“പെരുമനയെ തട്ടാൻ ” സംഘം തയ്യാറെടുക്കുന്നൂ എന്ന് ഹിന്ദു തീവ്രവാദിയുടെ ഭീഷണി !

105

Adv Sreejith Perumana എഴുതുന്നു  

“പെരുമനയെ തട്ടാൻ ” സംഘം തയ്യാറെടുക്കുന്നൂ എന്ന് ഹിന്ദു തീവ്രവാദിയുടെ ഭീഷണി !

അൽപം മുൻപ് ഒരു കോൾ വന്നിരുന്നു +344 എന്ന നമ്പറിൽ നിന്നും, വിദേശത്തു നിന്നുള്ള ഇന്റർനെറ്റ് കോളായിരുന്നു. ഫോൺ എടുത്ത ഉടനെ തെറിവിളിയായിരുന്നു. വിളിച്ചത് എന്നെയായിരുന്നില്ല എന്നതാണ് അതിലേറെ രസകരം. അബ്‍ദുൾ നാസർ മദനിയേയും, അംബേദ്കറെയുമാണ് ഡിക്ഷ്ണറിയിലില്ലാത്ത വാക്കുകൾകൊണ്ട് സംഘമിത്രം തെറിവിളിച്ചത് . പതിവുപോലെ പേര് വെളിപ്പെടുത്താതെ, ഫോൺ നമ്പർ വെളിപ്പെടുത്താതെ പരമ്പരാഗത തന്തയില്ലായ്മ പാരമ്പര്യത്തിൽ തന്നെയായിരുന്നു ഈ മിത്രവും.

ഇങ്ങേയറ്റത്തെ നിശ്ശബ്ദതയാകാം… ഈയുള്ളവനെ ഉടൻ തട്ടിക്കളയും അതിനുള്ള തയ്യാറെടുപ്പുകൾ നടന്നുകഴ്ഴിഞ്ഞു എന്ന ഫീഷണിയോടെ മിത്രം അവസാനം യുദ്ധം അവസാനിപ്പിച്ചു.എന്നാൽ ഫോൺ കട്ട് ചെയ്ത് 2 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ ഫെയിസ്ബുക്ക് പേജിലെ കവർ ഫോട്ടോയായ അബ്‍ദുൾ നാസർ മദനിയുടെ ഫോട്ടോയുടെ കീഴിൽ ഒരു കമൻറ് “തീവ്രവാദി” എന്ന്. കമന്റ് ചെയ്തത് nithin Mohan എന്ന ഐഡിയിൽ നിന്നും.

ഫോണിലൂടെ മദനിയുടെ പേര് പറഞ് ഭീഷണിപ്പെടുത്തിയ ശേഷം മിനിറ്റുകൾക്കുള്ളിൽ മദനിയുടെ ഫോട്ടോയ്ക്ക് താഴെ തീവ്രവാദി എന്ന് കമന്റ് ചെയ്ത് വർണ്യത്തിലാശങ്ക ഉത്പ്രേക്ഷ ആർക്കും മനസിലാകും. പുറകിൽ നിന്നും ചതിക്കുന്ന ഷൂ ന lക്കികളായതുകൊണ്ട് എന്തായാലും ഈ വിഷയത്തിൽ ചില അന്വേഷണങ്ങൾ ആവശ്യമായുണ്ട്. വർഗ്ഗീയ ഹിന്ദുത്വ തീവ്രവാദത്തെ എതിർക്കുന്നതിന്റെ പേരിൽ തെറിവിളികളും ഭീഷണികളുമായി വരുന്ന പിത്രുശൂന്യരായ മിത്രങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങളെല്ലാം ഹിന്ദു ദൈവങ്ങളാണ് എന്നതാണ് വിരോധാഭാസം. അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ മുതൽ ബ്രമ്മാവ് വരെയുള്ള സൊ കോൾഡ് ദൈവങ്ങളുടെ നാമത്തിലാണ് മിത്രങ്ങൾ വിസർജ്ജിക്കുന്നത് . ഏതായാലും പെരുമന എന്നു പറയുമ്പോൾ മിത്രങ്ങൾക്ക് ഹാലിളകുന്നത് കാണുമ്പോൾ ഒരു മനസുഖമൊക്കെയുണ്ട്