“ഹൗഡി മോഡി “കൂട്ടിക്കൊടുപ്പിന്റെ റാലി

  887

  ദത്തൻ ചന്ദ്രമതി എഴുതുന്നു

  “ഹൗഡി മോഡി “കൂട്ടിക്കൊടുപ്പിന്റെ റാലി

  ഹൗഡി മോഡി യെ സംഘികൾ വലിയ രീതിയിൽ തള്ളി മറിക്കുന്നുണ്ട്. എന്നാൽ എന്താണ് യാഥാർത്ഥ്യം

  ഇന്ന്
  പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിസൻറും ടെക്സാസിലെ ഹൂസ്റ്റണിലെ എനാർജി സ്റ്റേഡിയത്തിലെ ഒരേ വേദിയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുന്ന ചടങ്ങാണ് ” ഹൗഡി മോടി ” എല്ലാവർക്കും അറിയാം.

  “ഹൗഡി ” എന്തെന്നാൽ വടക്കു പടിഞ്ഞാറൻ അമേരിക്കൽ ഐക്യനാടുകളിൽ അഭിവാദ്യം ചെയ്യുന്ന പദമാണ് . “നിങ്ങൾ എങ്ങിനെ ഇരിക്കുന്നു” എന്നാണിതിനർത്ഥം

  “ഞങ്ങൾ ഇന്ത്യക്കാർ നിങ്ങൾക്ക് കീഴടങ്ങിയിരിക്കുന്നു” എന്നു മോദി 50000 ഇന്ത്യൻ വംശജരുടെ റാലി നടത്തി സമ്മതിക്കും. റാലിയിൽ പങ്കെടുക്കുന്ന ഇന്ത്യക്കാർ ഇതറിയുന്നുണ്ടോ ആവോ! ഇതിന്റെ വിശദാംശങ്ങളിലേക്ക് വരുന്നതിനു മുന്നെ ചില കാര്യങ്ങൾ പറയേണ്ടതുണ്ട്.

  പാപിചെല്ലുന്നിടം പാതാളം എന്നു പറഞ്ഞ പോലെ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ടെക്സാസിൽ ശക്തമായ കാറ്റും മഴയും കൊണ്ട് വലിയ നാശ നഷ്ടങ്ങൾ അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. വൈദ്യുതി ബന്ധം നിലച്ചിരിക്കുന്നു ജനങ്ങളോട് പുറത്തിറങ്ങരുതെന്നു ടെക്‌സാസ് ഗവർണർ ഗ്രേഗ് അപ് ലോഡർ ഉത്തരവിട്ടിരിക്കുന്നു 13 കൗണ്ടികകളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചരിക്കുന്നു.

  ഇതിൽ തീർച്ചയായും പാക്കിസ്ഥാന്റെ പങ്കുണ്ടെന്നു നാളെ അമിത് ഷാ പ്രഖ്യാപിക്കുമായിരിക്കും!!!

  സ്വന്തം ജന്മദിനം നർമ്മദ നദിക്കരയിൽ ആഘോഷിക്കാൻ മാനസരോവർ അണക്കെട്ടിലെ ജലവിധാനം ഉയർത്തി 100 കണക്കിന് ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കിയ നരേന്ദ്ര മോഡിക്ക് എന്ത് കാറ്റ് എന്ന് മഴ!!

  വെള്ളത്തിലടിയിലായ ഗ്രാമവാസികളെ ഒന്നു കാണുവാനോ ആശ്വസിപ്പിക്കുവാനോ നമ്മുടെ പ്രധാനമന്ത്രി തയ്യാറായില്ല എന്നു പത്ര സമ്മേളനത്തിലുടെ രാജ്യത്തെ അറിയിച്ചത് മേധാപട്ക്കറാണ്.

  ഹൂസ്റ്റൺ സിറ്റി കോടതി മോദിക്ക് സമൻസ് അയച്ചിരിക്കുന്നു . കാശ്മീരിൽ നടക്കുന്ന പൗരാവകാശ ലംഘനങ്ങളുടെയും ഏകപക്ഷീയമായ സൈനീക നടപടി യുടെയും പേരിൽ രണ്ട് കാശ്മീരി യുവാക്കളുടെ ഹർജിയെ തുടർന്നാണ് നടപടി. ഹൂസ്റ്റൺ കൗസിലർമാർ മോദി ഗോബാക്ക് വിളിയുമായി രംഗത്തിറങ്ങിയിരിക്കുന്നു. ഹൂസ്റ്റൺ ജനപ്രതിനിധി സഭയിൽ അംഗമായിരിക്കുന്ന കാശ്മീരി യുവതി പറയുന്നു ” എന്റെ മാതാപിതാക്കളോട് സംസാരിക്കാൻ കഴിയുന്നില്ല അവർ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും എനിക്കറിയില്ല” എന്ന്!

  (ഇന്ത്യക്കാർ പല രാജ്യങ്ങളിലും പൗരത്വമുള്ളവരാണെന്ന കാര്യം പൗരത്വ ബിൽ കൊണ്ടുവന്ന് വിഢിത്തം വിളമ്പുന്ന ഈ അമിട്ട് ഷാജിക്ക് എന്നാണ് തലയ്ക്ക് വെളിവുണ്ടാവുക )

  കാലങ്ങളായിഎല്ലാ വർഷവും വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയിൽ മുസ്ലീം അലോഷത്തിന്റെ ഭാഗമായി “ഈദ് ” സൽക്കാരം മോദി അധികാരത്തിൽ വന്നതിനു ശേഷം നിറുത്തി വച്ചിരിക്കയാണ്. ഇതിലും ഇന്ത്യയിൽ നടക്കുന്ന മുസ്ലിം ദളിത് വേട്ടയിലും പ്രതിഷേധിച്ചു കൊണ്ട് ഇന്നേ ദിവസം വൻ റാലി സമാന്തരമായി നടക്കുന്നുണ്ട്.

  ഗോബാക്ക് വിളികൾ സ്വന്തം രാജ്യത്തും മറ്റ് രാജ്യങ്ങളിലും കേൾക്കേണ്ടി വന്ന മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയ്ക്കുണ്ടായിട്ടില്ല. ആഡ്ര, ആസാം, തമിൾ നാട് എന്നിവിടങ്ങളിലും ലണ്ടൻ സന്ദർശനവേളയിലും ഗോബാക്ക് ഉണ്ടായിട്ടുണ്ട്

  മോഡി ഇന്ത്യയിലെ കൊലയാളി, തീവ്രവാദി, മോഡിയാണ് ഇന്ത്യയിലെ തീവ്രവാദി, ഗോബാക്ക്, നോ എൻറി എന്നീ പ്ലക്കാടുകൾ അവിടെങ്ങളിലെല്ലാം ഉയർത്തപ്പെട്ടത് കത്വ പെൺകുട്ടിയുടെ ദാരുണ കൊലപാതകത്തോട് അനുബന്ധിച്ചാണെങ്കിൽ ഇവിടെ ഹൂസ്റ്റണിൽ കാശ്മീർ മനുഷ്യവാകാശം സംബന്ധിച്ചാണ്.

  56 ഇഞ്ച് നെഞ്ചളവ് ഇതൊക്കെ നേരിടാൻ ശ്രീരാമൻ കനിഞ്ഞു നൽകിയതതു കൊണ്ടാണ്!

  ഇനി കിഴടങ്ങലിന്റെ വിഷയത്തിലേക്ക് വരാം!

  മോഡിയുടെ ഓഫീസ് നിരന്തരം ആവശ്യപ്പെട്ടതു കാരണമാണ് ട്രംബ് ഹൗഡി മോഡി റാലിയിൽ ട്രമ്പ് പങ്കെടുക്കുന്നത്. വെറുതെയല്ല ട്രമ്പ് മന്ത്രാലയം മുന്നോട്ടു വച്ച ചില നിബന്ധനകൾ ഇന്ത്യ അംഗീകരിച്ചതുകൊണ്ടു മാത്രമാണ് ട്രമ്പ് ഈ റാലിയുടെ ഭാഗമായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നു ഹൂസ്റ്റണിലെ പ്രധാന പത്രമായ ” ഹൂസ്റ്റൺ ക്രോണിക്കിൾ ” പറയുന്നു

  നിബസനകൾ

  1. അമേരിക്കൻ ആയുധങ്ങൾ ഇന്ത്യ വാങ്ങണം
  2. ഊർജ്ജ മേഘലയിൽ അമേരിക്കൻ ഉത്പ്പന്നങ്ങൾ വാങ്ങണം

  രണ്ടു ദിവസം മുന്നാണ് പ്രത്രം ഇത് റിപ്പോർട്ട് ചെയ്തത്!

  ഇന്നലെ (21.09.19ൽ ) ഇന്ത്യയിലെ പെട്രോളിയം ഇറക്കുമതിയുടെ ചുമതലയുള്ള പെട്രോനൈറ്റ് അമേരിക്കയിലുള്ള ടെർലിയൻ കമ്പനിയുമായി 5 ബില്യൻ ടൺ LNG വാങ്ങാൻ MOU സൈൻ ചെയ്യതു 2.5 ബില്യൻ ഡോളർ അമേരിക്കൻ കമ്പനികളിൽ മുതൽ മുടക്കും. MOU ഒപ്പിടുന്നതിനു മുന്നേ 17 അമേരിക്കൻ കമ്പനികളുമായി മോഡി ചർച്ച നടത്തിയതിനു ശേഷമാണ് ഈ മെമ്മോറാണ്ടം ഓഫ് അൺണ്ടർസ്റ്റാന്റിങ്ങ് (MOU) ഒപ്പിട്ടിത്.

  അമേരിക്കൻ കോർപ്പറേറ്റ് കമ്പനികൾ ഒരു നിബന്ധനകൂടി മുന്നോട്ട് വച്ചിട്ടുണ്ട്.

  ഇന്ത്യയിലെ 1.ഓയിൽ 2. ഗ്യാസ്. 3. പെട്രോളിയം മന്ത്രാലയങ്ങളെ ഒറ്റ മന്ത്രാലയം ആക്കണമെന്നാണ് അവരുടെ ആവശ്യം.

  സീതാരാമന്റെ അങ്ങിനെയൊരു പ്രഖ്യാപനം കൂടി ഉടൻ കാണാം.

  റാലി ട്രംമ്പിനു വേണ്ടി!

  അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ 77% പേരും ഡെമോക്രാറ്റുകളെ പിന്തുണക്കുന്നവരാണ്. കഴിഞ്ഞ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഹിലാരി ക്ലിൻറനാണ് ഇവർ വോട്ട് ചെയ്തത്. കുറേക്കാലങ്ങളായി പ്രസിഡന്റ് ഞ്ഞെടുപ്പിലും ഇന്ത്യൻ വംശജർ ഇതേ നിലയാണ് തുടർന്നു പോന്നിട്ടുള്ളത്, അത് കോൺഗ്രസിലേക്കുള്ളതായാലും സെനറ്റ് ആന്റ് ഹൗസ് ഓഫ് റെപ്രസന്റിറ്റീവി ( പാർലിമെന്റ് ) ലേക്കായാലും ഇതുടർന്നു വരുന്നു. അതായത് ഇന്ത്യൻ വംശജർ ഡെമോക്രാറ്റുകളുടെ വോട്ട് ബാങ്ക് ആണെന്നർത്ഥം.

  കഴിഞ്ഞയാഴ്ച നടന്ന സർവ്വേയിലും 28% ശതമാനം ഇന്ത്യൻ വംശജർ മാത്രമാണ് ട്ര oബിനെ പിന്തുണയ്ക്കുന്നത്.

  അടുത്ത് തന്നെ നടക്കുന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന ട്രംമ്പിന് ഇന്ത്യൻ വംശജരടെ വോട്ട് അത്യവശ്യമാണ്. അതിനു വേണ്ടി ട്രംമ്പ് സർക്കാരിന്റെ സ്പോൺസർഷിപ്പിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് “ഹൗഡി മോഡി ” എന്ന കീഴടങ്ങലിന്റെ കൂട്ടിക്കൊടുപ്പ് റാലി

  മോദി സർക്കാർ ഇന്ത്യയിൽ നടത്തുന്ന വംശവെറിയുടെയും ബഹു ദേശിയത-ഭാഷ – സംസ്കാരത്തെയൊക്കെ അടിച്ചമർത്തി കൊണ്ടുള്ള ഏകപക്ഷീയമായ ദേശിയ വാദത്തിന്റെയും ഭാഷവാദത്തിന്റെയും ആരാധകനും സമാനമായ വംശീയ വിദ്വേഷത്തിന്റെ അപ്പോസ്ഥലന്നുമാണ് ട്രംബ് എന്നത് ഇതിനകം തെളിയിക്കപ്പെട്ടതാണ് !!

  Advertisements