അടിയന്തിരാവസ്ഥയ്ക്കു ശേഷം ഇന്ത്യ കണ്ട ഇരുണ്ട ദിനം

333

ദത്തൻ ചന്ദ്രമതി എഴുതുന്നു

അടിയന്തിരാവസ്ഥയ്ക്കു ശേഷം ഇന്ത്യ കണ്ട ഇരുണ്ട ദിനം

എല്ലാ ഭരണഘടനാ തത്വങ്ങളും കീഴ് വഴക്കങ്ങളും അട്ടിമറിച്ച് ഭരണഘടന തിരുത്തുന്നതിന് ഇന്ത്യൻ ജനത മാപ്പുസാക്ഷിയായ ദിനം

ദത്തൻ ചന്ദ്രമതി 
ദത്തൻ ചന്ദ്രമതി 

എന്താണ് ഇവർക്കിത്ര തിടുക്കം ?!!
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണോ?
കർഷകരുടെ ആത്മഹത്യയും 36 കോടി വരുന്ന അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മയും 60% വരുന്ന ഇന്ത്യൻ ജനതയ് സ്വന്തമായി കിടപ്പാടം ഇല്ലാത്തതും എന്തേ ഇവർക്ക് ആദ്യ അജണ്ട ആകുന്നില്ല ??

കാശ്മീരിലെ എല്ലാ നേതാക്കളേയും ബന്ദിയാക്കി ജനങ്ങളെ തോക്കിൻ മുനയിൽ നിറുത്തി പിൻവാതിലിലൂടെ പ്രസിഡൻറിനെ കൊണ്ട് ആദ്യമെതന്നെ ഒപ്പുവെപ്പിച്ച് ഒരു പ്രമേയം അവതരിപ്പിക്കുന്നതിന്റെ രാഷ്ട്രീയം ആപത്കരമാണ്.

ഇന്ത്യയിൽ ജനാധിപത്യം ഓർമയാകാൻ അധികനാളില്ലന്നെതിന്റെ സാക്ഷ്യം പറച്ചിൽ തന്നെ !!

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഇങ്ങനെ ആണെന്ന് ആരും മറക്കേണ്ട!

എം പിമാരുടെ എല്ലാ അവകാശങ്ങളും തടവിൽ വച്ചു കൊണ്ടാണ് കാശ്മീരിനെതിരായ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഗൗരവമായ വലിയ സൂചകമാണ്, വിവരവകാശ നിയമവും പൊളിച്ചു കൊണ്ടും UAPA നിയമവും കൂടുതൽ കൂടുതൽ ജനാധിപത്യ – പൗരാവകാശ വിരുദ്ധമായും പാസാക്കിയെടുത്തിരിക്കുന്ന സന്ദർഭത്തിൽ!

Image result for kashmirസോഷ്യൽ മീഡിയയിൽ വ്യപകമായി വന്ന കുറിപ്പുകൾ കാശ്മീരിൽ ഒരു സെന്റ ഭൂമി വാങ്ങിക്കുന്നതിനെ കുറിച്ചാണു് . ഇത്തരക്കാർ അവർ തന്നെ അറിയാതെ സംഘപരിവാർ അജണ്ട വിളിച്ചു പറയുകയായിരുന്നെന്ന് ഈ കോമരങ്ങൾക്കറിയില്ലല്ലോ. സഹതാപം അർഹിക്കുന്ന പാവങ്ങൾ!

75 ലക്ഷം രൂപയ്ക്ക് ബ്രിട്ടീഷുകാർ വിറ്റ ഭൂമിയാണ് ജമ്മു – കാശ്മീർ എന്നതും അങ്ങിനെ വിറ്റ ഭൂമിയിൽ ബ്രിട്ടിഷുക്കർക്ക് പോലും അവകാശമില്ലാമിരുന്നില്ലെന്നും ഇവറ്റകൾക്കു അറിയില്ലല്ലോ!

ഇനി പോട്ടെ,
ഇവർക്ക് ഹിമാചലിൽ ഒരു സെന്റ് ഭൂമി വാങ്ങിക്കാൻ കഴിയുമോ? മിസോറാമിൽ; നാഗാലാന്റിൽ , പറ്റുമോ? ലക്ഷദീപിൽ പറ്റുമോ? പാസ്പോർട്ട് ഇല്ലാതെ ഒരു സ്പോൺസർ ഇല്ലാതെ ലക്ഷദീപിൽ കാൽ കുത്താൻ കഴിയുമോ? എത്രയേറെ വൈവിദ്ധ്യവും ബഹുസ്വരതയും ഉള്ള രാജ്യവും ഭരണഘടനയുമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ഈ കൂപമണ്ഡൂകങ്ങൾക്കറിയില്ല.

Image result for kashmir മഹാത്തായൊരു ജനാധിപത്യവും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയെ തകർത്ത് ഏകശിലാഖണ്ഡമായ ഒരു ഹിന്ദു ഫാസിസ്റ്റ് രാജ്യം ലക്ഷ്യവയ്ക്കുന്നവരുടെ എറ്റവും വലിയ അസറ്റ് ചരിത്രബോധം ഇല്ലാത്ത ജനതയാണ്.

1947 ഒക്ടോബറിൽ ഇൻട്രുമെന്റ ഓഫ് അക്സഷൻ കരാറിൽ മാത്രം ഒപ്പു വെച്ച (മെർജർ അല്ല അതായത് ലയിക്കാത്ത ) ഇപ്പോഴും സ്വന്തമായി ഭരണഘടനയും ഇന്ത്യൻ പതാക പോലെ സ്വന്തം പതാകയും ഉള്ള ഒരു രാജ്യത്തെ അവർ വിസമ്മതിച്ചാൽ ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശമാക്കാൻ കഴിയില്ല പാർലിമെന്റിൽ കുറെ ആളുകൾ ചേർന്ന് എന്ത് നിയമങ്ങൾ ഉണ്ടാക്കിയാലും.
ഇന്ത്യൻ ഭരണഘടന തന്നെ പറയുന്നത് കാശ്മീർ പാർലിമെന്റ് ആവശ്യപ്പെടാതെ കാശ്മീറിനെ ഇന്ത്യയുടെ ഭാഗമാക്കാൻ പാടില്ലയെന്നു തന്നെയാണ്. (ആർട്ടികൾ 370-3)

സർക്കാരിന്റ നടപടി ചരിത്ര നീതിയോടും അന്താരാഷ്ട്ര നീതി വ്യവഹാരങ്ങളോടും ഉള്ള വെല്ലുവിളിയും കടന്നുകയറ്റവുമാണ്

മാനവികതയും ചരിത്രനീതിയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നവർക്ക് ഈ കാടൻ നടപടിയെ അംഗീകരിക്കാൻ കഴിയില്ല.

പുതിയ UAPA നിയമകാരം എന്നെ സർക്കാരിന് ഭീകരവാദിയായി പ്രഖ്യാപിച്ച് അകത്തിടാം
എന്തായാലും പറയും, പറയുക തന്നെ ചെയ്യും.

Advertisements