കർണ്ണാടകയുടെ കേരള വിരുദ്ധ നിലപാടു കാരണം വിലപ്പെട്ട രണ്ട് ജീവനകളാണ് കേരളത്തിനു നഷ്ടമായത്

62

ദത്തൻ ചന്ദ്രമതി

കർണ്ണാടകം കേരളത്തോട് കാണിക്കുന്ന തോന്ന്യവാസം കേന്ദ്രം ഇടപെട്ട് എത്രയും വേഗം അവസാനിപ്പിക്കണം . വൈകുന്ന ഒരോ നിമിഷവും ഇന്ത്യൻ യൂണിയൻ എന്ന രാഷ്ട്രീയ സംവിധാനം വെല്ലുവിളിക്കപ്പെടുകയാണ് എന്ന കാര്യം കേന്ദ്ര സർക്കാർ ഗൗരവത്തിലെടുക്കണം, ഒരിക്കലും ശുഭകരമാവില്ല ദൂരവ്യാപകമായ പരിണിതിയെന്ന് മണ്ടൻ ഉദ്യോഗസ്ഥൻമാരുടെ ഉപദേശം കേട്ട് രാഷ്ട്രീയം കളിക്കുന്ന കർണ്ണാടക സർക്കാരും അതിൽ ഇടപെടാത്ത കേന്ദ്ര സർക്കാരും മനസിലാക്കുന്നത് നല്ലതായിരിക്കും. കർണ്ണാടകയുടെ കേരള വിരുദ്ധ നിലപാടു കാരണം വിലപ്പെട്ട രണ്ട് ജീവനകളാണ് കേരളത്തിനു നഷ്ടമായത്. കേരളീയർ ഇനിയും ക്ഷമിക്കണമോ. ഒരാളുപോലും മരിക്കാതിരിക്കാൻ കേരളം ഒന്നടങ്കം പോരാടുന്ന അതീവ ഗുരുതരമായ സാഹാചര്യത്തിൽ ഞങ്ങളെ ശ്വോസം മുട്ടിക്കാനാണ് ഭാവമെങ്കിൽ അംഗീകരിച്ചുതരാനോ ആടങ്ങിയിരിക്കാനോ ഇനിയും സാധ്യമായെന്ന് വരില്ല. കർണ്ണാടക സർക്കാരിന്റെയും അവരു പോലീസിന്റെയും ധാഷ്ട്യം അവസാനിപ്പിക്കണം. റോഡ് മണ്ണിട്ട് മൂടി സഞ്ചാരം തടയുന്നതും ആംബുലൻസ് തടഞ്ഞു ജീവൻ വച്ച് പന്താടുന്നതിനെതിരെ നാം ശക്തമായി പ്രതികരിക്കണം. കേരളത്തിലേക്ക് ഭക്ഷണവും പച്ചകറികളും കൊണ്ടുവരുന്ന ചരക്ക് ലോറികൾ തടയുന്നതും എന്തൊരു ധിക്കാരവും ധാഷ്ട്യവുമാണിത്. ഞങ്ങളുടെ സ്ത്രീകൾ ആംബുലൻസിൽ പ്രസവിക്കുന്നു. ചികത്സ കാട്ടാതെ മരിക്കുന്ന നിങ്ങളെ പോലെ, ഇന്ത്യയിലെ മറ്റേതൊരു സ്ഥംസ്ഥാനം തന്നെയാണ് കേരളവുമെന്ന് ഡാറ്റ ഉണ്ടാക്കാൻ ഈ കൊടിയ വിപത്തിന്റെ കാലത്തെ കരുവാക്കുന്ന നിങ്ങളുടെ ഗൂഢശ്രമങ്ങളെ എല്ലാ കേരളീയനും തിരിച്ചറിയുന്നുണ്ട്. ക്ഷമയ്ക്കും ചർച്ചയ്ക്കും പരിധികളുണ്ട്. ഓരോ കേരളീയനോടുള്ള വെല്ലുവിളിയാണിത് !