വ്യക്തമായ പദ്ധതികൾ ഒന്നുമില്ല.. തകർന്നു വീണുകൊണ്ടിരിക്കുന്ന അണ്ടർ വാട്ടർ ടണലിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന കുറച്ചു പേരുടെ അജിജീവനം ആണ് സിനിമ
Daylight (1996)
Disaster /Thriller
Direction : Rob Cohen
IMDB : 5.9

ഹഡ്സൻ നദിയുടെ അടിത്തട്ടിലൂടെ ന്യൂ ജേഴ്സിയിലേക്ക് പോകുന്ന അണ്ടർ വാട്ടർ ടണൽ.തിരക്കേറിയ സമയം..ടണലിനുള്ളിൽ വാഹനങ്ങളുടെ നീണ്ട നിര വിവിധ ലക്ഷ്യങ്ങളോടെ യാത്ര ആരംഭിച്ച കുറച്ചു പേരെ സിനിമയുടെ തുടക്കത്തിൽ പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നുണ്ട് സംവിധായകൻ.ഒരു മോഷണശ്രമത്തിനിടയിൽ പോലീസിനെ വെട്ടിച്ചു ടണലിൽ പ്രവേശിക്കുന്ന കുറച്ചു മോഷ്ടാക്കൾ… അവർ സഞ്ചരിക്കുന്ന വാഹനം നിയന്ത്രണം വിട്ട് ടണലിലെ സെക്യൂരിറ്റി ബോക്സിൽ ഇടിക്കുകയും തുടർന്ന് തൊട്ടു മുൻപിൽ ടോക്സിക് വേസ്റ്റ് മായി പോകുകയായിരുന്ന ട്രക്കിൽ ഇടിച്ചു പൊട്ടിത്തെറിക്കുകയും ചെയുന്നു
ശക്തമായ സ്ഫോടനത്തിൽ ടണലിനുള്ളിൽ വിഷ പുക നിറയുകയും തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയുന്നു.. ഇടിയുടെ ആഘാതത്തിൽ ടണൽ തകരാനും തുടങ്ങുന്നു..

വലിയൊരു ദുരന്തത്തിലേക്കു നയിച്ച അപകടം.. വിശപ്പുക, വിഴുങ്ങാൻ തയ്യാറായി വ്യാപിക്കുന്ന തീ, ടണലിനുള്ളിൽ ഓക്സിജന്റെ സാന്നിധ്യം കുറവ്… എങ്ങനെ രക്ഷാപ്രവർത്തനം ചെയ്യണം എന്നുപോലും നിശ്ചയം ഇല്ലാതെ അധികാരികൾ.അതിനിടയിൽ ടണലിനുള്ളിൽ കുടുങ്ങി പോകുന്ന കുറച്ചു ജീവനുകൾ.. അവരെ രക്ഷിക്കാൻ തയ്യാറായി മുന്നോട്ട് വരുന്ന മുൻ ന്യൂ യോർക് സിറ്റി എമർജൻസി മെഡിക്കൽ സർവീസ് ചീഫ് Kit Latura തെറ്റായ ഒരു നീക്കം അത് മതി തകർന്നു തുടങ്ങിയിരിക്കുന്ന ടണൽ പൂർണമായും തകരാൻ.. ടണൽ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെന്റിലേഷൻ ഫാനിനുള്ളിൽ കൂടി ടണലിൽ പ്രവേശിക്കുന്ന Kit Latura.. പക്ഷെ അദ്ദേഹത്തിന് വ്യക്തമായ പദ്ധതികൾ ഒന്നുമുണ്ടായിരുന്നില്ല അതിനുള്ളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ.അതായത് രക്ഷപെടാനുള്ള വഴികൾ സ്വയം കണ്ടെത്തണം… അതും ചുരുങ്ങിയ സമയത്തിനുള്ളിൽ.. തുടർന്നുള്ള സംഭവങ്ങൾ ആണ് സിനിമയിൽ..

ഒന്നേ മുക്കാൽ മണിക്കൂർ ഫുൾ സസ്പെൻസ് ത്രില്ലിംഗ് മൂഡിൽ ആണ് സിനിമ സഞ്ചരിക്കുന്നത്.. തകർന്നു കിടക്കുന്ന തുരങ്കം.. തുടർ സ്ഫോടനങ്ങൾ,ഫോബിക് ആയ സാഹചര്യം, കുടുങ്ങി കിടക്കുന്നവരുടെ മാനസികാവസ്ഥ ഒക്കെ വൃത്തിയായി തന്നെ കാണിച്ചിട്ടുണ്ട്..VFX ഒക്കെ കുറ്റം പറയാനില്ല (ഇറങ്ങിയ വർഷം വെച്ച് നോക്കുമ്പോൾ ).പിന്നെ പറയേണ്ടത് സസ്പെൻസ് നിലനിർത്തുന്ന ബിജിഎം… അതിനെ കുറിച്ചാണ്.. നന്നായിരുന്നു.. തുടക്കത്തിലേ ബിജിഎം ഏതൊക്കെയോ മലയാളം സിനിമകളിൽ കെട്ട പോലെ തോന്നി..കുറ്റം പറയാനില്ലാത്ത അവതരണം, തിരക്കഥ.. പെർഫോമൻസ് നോക്കിയാൽ എല്ലാവരും വൃത്തിയായി ചെയ്തിട്ടുമുണ്ട്.. മൊത്തത്തിൽ തരക്കേടില്ലാത്ത ഒരനുഭവം സമ്മാനിച്ച സിനിമ..

Chief Kit Latura ആയി Sylvester Stallone അഭിനയിച്ചിരിക്കുന്നു.മറ്റു വേഷങ്ങളിൽ Amy Brenneman, Viggo Mortensen, Dan Hedaya, Jay O. Sanders, Karen Young, Claire Bloom Vanessa Bell Calloway, Renoly Santiago, Colin Fox, Danielle Harris
Trina McGee, Marcello Thedford, Sage Stallone, Jo Anderson, Mark Rolston, Stan Shaw എന്നിവരും
ക്യാമറ : David Eggby, മ്യൂസിക് : Randy Edelman. അത്യാവശ്യം സാമ്പത്തിക വിജയം നേടിയ സിനിമ ആണ്.. കാണുന്നത് കൊണ്ട് നഷ്ടം വരില്ല.. താല്പര്യം ഉണ്ടെങ്കിൽ കാണുക.

 

You May Also Like

“ധനസമ്പാദനമായിരുന്നിരിക്കണം ഇങ്ങനെയൊരു പടം തട്ടിക്കൂട്ടാൻ അണിയറക്കാരെ പ്രേരിപ്പിച്ചത്”

Sanuj Suseelan ഒരു ടി വി ഷോയിൽ മുകേഷ് പറഞ്ഞ കഥയാണ്. പണ്ട് കൊല്ലത്ത് അവർക്കൊരു…

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

തൊലിയുടെ നിറം നോക്കി, സ്റ്റാർ വാല്ല്യു നോക്കി, വിജയിച്ച പടത്തിന്റെ കണക്ക് കൂട്ടി കിഴിച്ച് നോക്കി…

ഏവരെയും ഞെട്ടിച്ചുകൊണ്ട് വിജയ് ചിത്രം ബീസ്റ്റ് കുവൈറ്റിൽ നിരോധിച്ചു, കാരണം ഇതാണ്

വിജയ് നായകനായി എത്തുന്ന ബീസ്റ്റ് ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന ചിത്രമാണ്. വലിയ ബ്രഹ്മാണ്ഡം ഒന്നും…

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മഴവിൽ മനോരമയിലെ നായികാ…