ഒരു ദക്ഷിണ കൊറിയൻ വെബ് സീരീസാണ് ഡെത്ത്‌സ് ഗെയിം, ഹാ ബ്യുങ്-ഹൂൺ എഴുതി സംവിധാനം ചെയ്യുകയും സിയോ ഇൻ-ഗുക്കും പാർക്ക് സോ-ഡാമും അഭിനയിക്കുകയും ചെയ്തു. 2019-ൽ നേവറിൽ സീരിയൽ ചെയ്ത ലീ വോൺ-സിക്കും ഗ്ഗുൽചാനും ചേർന്ന് ഇതേ പേരിലുള്ള ഒരു വെബ്‌ടൂണിനെ അടിസ്ഥാനമാക്കി, നിരാശയുടെ നടുവിൽ മരണത്തോടെ ഒരു പുതിയ ജീവിതം ആരംഭിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ് ഇത് ചിത്രീകരിക്കുന്നത്. TVINGന്റെ യഥാർത്ഥ ഡ്രാമയാണിത്, ദക്ഷിണ കൊറിയയും ചൈനയും ഒഴികെയുള്ള തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ അതിന്റെ പ്ലാറ്റ്‌ഫോമിലും ആമസോൺ പ്രൈം വീഡിയോയിലും സ്ട്രീമിംഗിനായി ലഭ്യമാണ്.പരമ്പരയെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ഭാഗം 1 ഡിസംബർ 15, 2023നും ഭാഗം 2 റിലീസ് ജനുവരി 5, 2024നും റിലീസ് ചെയ്തു

Death’s Game.
OTT : Amazon prime.
IMDB : 8.9
Sha Reth

ഒരുപാട് കഷ്ടപാടുകളിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോയി, ഒരുതരത്തിലും രക്ഷപെടാൻ കഴിയുന്നില്ല എന്ന് കണ്ട് ആത്മഹത്യ ചെയ്യുന്ന നായകൻ. എന്നാൽ മരണാനന്തര ലോകത്ത് ചെല്ലുമ്പോൾ അതിലും വലിയ കഷ്ടതകളാണ് അനുഭവിക്കേണ്ടി വരുന്നത്. മരണം തേടിയെത്തും മുൻപ് സ്വയം മരണത്തെ പുല്കുന്നവർ വീണ്ടും 12 തവണ മരിക്കണമെന്ന നിയമം മൂലം പന്ത്രണ്ട് മനുഷ്യരിലൂടെ വീണ്ടും ജീവിക്കുകയും മരിക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ. പക്ഷെ ഈ പന്ത്രണ്ട് മനുഷ്യരും പലരീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു. കൂടുതൽ വിശദീകരിച്ചാൽ സ്പോയിലറാകുമെന്നത് കൊണ്ട്. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു കൊറിയൻ ഡ്രാമ. പ്രേമത്തിന് പ്രേമം, ആക്ഷന് ആക്ഷൻ, സെന്റിമെന്റ്സിന് സെന്റിമെന്റ്സ് അങ്ങനെ ഒരു ഫുൾ പാക്ക്ഡ് ഐറ്റം. അവസാന ഭാഗത്തേക്ക് വരുമ്പോൾ ക്ലൈമാക്സ്‌ പ്രെഡിക്റ്റബിൾ ആണെങ്കിലും അവസാന എപ്പിസോഡോക്കെ അന്യായ ഇമോഷണൽ സീൻസ്. കൊറിയൻ സീരീസ് ഇഷ്ടമുള്ളവർക്ക് കൈവെക്കാവുന്ന ഐറ്റം.

 

You May Also Like

പൃഥ്വിരാജ് സുകുമാരൻ ബോളിവുഡിൽ രണ്ടുംകല്പിച്ചു തന്നെ

പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡിലേക്ക്. അലി അബാസ് സഫർ സംവിധാനം ചെയ്യുന്ന ബഡേ മിയാൻ ഛോട്ടേ…

മറ്റു ടൈം ട്രാവൽ ഫാന്റസികളിൽ നിന്നും ഈ സിനിമ തികച്ചും വ്യത്യസ്തമാകുന്നു

കണം (2022) Sarath SR Vtk തമിഴ്, തെലുഗ് ഭാഷകളിലായി പുറത്തിറങ്ങിയ sci-fi ഡ്രാമ ചിത്രമാണ്…

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം

വിഷുവിന് വരവറിയിച്ച് മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന…

”മമ്മൂട്ടി പതിറ്റാണ്ടുകൾക്ക് മുമ്പ് ഉപേക്ഷിച്ച കൈ കുത്തൽ ഇന്നും മിമിക്രിക്കാർ കൈവിട്ടിട്ടില്ല”

Bineesh K Achuthan സിനിമയുമായി നേരിട്ട് ബന്ധമുള്ള ഒരു പോസ്റ്റല്ല ഇത്. പകരം മിമിക്രിയെ സംബന്ധിച്ചുള്ളതാണ്.…