Arun Menon :
ഇന്ന് (DEC 10) ജയറാമിന്റെ ജന്മദിനം
മലയാള ചലച്ചിത്ര രംഗത്തെ നായക നടൻമാരിൽ പ്രധാനിയാണ് ജയറാം (ജനനം : ജയറാം സുബ്രഹ്മണ്യൻ ഡിസംബർ 10, 1964). എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988 – ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായക വേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യ കഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനപ്രിയനാക്കി. 2011 – ൽ പത്മശ്രീ ബഹുമതിക്കർഹനായി.
കുടുംബം
ഒരു കാലത്ത് മലയാള ചലച്ചിത്ര രംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. മകൻ കാളിദാസനും ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. പ്രശസ്ത മലയാളം എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സഹോദര പുത്രൻ കൂടിയാണ് ജയറാം.
ജീവചരിത്രം
ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ജയറാം, കാലടിയിലുള്ള ശ്രീശങ്കര കോളേജിലാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ, ജില്ലാ തലത്തിൽ ധാരാളം പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.. ഇവയെല്ലാം തന്നെ കലാജീവിതത്തിൽ സജീവമാകാൻ ജയറാമിനെ പ്രേരിതനാക്കി. കോളേജ് വിദ്യാഭ്യാസത്തിനു ശേഷമാണ് ജയറാം കലാഭവനിൽ ചേരുന്നത്. ഇവിടെ നിന്നാണ് പദ്മരാജൻ ജയറാമിനെ പരിചയപ്പെടുന്നതും തന്റെ അപരൻ എന്ന ചിത്രത്തിലേക്ക് ജയറാമിനെ നായകനായി ക്ഷണിക്കുന്നതും. തുടർന്നും ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധ ആകർഷിച്ചതുമായ ധാരാളം ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം (1988), മഴവിൽക്കാവടി (1989), കേളി (1991). തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതു മാത്രമാണ്.
ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷ ലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ചിലതാണ്. കമലഹാസനുമായി നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.
പുസ്തകങ്ങൾ
‘ആൾക്കൂട്ടത്തിൽ