു പഴമൊഴി കേട്ടു വളർന്നവരാണ് ” ഉണ്ടില്ലേലും കോണോൻ പുരപ്പുറത്ത് കടക്കട്ടെ ” എന്ന്

എന്നാൽ എന്താണ് നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നം? രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുകയാണ്. എന്നാലും മോദിക്ക് പഴയ സവർണ്ണ മാടമ്പിയുടെ മനസ്സാണ്, വീട്ടിൽ ഒന്നും ഇല്ലെങ്കിലും കോണോൻ പുരപ്പുറത്ത് കിടക്കട്ടെ എന്ന മനോഭാവം ! ഇല്ലെങ്കിൽ ഇന്ത്യരാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയlലുടെ കടന്നു പേകുമ്പോൾ എത് ഭരണാധികാരിക്കാണ് മറ്റൊരു രാജ്യത്തിന് (റഷ്യയ്ക്ക്) 71000 കോടി രൂപ ധനസഹായം നൽകുമെന്ന് ഇന്നു വാഗ്ദാനം ചെയ്യാൻ കഴിയുക?

റഷ്യയ്ക്ക് ഇന്ത്യ, മോദി 71000 കോടി കൊടുക്കുന്നു എന്ന കാര്യം അറിഞ്ഞവർ എത്ര പേർ, അവരിൽ എത്ര പേർ ഇതിൽ പ്രതികരിച്ചു. എത്ര ചാനലുകൾ ചർച്ചയാക്കി, ഇല്ല ആരുമില്ല എന്നു മനസിലാക്കണം! ചാനലുകാർ എത്ര കപടരാണ് എന്നു മനസലാക്കാത്തവർ നിരവധിയാണ്! അറിവില്ലായ്മ നയിക്കുന്ന അറിവ് നിഷേധിക്കുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റിത്തീർക്കുന്ന വ്യഗ്രതയിലാണ് നമ്മുടെ ഭരണാധികാരികൾ. എന്താണ് നമ്മുടെ ഇന്ത്യയുടെ സാമ്പത്തിക അവസ്ഥ?. ഇന്നേവരേ ഇല്ലാത്ത ഏറ്റവും പാപ്പരായ കുറഞ്ഞ സാമ്പത്തിക വളർച്ചാ സുചകമായ 5 ശതമാനത്തിലേക്ക് ഇടിഞ്ഞു നിൽക്കയാണ് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെന്നു സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു . ‘ 8 ഉം 9ഉം ശതമാനം ഉണ്ടായിരുന്ന സാമ്പത്തിക വളർച്ചാ നിരക്കാണ് ഇങ്ങനെ കുത്തനെ വെറും 5 ശതമാനത്തിലേക്ക് കൂപ്പു കുത്തിയിരിക്കുന്നത്. കഴിഞ്ഞ 25-30 വർഷത്തിനിടയിൽ ഏറ്റവും നിരാശാജനകമായ സാമ്പത്തിക തകർച്ചയാണിതെന്നു രാജ്യത്തെയും ഇന്ത്യയെ പഠിക്കുന്ന വിദേശത്തേയും സാമ്പത്തിക വിദഗ്ദത്തർ ഒന്നടങ്കം പറയുന്നു.

എന്നിട്ടും 5 ട്രില്യൻ GDP യെ കുറിച്ച് ഇവർ വീണ്ടും വീണ്ടും വീമ്പടിക്കുന്നു, അസാമാന്യ തൊലിക്കട്ടി അല്ലെങ്കിൽ സഹതാപം അർഹിക്കുന്ന മണ്ടൻമാർ എന്നല്ലാതെ ഇവറ്റകളെ കുറിച്ച് മറ്റെന്തു പറയാൻ. മാരുതി കമ്പനിയിലെ 3000 തൊഴിലാളികളെ പിരിച്ചുവിടുന്നു, ഇന്ത്യയിലെ പ്രമുഖ ഫുഡ് കമ്പനിയായ പാർലേ- ജി യും ബ്രിട്ടാണിയായും അടച്ചുപൂട്ടലിന്റെ വക്കിലായി, ടെക്സ്റ്റയിൽ വ്യവസായങ്ങളും നാളിതുവരെ ഇല്ലാത്ത വലിയ പ്രതിസന്ധി നേരിടുന്നു അടച്ചുപൂട്ടാൻ തയ്യാറായി കാത്തിരിക്കുന്നു ‘ ഇതിൽ ഒരു കമ്പനി പരസ്യം പോലും നൽകി ഇന്ത്യൻ എക്സ്പ്രസ്സിൽ ” ഞങ്ങളെ സർക്കാർ സഹായിക്കണമെന്ന് ”
എന്നിട്ട് എന്തുണ്ടായി? ഇല്ല ഒന്നും സംഭവിച്ചില്ല, സംഭവിക്കുകയുമില്ല, സർക്കാരിന്റെ താലപര്യം മറ്റ് പലതുമാണ്. അവർ അവർക്ക് താല്പര്യം ഉള്ളവരെ മാത്രം സംരക്ഷിച്ചു. അതു കൊണ്ട് വിജയ് മല്യയും സമാന തട്ടിപ്പു നടത്തിയ 32 പേരും കളത്തിൽ സംരക്ഷിക്കപ്പെട്ടു. ഇതിനുത്തരവാദി പ്രധാനമന്ത്രിയും ധനമന്ത്രിയും മാത്രമെന്ന് NDA സഖ്യകക്ഷിയായ ശിവസേന പോലും പറഞ്ഞു കഴിഞ്ഞു.എന്നാലും മിസ്റ്റർ മോദീ താങ്കൾക്കെങ്ങിനെ മറ്റു രാജ്യങ്ങളെ സഹായിക്കാമെന്ന് ഇങ്ങനെ പറയാൻ കഴിയുന്നു
ഇന്ത്യയിലെ പ്രതിസന്ധി പരിഹരിക്കാൻ 176 ലക്ഷം കോടി രൂപ ഇന്ത്യൻ റിസർവ്വ് ബാങ്ക് കരുതൽ ധനം വളഞ്ഞ വഴിയിലുടെ തട്ടിപ്പറിച്ച് കാര്യം കാണാൻ താങ്കൾ തന്നെ പെടാപ്പാടു പാടുപെടുമ്പോൾ ? സമ്മതിക്കണം ഈ അപാര തൊലിക്കട്ടിയെ!’

Advertisements