ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഗതികിട്ടാതാലയുന്ന ഗോഡ്സെയുടെ ആത്മാവിന് ആശ്വാസം പകര്‍ന്നുകൊണ്ട് ഹൈന്ദവവരാഷ്ട്രീയം ബീഭത്സമായി ഇന്ത്യയിൽ ഉയർന്നു നിൽക്കുന്നു

104

ദത്തൻ ചന്ദ്രമതി

ഒരു പ്രേതപ്പൊടി!!

ഗോഡ്സെയെ കുറിച്ച് നമുക്കെന്തറിയാം . തികഞ്ഞ ഒരു ഹിന്ദുമത വിശ്വാസി (ബ്രാഹ്മണമതം ) ആയിരിന്നിട്ടും എന്തെ അയാളുടെ ചിതാഭസ്മം ഇതുവരെ നിമഞ്ജനം ചെയ്തിട്ടില്ല !! എന്തുകൊണ്ട്? എന്തുകൊണ്ട് ഗോഡ്സെയ്ക്ക് അമ്പലം പണിയാന്‍ ചിലര്‍ തയ്യാറാകുന്നു? !! അവർ രാജ്യ ദ്രോഹികളല്ലായെന്ന് പറയുന്ന ഒരു കൂട്ടം ഇന്ന് ഇന്ത്യയെ ഭരിക്കുന്നു . പാർലമെന്ററിന്റെ അകത്തളങ്ങളിൽ നിന്നും ഗാന്ധിയുടെ ചിത്രം മാറ്റി തൽസ്ഥാനത്ത് ഊഴം കാത്ത് നിൽക്കുന്ന ഒരു രാജ്യദ്രോഹിയുണ്ട്. ഗാന്ധിജയന്തികള്‍ തമസ്ക്കരിക്കാന്‍ ശ്രമിക്കുന്നതും മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധി മോഹന്‍ലാല്‍ എന്ന് ഉച്ചരിക്കപ്പെടുന്നതും അബദ്ധത്തില്‍ പറ്റുന്ന തെറ്റുമല്ല.

കാലികവും വരാനിരിക്കുന്ന കൊടിയവിപത്തുമാണ് കെട്ടിപ്പൂട്ടി സൂക്ഷിച്ചിരിക്കുന്നയാ ചിതാഭസ്മ കുംഭത്തില്‍ അടച്ചു വച്ചിരിക്കുന്നുത് – ഗോഡ്സെയുടെ മരണപത്രപ്രാകാരം ചിതാഭസ്മം ഇന്നും അനുയായികള്‍ സൂക്ഷിച്ചു പോരുന്നതിനു കാരണം സ്വന്തം ചിതാഭാസ്മത്തെ കുറിച്ച്ഗോഡ്സെ മുന്‍ക്കൂര്‍ നടത്തിയ തീവ്രരാഷ്ട്രീയ പ്രതിഞ്ജയാണ്. മരണപത്രം ഇങ്ങനെ പറയുന്നു “വെട്ടിമുറിക്കപ്പെടുകയും പരദേശിമത വിശ്വാസികളാല്‍ കയ്യേറുകയുംചെയ്തഭാരതം എന്ന് ഒരു അഖണ്ഡ സനാതന ഹൈന്ദവ സാമ്രാജ്യമായി പുനസ്ഥാപിക്കപ്പെടുന്നുവോ അന്നുമാത്രമേ എന്റെ ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം ചെയ്യാന്‍ പാടുള്ളൂ. അന്നു മാത്രമേ എനിക്ക് മോക്ഷംവേണ്ടൂ.. അന്നുവരെ എന്‍റെ ആതമാവ്‌ ഗതികിട്ടാതെ അലയണം”.

ഗാന്ധിവധം കൊണ്ട് അവസാനിക്കാത്ത തന്റെ ദൌത്യത്തെ സ്വന്തം മരണാനന്തരവും അനുയായികളിലൂടെ തുടരുവാനുള്ള തീവ്രഭിലാഷമാണ് ഈ ചിതാഭസ്മപ്രതിഞ്ജ ഗോഡ്സെ ഈ മതരാഷ്ട്രീയ പ്രതിജ്ഞ ചെയ്യുന്ന കാലത്ത് ഹൈന്ദവസാമ്രാജ്യം വിദൂരസ്വപനമായിരിക്കാം, എന്നാല്‍ ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇന്ന് ഗതികിട്ടാതാലയുന്ന ഗോഡ്സെയുടെ ആത്മാവിന്
ആശ്വാസം പകര്‍ന്നുകൊണ്ട് ഹൈന്ദവവരാഷ്ട്രീയം ഭീഭത്സമായി ഇന്ത്യയിൽ ഉയർന്നു നിൽക്കുന്നു. ഗോഡ്സേയുടെ അളിഞ്ഞ പ്രേതമാവേശിച്ച മനുഷ്യര്‍ തെരുവുകളെയും ഭരണകൂടത്തെയും നിയന്ത്രിക്കാൻ കൊണ്ടു പിടിച്ച ശ്രമത്തിലാണ്. മതേതര സോഷിലിസ്റ്റ് ജനാധിപത്യ റിപ്പബ്ല്ക്ക് എന്നു എഴുതിവച്ച ഭരണഘടന തിരുത്തപ്പെടുന്നു.ജനതയ്ക്ക് ജീവിതത്തിന്‍റെ വീഥികള്‍ ദുഷ്ക്കരമാകുന്നു, എന്നാല് അതിനെതിരായ പോരാട്ടങ്ങൾ എന്നത്തേക്കാളും കൂടുതൽ ഉയർന്ന രീതിയിൽ വികസിക്കുന്നുണ്ട് എന്നതാണ് ഇക്കഴിഞ്ഞ ജനവരി 26 ന്റെ പ്രത്യേകത. ആത്മഹത്യ പ്രവണത ഇന്നു അണികളിൽ ആണെങ്കിൽ നാളെ അതു നേതാക്കളിലേക്ക് ഇഴഞ്ഞു കേറുക തന്നെ ചെയ്യും , തലത്തൊട്ടപ്പാൻ ഹിറ്റ്‌ലറുടെ ഗതി ഉണ്ടാകാതിരിക്കാൻ നമുക്കു ആഗ്രഹിക്കയല്ലതെ മറ്റെന്ത് വഴി!