കേരളത്തിന് വിഹിതം കൊടുക്കുമ്പോൾ സംഘികളുടെ തറവാട്ട് സ്വത്തിൽ നിന്നു എടുത്ത് കൊടുക്കുന്ന പോലെയാണ് സ്ഥിതി

76

ദത്തൻ ചന്ദ്രമതി

നാം ഒന്നാണ് ഒറ്റകെട്ടാണ്, തെളിക്കടാ ലൈറ്റ് !

കേരളത്തിന് വിഹിതം കൊടുക്കുമ്പോൾ സംഘികളുടെ തറവാട്ട് സ്വത്തിൽ നിന്നു എടുത്ത് കൊടുക്കുന്ന പോലെയാണ് സ്ഥിതി. എന്തൊരു അസഹിഷ്ണുതയാണ് .കൊറോണ ദുരിതാശ്വാസം ആകെ എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 11092 കോടി രൂപ നൽകുന്നു കേന്ദ്ര സർക്കാർ ഏറ്റവും കുറവ് കേരളത്തിന്. 157 കോടി മാത്രം . അടുത്ത വർഷം നടക്കുന്ന കുംബമേളയ്ക്ക്‌ 357 കോടി!
മിത്രങ്ങൾ കേരളത്തിൽ തന്നെ ഉണ്ടല്ലോ അല്ലേ ?

മഹാരാഷ്ട്ര 1611 കോടി
ഉത്തർപ്രദേശ്. 966 കോടി
മധ്യപ്രദേശ് 910 കോടി
ഒഡിഷ 802 കോടി
രാജസ്ഥാൻ 740 കോടി
ബീഹാർ 708 കോടി
ഗുജറാത്ത് 662 കോടി
ആന്ധ്രപ്രദേശ് 555 കോടി
തമിഴ്നാട് 510 കോടി
ബംഗാൾ 505 കോടി
ഉത്തരാഖണ്ഡ് 468 കോടി
കർണ്ണാടക 395 കോടി
അസാം 368 കോടി
ജാർഖണ്ഡ് 284 കോടി
പഞ്ചാബ് 247 കോടി
ഹരിയാന 245 കോടി
തെലുങ്കാന 224 കോടി
ഹിമാചൽ 204 കോടി
ചണ്ഡീഗഡ് 216 കോടി
കേരളം 157 കോടി
അരുണാചൽ 125 കോടി

ഈ സംസ്ഥാനങ്ങൾക്ക് കൊടുത്തതിന്റെ ശരാശരി 10% പോലും നൽകാതെ രാഷ്ട്രീയ പകപോക്കുന്നു കേന്ദ്ര സർക്കാർ . ഈ ലിസ്റ്റില് മഹാരാഷ്ട്ര മാത്രമാണ് രോഗികളുടെ എണ്ണത്തിൽ കേരളത്തേക്കാൾ കൂടുതൽ രോഗികൾ ഉള്ളത്. കേരളത്തേക്കാൾ രോഗികൾ പകുതി പോലും ഇല്ലാത്ത ഒഡീഷയ്ക്ക്‌ 802 കോടി രൂപ കൊടുത്ത്. ഭൂവിസ്തൃതി കേരളത്തേക്കാളും മുന്നിരട്ടി ജനസംഖ്യ 4.6, കൊറോണ രോഗികൾ വെറും വെറും അഞ്ചു മാത്രം.

കേരളം ഓരോ മനുഷ്യനെയും പക്ഷിമൃഗാദികളെ പോലും സാമൂഹ്യ വിപത്തിന്റെ കെടുതിയിൽ പരിഗണിക്കയും ഗൗരവമായിയെടുത്ത് ട്രീറ്റ് ചെയ്യുകയും ചെയ്യുന്നു. അതു കൊണ്ട് തന്നെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ധനസഹായത്തിന് ഏറ്റവും അർഹതയുള്ളത് കേരളത്തിനാണ് എന്നതിൽ ആർക്കും തർക്കം ഉണ്ടാവില്ല .കേരളം സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കാര്യത്തിലും നടപ്പാക്കുന്ന കാര്യത്തിലായാലും ഒത്തൊരുമയോടെ ഒറ്റകെട്ടോടെ ഭരണപക്ഷ പ്രതിപക്ഷ ജാതി മത ഭേദമില്ലാതെ കൊറോണയ്ക്കെതിരെ പോരാടുമ്പോൾ കേരളത്തെ ഞെക്കി കൊല്ലാൻ നിങ്ങള് ചിലര് മാത്രം ഒന്നാണെങ്കിൽ അതിനേക്കാൾ വലിയ ഒന്നാണ് കേരളം ഓർത്തോളൂ.അരുടേം തറവാട്ട് സ്വത്ത് കേരളത്തിന് വേണ്ട ആരുടേം ഔദാര്യവും വേണ്ട അവകാശപ്പെട്ടത് കിട്ടിയേതീരൂ !

Advertisements