എം വി വിജേഷ്

രതി രഹസ്യങ്ങളുടെ ആത്മാവറിയാൻ മദ്യത്തിലൂടെ ഒരു തോണി തുഴയൂ’ എന്ന് മരണം കൊണ്ടും ശാന്തനാവാത്ത ഒരു കവി എന്നോട് പറയുമ്പോൾ മൂപ്പരുടെ കയ്യിൽ ഞാൻ കൊടുത്ത ചൂട് കാപ്പി ഉണ്ടായിരുന്നു. ആമിക്കും സിൽവിയക്കും നന്ദിതയ്ക്കും നൽകിയ ; ഫെമിങ് വേയും ഇടപ്പള്ളിയും
കവാബത്തയും കുടിച്ച അതേ കാപ്പി..! തോറ്റവൻ്റെ വിഷാദക്കറ ചുവയ്ക്കുന്ന ആ ലഹരി ; ഒറ്റ വലിക്ക് തീർത്ത് കവി തുടർന്നു.’അത് നിൻ്റെ ഞരമ്പുകളെ പൊള്ളിക്കുന്ന നേരം നീയൊരു രാപ്പക്ഷിയുടെ വേഗമാവും; അതിൻ്റെ വിശപ്പാവും; സദാചാരത്തിൻ്റെ കർട്ടനിടാത്ത ജനാലകളിലൂടെ നിനക്ക് അതിനുള്ള ഉത്തരം കിട്ടും..’പിന്നെ…വഞ്ചന ഒരിക്കലും എഴുത്തിന് പാഥേയ മാക്കരുത് എന്നോർമ്മപ്പെടുത്തി ആ കാഴ്ച മറഞ്ഞു.പക്ഷെ ; ഇന്ന് ഞാൻ ആ മരിച്ച കവിയുടെ ഓർമ്മ കൾക്കൊപ്പം ഫിലിപ്പിൻ്റെ എഴുത്തു മുറിയിൽ നിൽക്കെ ; അയാൾ എഴുതുന്നതും അത്തരത്തിൽ ഒരു കഥയായിരുന്നു ….DECEPTION. കഥ സിനിമയാവുന്നു.
ഫിലിപ്പ് എന്നത് വിഖ്യാതനായ ഫിലിപ് റോത്ത് തന്നെയാവുന്നു. ആശയങ്ങളും ആഗ്രഹങ്ങളും പേനത്തുമ്പിൽ നിന്ന് വെള്ളിത്തിരയെ പൊള്ളിക്കുന്ന കാഴ്ചകളാകുന്നു.

DECEPTION (2021)
French Drama
By Arnaud Desplechin

മധ്യവയസ്കനായ ഒരു എഴുത്തുകാരൻ;അയാളുടെ പുതിയ പുസ്തകത്തിൻ്റെ രചനാവേളയിൽ കണ്ടുമുട്ടുന്ന വിവാഹിതയും ആകർഷണീയയുമായ യുവതിയുമായുള്ള ബന്ധം ; അത് ആ പുസ്തകത്തിൻ്റെ ഉള്ളടക്കം തന്നെയാവുന്നതാണ് രത്നച്ചുരുക്കം.ജീവിച്ചിരുന്നവരോ അതോ സാങ്കൽപികമോ
എന്ന് പറയാത്ത കുറച് കഥാപാത്രങ്ങളുമായിവിവാഹം പ്രണയം മരണം രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ ചർച്ച നടത്തി; അതിൽ നിന്ന് ഉയിർ കൊണ്ട നിർവ്വചനങ്ങളിൽ ജീവിതത്തെ അടയാളപ്പെടുത്താനുള്ള ഒരു എഴുത്തുകാരൻ്റെ ശ്രമം. അതാണ് അയാളുടെ നോവലും അത്
സംഭവിക്കുന്ന ഈ സിനിമയും.നേരത്തെ കവി പറഞ്ഞ ലഹരിയുടെ ചുടുചിറകടിയിൽ ഫിലിപ്പിൻ്റെ ഭാവനയുടെ ജാലകപ്പടിയിൽ നിൽക്കെ..അയാൾ; മനോഹരിയായ കാമുകിയുടെ നഗ്നതയിൽ തളർന്നുറങ്ങുകയായിരുന്നു.ഋതുഭേദങ്ങളുടെ ശ്മശാനങ്ങളിൽ വീണു പഴകിയ ; മോഹങ്ങളുടെ
അഴുകിയ ദുർഗന്ധങ്ങൾ ഉണർത്താത്ത നിദ്ര.

Leave a Reply
You May Also Like

നമ്മുടെ ‘രതിനിർവേദം’ പോലൊരു പഴയകാല ഹോളിവുഡ് റൊമാന്റിക് ചിത്രം പരിചയപ്പെടാം

സിനിമാപരിചയം Summer of ’42 1971/English Vino നമ്മുടെ “രതിനിർവേദം” പോലെയൊക്കെയുള്ള ഒരു പഴയകാല ഹോളിവുഡ്…

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Sukhil San സംവിധാനം ചെയ്ത ‘ശവപ്പെട്ടി’ വളരെ പ്രചോദനപ്രദമായൊരു ആശയത്തെയാണ് മുന്നിൽ വയ്ക്കുന്നത്. തീർന്നു എന്ന്…

ടൈറ്റാനിക് – സിനിമാ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതി ചേർക്കപ്പെട്ട ചിത്രം, സിനിമയെ കുറിച്ചുള്ള ചില കൗതുകങ്ങൾ

കടപ്പാട് : Sumith Vr TITANIC – സിനിമാ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതി ചേർക്കപ്പെട്ട…

വിമർശനങ്ങൾ എപ്പോഴും നടിമാർക്ക് മാത്രമാണ്; കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ് അഭിമാനിക്കുന്ന ആളുകളും നമുക്ക് ചുറ്റുമുണ്ട്; സംവിധായകൻ രതീഷ്

ഇന്ദ്രൻസ് ദുർഗ കൃഷ്ണ ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനാഥൻ സംവിധാനം ചെയ്ത പുതിയ സിനിമയാണ് ഉടൽ