fbpx
Connect with us

Psychology

മരണാനുഭവത്തിന്റെ ശാസ്‌ത്രഭാഷ

മരണം: അറിഞ്ഞവര്‍ക്കാര്‍ക്കും പറഞ്ഞു തരാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു അത്ഭുത പ്രതിഭാസമാണത്‌. പറഞ്ഞു പറഞ്ഞു കൊണ്ടിരിക്കുമ്പോഴും നമ്മളതിന്റെ വിരല്‍ തുമ്പില്‍ പോലും സ്‌പര്‍ശിക്കുന്നില്ല. അജ്ഞാതമായ ഒരനുഭവത്തെ പരിചിതമായ പ്രതലത്തില്‍ പ്രതിഷ്‌ഠിക്കാനുള്ള ഒരു ശ്രമത്തിനുപോലും സാധ്യവുമാകുന്നില്ല.

 166 total views

Published

on

മരണം: അറിഞ്ഞവര്‍ക്കാര്‍ക്കും പറഞ്ഞു തരാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു അത്ഭുത പ്രതിഭാസമാണത്‌. പറഞ്ഞു പറഞ്ഞു കൊണ്ടിരിക്കുമ്പോഴും നമ്മളതിന്റെ വിരല്‍ തുമ്പില്‍ പോലും സ്‌പര്‍ശിക്കുന്നില്ല. അജ്ഞാതമായ ഒരനുഭവത്തെ പരിചിതമായ പ്രതലത്തില്‍ പ്രതിഷ്‌ഠിക്കാനുള്ള ഒരു ശ്രമത്തിനുപോലും സാധ്യവുമാകുന്നില്ല.

ഹൃദയം അതിന്റെ മിടിപ്പ്‌ അവസാനിപ്പിക്കുമ്പോള്‍ ഒരാള്‍ മരിച്ചുവെന്ന്‌ നാം ലോകത്തെ അറിയിക്കുന്നു. അതോടെ അയാളുടെ ശരീരത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിക്കുന്നില്ല. മുടിയും നഖവും പിന്നെയും വളരുന്നു. മരിച്ചയാളിന്റെ ഹൃദയവും കണ്ണുകളും മറ്റു അവയവങ്ങളും മറ്റൊരാളിലേക്ക്‌ മാറ്റിവെക്കുവാന്‍ സാധിക്കുന്നതും ശരീരത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഒടുങ്ങാത്തത്‌ കൊണ്ടുതന്നെയാണ്‌.

മരണം ഉടലിനെ വിറപ്പിക്കുന്നു. ഒരുപാട്‌ ജീവിതങ്ങളെ പ്രതിസന്ധിയില്‍ തളച്ചിടുന്നു. ഭീതിപ്പെടുത്തുന്ന ഒരു സ്വപ്‌നമായി നിറയുന്നു. ഒറ്റപ്പെടുത്തുന്ന ഒരു കിണറ്റിലേക്കു തള്ളിയിടുമ്പോഴുണ്ടാകുന്ന അലമുറപോലെ…ഉള്ളുണര്‍ത്തുന്ന ഭയമായി എപ്പോഴും കൂടെയുണ്ട്‌. എന്നാലും നമ്മളതിനെ കാത്തുകൊണ്ടേയിരിക്കണം. മരണത്തിന്റെ ആത്മാവിനെ ജീവിതത്തിന്റെ ക്യാന്‍വാസില്‍ പകര്‍ത്താന്‍ ശ്രമിച്ചികൊണ്ടേയിരിക്കണം.
മരണത്തിന്റെ പ്രതിരൂപത്തില്‍ കാണുന്നത്‌ ജീവിതത്തിന്റെ മുഖപടം തന്നെയാണ്‌. മൃതിയുടെ കാല്‍പെരുമാറ്റം കണ്‍മുമ്പില്‍ കേള്‍ക്കുമ്പോള്‍ ജീവിതത്തെ നമ്മള്‍ കൂടുതല്‍ സ്‌നേഹിക്കുന്നു. വ്യര്‍ഥമാക്കികളഞ്ഞ ആയുസ്സിന്റെ പുസ്‌തകത്തിലേക്ക്‌ വിരലോടിച്ച്‌ കൂടുതല്‍ സങ്കടപ്പെടുന്നു.

ജീവിതത്തിന്റെ ഇടവഴികളിലെപ്പോഴെങ്കിലും മരണത്തെ മുഖാമുഖം കണ്ടവര്‍ ധാരാളമാണ്‌. മരുന്നുകളുടെ മണമുള്ള, മരണത്തിന്റെ ഗന്ധമുള്ള ചുറ്റുപാടുകളില്‍ വേവുന്ന ഹൃദയവുമായി കഴിച്ചു കൂട്ടിയവര്‍, അവര്‍ മരണവുമായിനടത്തിയ കൂടിക്കാഴ്‌ചകളെ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്‌.
വ്യത്യസ്‌തമായ ആ സമാഗമത്തിന്റെ ഭാഷകള്‍ വിഭിന്നമെങ്കിലും അതിന്റെ അന്തസത്ത ഒന്നു തന്നെയായിരുന്നു. വേദനകളുടെ നിലവിളികള്‍ക്കിടയിലും ഞരമ്പുകളിലൂടെ കോച്ചിവലിക്കുന്ന ഒരു പിടച്ചില്‍ മാത്രമായിരുന്നു ചിലര്‍ക്കത്‌. കൂരിരുട്ടിന്റെ അഗാധതയിലേക്ക്‌ വിലയം പ്രാപിക്കുകയായിരുന്നു മറ്റു ചിലര്‍ക്ക്‌. ശരീരത്തില്‍ നിന്നും ജീവന്റെ തുടിപ്പ്‌ പറന്നകന്നപ്പോള്‍ ശാന്തിയും സമാധാനവും അനുഭവിച്ചെത്ര ചിലര്‍. മസ്‌തിഷ്‌കത്തിലേക്ക്‌ അഞ്ചുമിനുറ്റ്‌ നേരം ഗ്ലുക്കോസും ഓക്‌സിജനും കടന്നു ചെന്നില്ലെങ്കില്‍ മസ്‌തിഷ്‌ക മരണം സംഭവിക്കുന്നു.

Advertisementഎന്നാല്‍ അന്തരീക്ഷോഷ്‌മാവ്‌ കുറഞ്ഞിരുന്നാല്‍ ഈ കാലയളവ്‌ കൂടുന്നതായും കണ്ടുവരുന്നു. മരണാനുഭവം ഉണ്ടാകുന്നതിന്‌ കാരണം `എന്‍ഡോര്‍ഫിനുകള്‍’ ശരീരത്തില്‍ വളരെ കൂടുതലായി ഉത്‌പ്പാദിപ്പിക്കപ്പെടുന്നത്‌ കൊണ്ടാണെന്നാണ്‌ ശാസ്‌ത്ര ഭാഷ.

കലയിലും, കഥയിലും , കവിതയിലും നോവലിലും മരണം കാലഹരണപ്പെടാത്ത വിഷയമായി ചര്‍ച്ച ചെയ്യപ്പെടുന്നു. മരണാനുഭൂതികള്‍ അയവിറക്കാതെ, ഏത്‌ എഴുത്തുകാരനാണിവിടെ തന്റെ തൂലികയെ അടയാളപ്പെടുത്തി വെക്കാനായിട്ടുള്ളത്‌? അറിഞ്ഞിട്ടില്ലാത്ത മരണത്തിന്റെ താഴ്‌വരകളിലൂടെ ഭാവനയില്‍ നിറക്കാതെ ഏത്‌ കവിഭാവനയാണ്‌ പൂര്‍ണതയിലെത്തിയിട്ടുള്ളത്‌.

എഴുത്തുകാരനെയും ആ ഭീതി ത്രസിപ്പിക്കുന്നു. വരാനിരിക്കുന്ന ആ ദുരന്തത്തെ മുന്‍പേ നിറങ്ങളിലും വരികളിലും ചാലിക്കാതിരിക്കാന്‍ അയാള്‍ക്ക്‌ കഴിയാതിരിക്കുന്നതും അതുകൊണ്ട്‌ തന്നെയാണ്‌. മരണം സ്ഥലകാല ബോധമാരായാതെ എത്തുന്ന ഒരു വിരുന്നുകാരനായി തീരും അവര്‍ക്കു ചിലപ്പോള്‍. വേദനകളുടേയും വേവലാതികളുടേയും കെട്ട്‌ പൊട്ടിച്ച്‌ മരണത്തിലേക്കുള്ള തീര്‍ഥാടനത്തിനൊരുങ്ങുന്ന മനുഷ്യന്റെ മനസ്സ്‌ വായിച്ചെടുക്കാനാകാത്തവനെങ്ങനെ ഒരെഴുത്തുകാരനാവാന്‍ സാധിക്കും. ?

ജീവിതത്തിനിടെ ഒരുക്കുന്ന ഓരോ ഫ്രെയിമിലും ഒരെഴുത്തുക്കാരന്‍ മരണത്തെ മുഖാമുഖം കാണുന്നുണ്ട്‌. അവന്റെ ജീവിത ബോധത്തെ ഉയര്‍ത്തി കാട്ടാനുള്ള ഉചിതമായ ശ്രമം നടത്തുന്നുണ്ട്‌.

Advertisement1948 ജനുവരി 30
സന്ധ്യയുടെ മഞ്ഞവെയിലേറ്റ്‌ പതിവു പോലെ ഡല്‍ഹിയിലെ ബിര്‍ളാ ഹൗസിന്റെ മുന്‍ വശത്തുള്ള മൈതാനിയില്‍ നടത്താനിരുന്ന പ്രാര്‍ത്ഥനാ യോഗത്തിലേക്ക്‌ നടന്നു വരികയായിരുന്നു ഗാന്ധിജി. ജനക്കൂട്ടത്തിനിടയില്‍ നിന്ന്‌ പെട്ടന്നാണ്‌ ഒരു യുവാവ്‌ ഗാന്ധിജിയുടെ മുന്നില്‍ വന്നുനിന്നത്‌. അനുഗ്രഹം വാങ്ങാനാണെന്ന്‌ മറ്റുള്ളവര്‍ക്ക്‌ തോന്നിപ്പിക്കുംവിധം അയാള്‍ ഒന്ന്‌ കുനിഞ്ഞു. പിന്നെ ഞൊടിയിടയില്‍ കൈത്തോക്കുയര്‍ത്തി ഗാന്ധിജിയുടെ നെഞ്ചിലേക്ക്‌ മൂന്നു തവണ കാഞ്ചി വലിച്ചു. വൈകാതെ രക്തപുഴയില്‍ നീന്തി “ഹരേറാം” എന്ന്‌ ഉച്ചരിച്ച്‌ ആ യുഗപുരുഷന്‍ പിന്നോട്ടു ചാഞ്ഞു. അതോടെ കിഴക്കന്‍ ചക്രവാളത്തില്‍ ഒരു യുഗോദയത്തിന്റെ പ്രകാശം പൊലിഞ്ഞു.
(ഗാന്ധിജി നമ്മുടെ രാഷ്‌ട്രപിതാവ്‌)

ജീവിതം കൊണ്ട്‌ മാതൃഭൂമിക്ക്‌ സ്വാതന്ത്ര്യവും മരണംകൊണ്ട്‌ സാഹോദര്യവും സമ്മാനിച്ചു കടന്നുപോയ ഗാന്ധിജിയും മരണത്തെ ചുംബിച്ചത്‌ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ്‌. ജീവിതം പോലെതന്നെ മരണം കൊണ്ടും അദ്ദേഹത്തിന്‌ ലോകത്തെ പിടിച്ചു കുലുക്കുവാന്‍ കഴിഞ്ഞു. ചില മരണങ്ങള്‍ നമുക്ക്‌ വേദന തരുന്നു. പകരംവെക്കാനില്ലാത്ത ശൂന്യത തരുന്നു. ഇടവപാതിയില്‍ മതിച്ചു പായുന്ന പുഴയിലേക്കു സങ്കടം മലവെള്ളം പോലെ എത്തുന്നു. ഒറ്റപെടലിന്റെ, അനാഥത്വത്തിന്റെ എത്രയോ മുഖങ്ങള്‍ നിലവിളികളായി കാഴ്‌ചകളില്‍ നിറയുന്നു.

മരണം ഒരനാവശ്യതയാണ.്‌ അതൊരു അനുഗ്രഹമാണ്‌. വിശ്വാസവും ജീവിതരീതികളും മറ്റും പലതുമാകും. ഏത്‌ കുലത്തില്‍ ജനിച്ചവനും തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞ ഒന്നാണ്‌ മരണം. ആര്‍ക്കും അതിനെ കബളിപ്പിക്കാനോ കൈപിടിയില്‍ നിന്നും കുതറിയോടാനോ കഴിയുകയില്ല. ജനനം മുതല്‍ ജീവിതത്തിന്റെ ഏത്‌ അവസ്ഥയിലും അത്‌ പടികടന്ന്‌ വരുന്നതും മുന്നറിയിപ്പ്‌ തന്നെയാണ്‌. എങ്കിലും അതെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടാത്തവരാണ്‌ അധികവും.

മരണഭയമില്ലാത്തവരുണ്ടാകില്ല. എന്നാല്‍ പ്രായ വ്യത്യാസമനുസരിച്ച്‌ അതിന്‌ വ്യതിയാനമുണ്ടാകുമെന്നാണ്‌ ശാസ്‌ത്ര തത്വം. ചെറുപ്പക്കാര്‍ മരണം തങ്ങളെ പിടികൂടുന്ന ഒന്നായി കാണുന്നേയില്ലത്രെ. എന്നാലും മരണഭയം കൂടുതലലട്ടുന്നത്‌ അവരെയാണ്‌. മരണത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ്‌ നടത്തുന്നതോ അറുപത്തിയഞ്ച്‌ വയസിനുമുകളിലുള്ളവരാണ്‌. വാര്‍ധക്യം ദുസ്സഹമായ ഒരു തടവറയായി മാറുമ്പോള്‍ മരണം പടികടന്നെത്താത്തതില്‍ വ്യാകുലപ്പെടുന്നവരെയും ധാരാളം കാണാറുണ്ട്‌. മരണത്തെ സ്വയം വരിക്കാന്‍ കോടതി കയറുന്നവരുടെ അംഗസംഖ്യ വര്‍ധിക്കുന്നതും ഇത്തരക്കാരിലാണല്ലോ.

Advertisementമരണം വിശദീകരണം ആവശ്യപ്പെടുന്ന പ്രഹേളികയാണ്‌. അതെക്കുറിച്ച്‌ ഉപന്യസിച്ചവര്‍ക്കാര്‍ക്കും വിഷയത്തോടുള്ള ആര്‍ത്തി ഒടുങ്ങിയിട്ടില്ല. അതിന്റെ ആഴങ്ങളില്‍ മുങ്ങിനിവര്‍ന്ന്‌ കൊതിയടങ്ങിയിട്ടുമില്ല. അത്‌ ജീവിതത്തിന്റെ അര്‍ധവിരാമം മാത്രമാണോ? സ്വയം അറിഞ്ഞ്‌ കഴിഞ്ഞ്‌ മരണത്തെ അടയാളപ്പെടുത്തിവെക്കാമെന്ന്‌ മോഹിച്ചവര്‍കാര്‍ക്കും അതിനു കഴിഞ്ഞിട്ടില്ല. 1718-1783 കാലഘട്ടത്തില്‍ ജീവിച്ച വില്യംഹണ്ടര്‍ മരണ കിടക്കയില്‍ നിന്നും അഭിപ്രായപ്പെട്ടത്‌ എനിക്ക്‌ പേന പിടിക്കുവാനുള്ള ശക്തിയുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പകര്‍ത്തിവെക്കുമായിരുന്നു മരണം എത്ര സുഗമവും സുഖകരവുമായ അനുഭൂതിയാണെന്നാണ്‌.

(Hamza Alungal)

 167 total views,  1 views today

AdvertisementAdvertisement
Uncategorized26 seconds ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history49 mins ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment3 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment3 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment3 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment5 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science5 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment6 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy6 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING6 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy6 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment23 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement