Sidharth Ravi
നവാഗതനായ ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത് യുവതാരങ്ങളായ നിരന്ജ്, അനഘ നാരായണന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. ടൈറ്റില്‍ കഥാപാത്രമായ വാപ്പി ആയി എത്തുന്നത് ലാല്‍ ആണ്. അച്ഛന്‍ വേഷങ്ങളില്‍ മുമ്പും തിളങ്ങിയിട്ടുള്ള ലാല്‍ ഡിയര്‍ വാപ്പിയിലും രസികനായ അച്ഛന്‍ ആയിട്ടാണ് എത്തുന്നത്. മകളായി അനഘയാണ് അഭിനയിക്കുന്നത്. തിങ്കളാഴ്ച നിശ്ചയത്തിലൂടെ സിനിമയിലേക്ക് കാലെടുത്തു വെച്ച അനഘയുടെ മറ്റൊരു മികച്ച കഥാപാത്രമാണ് ഡിയര്‍ വാപ്പിയിലേത്. അച്ഛന്‍- മകള്‍ റിലേഷന്‍ ഇമോഷണലി പ്രേക്ഷകന് കണക്റ്റ് ആവുന്ന രീതിയില്‍ കഥപറഞ്ഞു പോകുന്ന ഒരു നല്ല ചിത്രം ആയിട്ടാണ് ഡിയര്‍ വാപ്പി എനിക്ക് അനുഭവപ്പെട്ടത്.
എടുത്തുപറയേണ്ട മറ്റൊരു പോസിടിവ് ചിത്രത്തിലെ ഗാനങ്ങള്‍ ആണ്. ചിത്രത്തിലെ “പെണ്ണെന്തൊരു പെണ്ണാണ്”, പത്ത് ഞൊറി തുടങ്ങിയ ഗാനങ്ങള്‍ റിലീസിന് മുന്‍പ് തന്നെ യൂടുബില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. ബ്ലാക്ക് ബട്ടര്‍ഫ്ലൈ, ഫൈനല്‍സ് തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടങ്ങങ്ങള്‍ക്ക് ശേഷം നിരന്ജ് ഒരു മുഴുനീള ചിത്രത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. വലിയ രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ മാത്രം ഉള്ള കഥാപാത്രം അല്ലെങ്കിലും വളരെ രസകരമായി തന്നെ നിരന്ജ് ആ കഥാപാത്രം ചെയ്തിട്ടുണ്ട്.
എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന ഒരു കഥാപാത്രം. നല്ല കഥയുള്ള സിനിമകള്‍ കുറഞ്ഞു വരുന്ന ഈ കാലത്ത് മികച്ച കഥയും തിരക്കഥയും ഉള്ളൊരു ചിത്രമാണ് ഡിയര്‍ വാപ്പി. ട്രെയിലറില്‍ കണ്ടപോലെ തന്നെ നല്ലൊരു ഫാമിലി ഡ്രാമ ചിത്രം തന്നെയാണ് ഡിയര്‍ വാപ്പി. മനോഹരമായ ഫ്രൈമുകള്‍ ആണ് ചിത്രത്തിലേത്. ലൈടിങ്ങും ഒക്കെ നന്നായിരുന്നു. സംവിധായകന്‍ കൂടിയായ ഷാന്‍ തുളസിധരന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥയും രചിച്ചിരിക്കുന്നത്.